Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

പാക്ക്–അഫ്ഗാൻ ഏറ്റുമുട്ടലിൽ 5 പാക്ക് സൈനികർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാൻ–പാക്കിസ്ഥാൻ അതിർത്തിയിൽ വീണ്ടും രൂക്ഷമായ ഏറ്റുമുട്ടൽ. ദിവസങ്ങൾക്കു മുൻപ് നടന്ന സമാനമായ സംഘർഷത്തിന് പിന്നാലെയാണ് പുതിയ ആക്രമണം. ഏറ്റുമുട്ടലിൽ 25 ഭീകരരെ വധിച്ചതായും തങ്ങളുടെ അഞ്ചു സൈനികർ കൊല്ലപ്പെട്ടതായും പാക്കിസ്ഥാൻ സൈന്യം അറിയിച്ചു. ഇസ്താംബൂളിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്ത സമാധാന ചർച്ചകൾ നടക്കുന്നതിനിടെയാണ് പുതിയ സംഘർഷം ഉണ്ടായത്. ചർച്ചയിൽ യാതൊരു ധാരണയും ഉണ്ടാകാതിരുന്നതിനെത്തുടർന്ന്, അഫ്ഗാനിസ്ഥാനുമായി തുറന്ന യുദ്ധത്തിലേക്കു പോകേണ്ടി വരുമെന്ന മുന്നറിയിപ്പാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് നേരത്തെ നൽകിയിരുന്നത്. അഫ്ഗാനിസ്ഥാൻ ഭാഗത്തു […]
Read more

സ്വത്തിനുവേണ്ടി അമ്മയെ കൊലപ്പെടുത്താൻശ്രമിച്ച മകൻ അറസ്റ്റിൽ

കോഴിക്കോട്: സ്വത്തുവകാശ തർക്കത്തെ തുടര്‍ന്ന് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ. വേങ്ങേരി സ്വദേശിയായ കൊടക്കാട് വീട്ടിൽ സലിൽ കുമാറിനെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വേങ്ങേരി കൊടക്കാട് വീട്ടിൽ താമസിക്കുന്ന അമ്മയോട് വീടും സ്ഥലവും ബാങ്ക് നിക്ഷേപങ്ങളും എഴുതിത്തരണമെന്ന ആവശ്യവുമായി സലിൽ കുമാർ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടിലെ മുറിയിലിരുന്ന അമ്മയോട് വാതിൽ തള്ളി അകത്തു കയറി പ്രതി കൈയേറ്റം നടത്തി. നെഞ്ചത്തും മുഖത്തും അടിച്ചതിനൊപ്പം, ആവശ്യങ്ങൾ നിരസിച്ചപ്പോൾ നിലവിളക്കുകൊണ്ട് തലയ്ക്കടിക്കാൻ ശ്രമിച്ചതായും പൊലീസ് […]
Read more

മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ നിന്ന് കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു

ആലപ്പുഴ: അർത്തുങ്കലിൽ കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. ചേർത്തല തെക്ക് തുമ്പോളിശ്ശേരി സ്വദേശി പോൾ ദേവസ്തിയാണ് മരിച്ചത്. പുലർച്ചെ അർത്തുങ്കൽ ആയിരംതൈ കടപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിനിറങ്ങിയതായിരുന്നു പോൾ ദേവസ്തി. മീൻ പിടിക്കുന്നതിനിടെ വള്ളം ശക്തമായ തിരമാലകളിൽ പെട്ടതിനെ തുടർന്ന് തെറിച്ചു കടലിൽ വീഴുകയായിരുന്നു. കരയ്ക്കെത്തിച്ച ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മധ്യ കിഴക്കൻ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപം കൊണ്ടിരിക്കുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് വടക്കുകിഴക്കൻ ദിശയിൽ നീങ്ങാനാണ് […]
Read more

പുതിയ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇന്ന് അധികാരമേൽക്കും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേൽക്കും.രാവിലെ 11 മണിക്ക് ഇന്ദിരാഭവനിലാണ് ചടങ്ങ്. ചടങ്ങിൽ കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫും യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബും പങ്കെടുക്കും. എന്നാൽ പ്രതിപക്ഷ നേതാവും, രമേശ് ചെന്നിത്തലയും വ്യക്തിഗത പരിപാടികൾ കാരണം ചടങ്ങിൽ പങ്കെടുക്കില്ല. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചതിനെ തടർന്നാണ് വൈസ് പ്രസിഡന്‍റായിരുന്ന ജനീഷിനെ അധ്യക്ഷനാക്കിയത്. അബിൻ വര്‍ക്കിയെ പ്രസിഡന്‍റാക്കത്തതിൽ ഐ ഗ്രൂപ്പ് കടുത്ത അമര്‍ഷത്തിലാണ്. ചുമതലയേൽക്കൽ ചടങ്ങിന് പിന്നാലെ […]
Read more

കുറുവിലങ്ങാട് എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

കോട്ടയം: കോട്ടയം കുറുവിലങ്ങാട് എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കണ്ണൂർ ഇരിട്ടി സ്വദേശിനിയായ സിന്ധു ആണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ബസാണ് പുലർച്ചെ 2 മണിയോടെ ചീങ്കല്ലയിലെ പള്ളിക്ക് സമീപമുള്ള വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടസമയത്ത് ബസിൽ 49 പേർ ഉണ്ടായിരുന്നു. ഇവരിൽ 18 ഓളം പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ യാത്രക്കാരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും സമീപത്തെ […]
Read more

കുർണൂൽ ബസ് ദുരന്തം; അഗ്നിക്കിരയാക്കിയത് പ്രദേശവാസികളായ രണ്ട് യുവാക്കൾ

ബെംഗളൂരു: കുർണൂലിൽ അഗ്നിക്കിരയായ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് 20 പേർ മരിച്ച സംഭവത്തിൽ പ്രദേശവാസികളായ രണ്ട് യുവാക്കളാണ് പ്രധാനകാരണക്കാരെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ശിവശങ്കർ, എറി സ്വാമി എന്നിവർ മദ്യപിച്ച് ബൈക്ക് ഓടിക്കുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തിരുന്നു. റോഡിൽ കിടന്ന ഈ ബൈക്കിന് മുകളിലൂടെ ബസ് കയറി, ബൈക്ക് ഇന്ധന ടാങ്കിൽ തട്ടിയാണ് പൊട്ടിത്തെറിയുണ്ടായത്. ശക്തമായ മഴയിൽ നനഞ്ഞ റോഡിലൂടെ ബൈക്ക് അപകടകരമായ നിലയിൽ ഓടിക്കുകയായിരുന്നു. ബൈക്ക് നിയന്ത്രണം നഷ്ടപ്പെടുകയും റോഡിന്റെ നടുവിൽ വീണശിവശങ്കറിനെ സ്വാമി വലിച്ചുകൊണ്ട് […]
Read more

അടിമാലി മണ്ണിടിച്ചിൽ; ദേശിയപാത നിർമ്മാണം താത്കാലികമായി നിർത്തിവെക്കുമെന്ന് ജില്ലാ കളക്ട‍ർ

അടിമാലി: അടിമാലി മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ദേശീയപാത നിർമ്മാണം താൽക്കാലികമായി നിർത്തിവെയ്ക്കാൻ ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് ഉത്തരവിട്ടു. മണ്ണിടിച്ചിലിന് സാധ്യതയുള്ള എൻഎച്ച് 85 ലും മറ്റു അപകടപ്രവണ പ്രദേശങ്ങളിലും സ്ഥലം സന്ദർശിച്ച് പരിശോധന നടത്താൻ പ്രത്യേക സംഘം രൂപീകരിച്ചു. ജില്ലാ ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, സോയിൽ കൺസർവേഷൻ ഓഫീസർ, ഗ്രൗണ്ട് വാട്ടർ വകുപ്പ് ജില്ലാ ഓഫീസർ, പൊതുമരാമത്ത് ദേശിയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ, ദേശീയപാത അതോരിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ദേവികുളം തഹസിൽദാർ എന്നിവർക്ക് രണ്ടു ദിവസത്തിനകം പ്രാഥമിക […]
Read more

അടിമാലിയില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട ബിജുവിന്‍റെ മകളുടെ പഠന ചെലവ് കോളേജ് ഏറ്റെടുത്തു

അടിമാലി: അടിമാലിയിലെ ദേശീയപാത നിർമാണത്തിനിടെ ഉണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ട ബിജുവിന്റെ മകളുടെ പഠനച്ചെലവ് മുഴുവൻ കങ്ങഴ തെയോഫിലോസ് നഴ്‌സിംഗ് കോളേജ് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ബിജുവിന്റെ മകൾ അതേ കോളേജിൽ നഴ്‌സിംഗ് രണ്ടാംവർഷ വിദ്യാർത്ഥിനിയാണ്. മന്ത്രി കോളേജിന്റെ ചെയർമാൻ ജോജി തോമസുമായി ടെലിഫോൺ സംഭാഷണം നടത്തി. പഠന ഫീസും ഹോസ്റ്റൽ ഫീസും ഉൾപ്പെടെ കോഴ്‌സ് പൂർത്തിയാകുന്നത് വരെ മുഴുവൻ ചെലവുകളും കോളേജ് വഹിക്കുമെന്ന് ജോജി തോമസ് മന്ത്രിയെ അറിയിച്ചു. ഈ മനോഹരമായ തീരുമാനത്തിന് മന്ത്രി […]
Read more

പാകിസ്ഥാനിലേക്കുള്ള ജലവിതരണം നിയന്ത്രിക്കാനൊരുങ്ങി താലിബാൻ

കാബൂൾ: താലിബാൻ ഭരണകൂടം പാകിസ്ഥാനിലേക്കുള്ള ജലവിതരണം നിയന്ത്രിക്കാൻ നീക്കം ആരംഭിച്ചു. കുനാർ നദിയിൽ അണക്കെട്ടുകൾ നിർമ്മിച്ച് പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം കുറയ്ക്കാനാണ് അഫ്ഗാനിസ്ഥാൻ തീരുമാനിച്ചത്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ സംഘർഷം നടന്ന് വെറും ആഴ്ചകൾക്ക് ശേഷമാണ് താലിബാൻ ജലനിയന്ത്രണവുമായി ബന്ധപ്പെട്ട ഈ പ്രഖ്യാപനം നടത്തിയത്. താലിബാൻ പരമോന്നത നേതാവ് മൗലവി ഹിബത്തുല്ല അഖുന്ദ്‌സാദ ജല–ഊർജ്ജ മന്ത്രാലയത്തിന്, കുനാർ നദിയിൽ ഡാം നിർമ്മാണം ഉടൻ ആരംഭിക്കാനും വിദേശ കമ്പനികളെ കാത്തിരിക്കാതെ പ്രാദേശിക സ്ഥാപനങ്ങളുമായി കരാർ ഒപ്പിടാനും നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ […]
Read more

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴ തുടരും

തിരുവനന്തപുരം: മോൻത ചുഴലിക്കാറ്റ് തീരം തൊടാനിരിക്കെ കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ-കിഴക്കൻ അറബിക്കടലിനു മുകളിലായി നിലവിൽ തീവ്ര ന്യൂനമർദ്ദം നിലനിൽക്കുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയുണണ്ട്. അതേസമയം, ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix