Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അടിമാലി മണ്ണിടിച്ചിൽ; ദേശിയപാത നിർമ്മാണം താത്കാലികമായി നിർത്തിവെക്കുമെന്ന് ജില്ലാ കളക്ട‍ർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അടിമാലി: അടിമാലി മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ദേശീയപാത നിർമ്മാണം താൽക്കാലികമായി നിർത്തിവെയ്ക്കാൻ ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് ഉത്തരവിട്ടു. മണ്ണിടിച്ചിലിന് സാധ്യതയുള്ള എൻഎച്ച് 85 ലും മറ്റു അപകടപ്രവണ പ്രദേശങ്ങളിലും സ്ഥലം സന്ദർശിച്ച് പരിശോധന നടത്താൻ പ്രത്യേക സംഘം രൂപീകരിച്ചു.

ജില്ലാ ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, സോയിൽ കൺസർവേഷൻ ഓഫീസർ, ഗ്രൗണ്ട് വാട്ടർ വകുപ്പ് ജില്ലാ ഓഫീസർ, പൊതുമരാമത്ത് ദേശിയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ, ദേശീയപാത അതോരിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ദേവികുളം തഹസിൽദാർ എന്നിവർക്ക് രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും നാല് ദിവസത്തിനകം വിശദമായ റിപ്പോർട്ടും സമർപ്പിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി.

പഠന റിപ്പോർട്ടുകൾ ലഭ്യമാകുന്നത് വരെ മണ്ണിടിച്ചിൽ സാധ്യതയുള്ള എൻഎച്ച് 85 ലെയും മറ്റ് പ്രദേശങ്ങളിലെയും എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെയ്ക്കണമെന്ന് ദേശിയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർക്കും നിർദ്ദേശിച്ചു. റോഡിലും വിടുകളിലേക്കും ഇടിഞ്ഞ മണ്ണ് നീക്കം ചെയ്യുന്നതിനായി അനുവദനവും ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer