Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്‌തു എറിഞ്ഞ സംഭവം; അക്രമികളെ തിരഞ്ഞ് പൊലീസ്

തിരുവനന്തപുരം: ബാലരാമപുരം മംഗലത്തുകോണം കാട്ടുനട ക്ഷേത്രത്തിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് ഏകദേശം ഒരുമണിയോടെയായിരുന്നു സംഭവം. ടാക്സി സർവീസ് നടത്തുന്ന ഓട്ടോറിക്ഷയിൽ വന്ന പ്രതികൾ, ക്ഷേത്രത്തിലെ പുതിയ നടപ്പന്തലിന് സമീപം സ്ഫോടകവസ്തു എറിഞ്ഞത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. പ്രതികൾ ആദ്യം ക്ഷേത്രത്തിൻ്റെ മുന്നിലേക്കാണ് സ്ഫോടക വസ്തു എറിഞ്ഞത്. എന്നാൽ ഇത് പൊട്ടിയില്ല. ഇതിനെ തിരിച്ചറിഞ്ഞ പ്രതികൾ വാഹനം തിരിച്ച് വന്ന ശേഷം വീണ്ടും സ്ഫോടകവസ്തു എറിയുകയായിരുന്നു. ഇതു ബോധപൂർവം സൃഷ്ടിക്കാൻ […]
Read more

സൗദിയിൽ പക്ഷാഘാതം ബാധിച്ച് പ്രവാസി മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ത്വാഇഫ് സനാഇയ്യയിൽ പ്രവർത്തിച്ചിരുന്ന ഒഡീഷയിലെ കട്ടക്ക് സ്വദേശിയായ മുംതജ് ഖാൻ പക്ഷാഘാതത്തെ തുടർന്ന് മരിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് പക്ഷാഘാതം അനുഭവപ്പെട്ടത്. ത്വാഇഫ് കിങ് ഫൈസൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. മരണാനന്തര നടപടികൾ പൂർത്തിയാക്കുന്നതിനായി കമ്പനി അധികൃതരും നാട്ടുകാരനായ ശൈഖ് മുഖ്താർ അലിയുമൊത്ത് ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സാലിഹ് നേതൃത്വം നൽകുന്നുണ്ട്. മയ്യിത്ത് ത്വാഇഫിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Read more

അൽ വക്ര പോർട്ടിൽ മത്സ്യബന്ധന ബോട്ടുകൾക്ക്‌ തീപിടിത്തം

ദോഹ: അൽ വക്ര തുറമുഖത്ത് നിരവധി മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിത്തം. ബുധനാഴ്ച രാവിലെയാണ് സംഭവം. സിവിൽ ഡിഫൻസ് സംഘം ഉടൻ സംഭവ സ്ഥലത്തേക്ക് എത്തി തീ നിയന്ത്രണ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന്റെ കാരണം, നാശനഷ്ടത്തിന്റെ വ്യാപ്തി എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Read more

പീച്ചി ഡാമിന്റെ 4 ഷട്ടറുകൾ ഇന്ന് ഉച്ചയ്ക്ക് ഉയർത്തും

തിരുവനന്തപുരം: പീച്ചി ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇന്ന് ഉച്ചക്ക് 12 മണിക്ക് നാല് സ്പിൽവേ ഷട്ടറുകൾ ഓരോന്നും രണ്ട് ഇഞ്ച് ഉയർത്തുമെന്ന് പീച്ചി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കെ.എസ്.ഇ.ബി ചെറുകിട വൈദ്യുതി നിലയത്തിൽ സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതിനെത്തുടർന്നാണ് ഷട്ടറുകൾ ഉയർത്താനുള്ള തീരുമാനം. ഇന്നലെ രാവിലെ മുതൽ നിലയത്തിലൂടെ വെള്ളം പുറത്തേക്കൊഴുകിക്കൊണ്ടിരുന്നെങ്കിലും അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ ഡാമിലെ ഒഴുക്ക് തടസപ്പെടുമെന്ന സാഹചര്യത്തിലാണ് നടപടി. ഷട്ടറുകൾ ഉയർത്തുന്നതിലൂടെ മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നിലവിലെ നിലയേക്കാൾ ഏകദേശം 20 സെന്റിമീറ്റർ […]
Read more

ഗുമ്മടി നർസയ്യയുടെ ബയോപിക്കിൽ നായകനായി ശിവരാജ് കുമാർ; ഫസ്റ്റ് ലുക്ക്, കൺസെപ്റ്റ് വീഡിയോ പുറത്ത്

രാഷ്ട്രീയക്കാരനും ജനകീയനേതാവുമായ ഗുമ്മടി നർസയ്യയുടെ ജീവചരിത്രം സിനിമയാകുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, കൺസെപ്റ്റ് വീഡിയോ എന്നിവ പുറത്തു വിട്ടു. ‘ഗുമ്മടി നർസയ്യ’ എന്ന പേരിൽ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ജീവിതം വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് കന്നഡ സൂപ്പർതാരം ഡോക്ടർ ശിവരാജ് കുമാറാണ്. നടനെന്ന നിലയിലും ശ്രദ്ധ നേടിയിട്ടുള്ളപരമേശ്വർ ഹിവ്രാലെ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. പ്രവല്ലിക ആർട്സ് ക്രിയേഷൻസിന്റെ ബാനറിൽ എൻ. സുരേഷ് റെഡ്ഡി (എൻഎസ്ആർ) ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. അദ്ദേഹം ഈ ബാനറിൽ […]
Read more

ദീപാവലി ആഘോഷങ്ങൾക്കിടെ മലയാളി വിദ്യാർഥി ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു

ദുബായ്: ദീപാവലി ആഘോഷത്തിനിടെ ദുബായിൽ ഇന്ത്യൻ വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ മാവേലിക്കര സ്വദേശി വൈഷ്ണവ് കൃഷ്ണകുമാർ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ദുബായ് ഇൻ്റർനാഷണൽ അക്കാദമിക് സിറ്റിയിൽ നടന്ന ദീപാവലി ആഘോഷങ്ങളിൽ പങ്കെടുത്ത വൈഷ്ണവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമായി ഡോക്ടർമാർ രേഖപ്പെടുത്തിയത്. ദുബായ് മിഡിൽസെക്സ് യൂണിവേഴ്സിറ്റിയിലെ ബി.ബി.എ. മാർക്കറ്റിങ് ഒന്നാം വർഷ വിദ്യാർത്ഥിയാണ് വൈഷ്ണവ്. പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ഗോൾഡൻ വീസ ലഭിച്ചിട്ടുണ്ട്. മാതാപിതാക്കൾ ദുബായിൽ […]
Read more

രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ ഗതാഗത നിയന്ത്രണം ലംഘിച്ച് യുവാക്കൾ

കോട്ടയം: രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് പാലായിൽ ഗതാഗത നിയന്ത്രണം ലംഘിച്ച് യുവാക്കൾ. വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത റോഡിലൂടെ കെ.എൽ.06 ജെ 6920 നമ്പരിലുള്ള ബൈക്കിൽ മൂന്ന് പേരാണ് യാത്ര ചെയ്തത്. പോലീസ് തടഞ്ഞിട്ടും നിർത്താതെ മുന്നോട്ട് പോയി. യുവാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിലെ നേവൽ ബേസ്, തേവര, എം.ജി. റോഡ്, ജോസ് ജംഗ്ഷൻ, ബിടിഎച്ച്, പാർക്ക് അവന്യു റോഡ്, മേനക, ഷൺമുഖം റോഡ് എന്നിവിടങ്ങളിൽ രാവിലെ 10 മണി മുതൽ […]
Read more

പാർട്ടി ഓഫീസിൽ സിപിഎം നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: സിപിഎം നേതാവ് പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് ഉദയംപേരൂർ നടക്കാവ് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി പങ്കജാക്ഷനാണ്. സംഭവം ഉദയംപേരൂർ നടക്കാവ് ലോക്കൽ കമ്മിറ്റി ഓഫീസിലായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പങ്കജാക്ഷന് വ്യക്തിപരമായ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും, പാർട്ടിയുമായി യാതൊരു തരത്തിലുള്ള ഭിന്നതകളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നും സിപിഎം ഏരിയ നേതൃത്വം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Read more

സ്വർണ്ണപാളി വിവാദം; തെളിവെടുപ്പിനായി ഉണ്ണികൃഷ്ണൻ പോറ്റിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി

തിരുവനന്തപുരം: ശബരിമല സ്വർണക്കടത്ത് കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി എസ്ഐടിയുടെ തെളിവെടുപ്പ്. ഇന്ന് പുലർച്ചെ പോറ്റിയെ ബെംഗളൂരുവിലേക്ക് മാറ്റി. തുടർന്ന് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു. കേസിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് എതിരെ ഉടൻ അറസ്റ്റ് ഉണ്ടാകും എന്നാണ് സൂചന. ദ്വാരപാല ശിൽപ്പത്തിലെ പാളികളിൽ നിന്ന് സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ 10 പേരാണ് പ്രതികൾ. ഇതുവരെ ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരി ബാബുവുമാണ് അറസ്റ്റിലായത്. ശബരിമലയിൽ നിന്ന് തട്ടിയെടുത്ത സ്വർണം കൈവശമുണ്ടെന്ന മൊഴി […]
Read more

ഡൽഹിയിൽ വായു മലിനീകരണം കുറയ്ക്കാൻ ക്ലൗഡ് സീഡിങ് നടപ്പാക്കും

ഡൽഹി: വായു മലിനീകരണം കുറയ്ക്കുന്നതിനായി ഡൽഹിയിൽ ഉടൻ ക്ലൗഡ് സീഡിംഗ് ആരംഭിക്കും. ഈ മാസം 29 നാണ് പദ്ധതി നടപ്പാക്കാനിരിക്കുന്നത് എന്ന് ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജിതർ സിംഗ് സിർസ അറിയിച്ചു. ഒക്ടോബർ 28 മുതൽ 30 വരെ ഡൽഹിയിൽ മേഘസാന്നിധ്യം ഉണ്ടാകുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചതിനാലാണ് നടപടികൾ ആരംഭിക്കാൻ തീരുമാനിച്ചത്. ക്ലൗഡ് സീഡിങ്ങിന്റെ ആദ്യ പരീക്ഷണം വിജയകരമായി പൂർത്തിയായതായി മന്ത്രി അറിയിച്ചു. ഐഐടി കാൻപൂരിൽ നിന്ന് ഡൽഹി വരെയായിരുന്നു പരീക്ഷണം. വിമാനത്തിന്റെ പ്രകടനം, ഉപകരണങ്ങളുടെ പ്രവർത്തനം, സുരക്ഷാ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix