Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കുപ്പിയുടെ അടപ്പ് വിഴുങ്ങിയ നാല് വയസുകാരൻ മരിച്ചു

തൃശൂർ: കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാല് വയസുകാരൻ മരിച്ചു. ആദൂർ കണ്ടേരി വളപ്പിൽ ഉമ്മർ മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. വീടിനകത്ത് കളിക്കുന്നതിനിടെ പെട്ടെന്ന് കുട്ടി ബോധരഹിതനായി വീഴുകയായിരുന്നു. ഉടൻ തന്നെ മരത്തംകോട് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങിക്കിടക്കുന്നുവെന്ന് മെഡിക്കൽ സംഘം കണ്ടെത്തി. കളിക്കുന്നതിനിടെ അടപ്പ് വിഴുങ്ങിയതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. […]
Read more

മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രിയുടെ എഐ ടൂളിന്റെ ആവശ്യമില്ലെ: ഷാഫി പറമ്പിൽ

കോഴിക്കോട്: പേരാമ്പ്രയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ഷാഫി പറമ്പിൽ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂൾ ഉപയോഗിച്ച് മർദനകാരനെ തിരിച്ചറിയേണ്ടതില്ലെന്നും, മർദിച്ചത് വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്നും അദ്ദേഹം വ്യക്തമാക്കി. അഭിലാഷ് ഡേവിഡ് 2023 ജനുവരി 16ന് മാഫിയ ബന്ധത്തിന്‍റെ പേരിൽ സസ്പെൻഷനിൽ പോയ ഒരു പൊലീസ് ഉദ്യോഗസ്ഥനായിരുന്നു, പിന്നീട് തിരിച്ചുകൊണ്ടു വന്നതാണെന്ന് വാർത്തകളിൽ വന്നിരുന്നു. ഇയാൾ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ പിരിച്ചു വിട്ട ശേഷം സർവീസിൽ തിരികെ പ്രവേശിപ്പിച്ചതായും […]
Read more

2.5 കോടിയുടെ മേരി ക്യൂറി ഫെല്ലോഷിപ്പ് സ്വന്തമാക്കി ഇരിങ്ങാലക്കുട സ്വദേശി

തൃശൂർ: ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയ്ക്ക് യൂറോപ്യൻ യൂണിയന്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ്. പോർച്ചുഗലിലെ മിൻഹോ സർവകലാശാലയിൽ ഗവേഷണ പഠനത്തിനുള്ള ഈ സ്കോളർഷിപ്പ്, ജീവൻരക്ഷാ മരുന്നുകളുടെ വില നിയന്ത്രണം ലക്ഷ്യമിടുന്ന ഫാർമസ്യൂട്ടിക്കൽ ഡൗൺസ്ട്രീം പ്രോസസിംഗും ക്രിസ്റ്റലൈസേഷൻ ടെക്നോളജിയും സംബന്ധിച്ച മൂന്നു വർഷത്തെ അന്താരാഷ്ട്ര ഗവേഷണത്തിനായാണ്. ഇരിങ്ങാലക്കുട കരുവന്നൂർ എട്ടുമുന സ്വദേശിയായ പുന്നിലത്ത് സിദ്ദീഖിന്റേയും ഷബീനയുടേയും മകളാണ് ഫാത്തിമ ഷഹ്സീന. തഞ്ചാവൂരിലെ ശാസ്ത്ര ഡീംഡ് സർവകലാശാലയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക്കും ഇംഗ്ലണ്ടിലെ ലീഡ്സ് സർവകലാശാലയിൽ […]
Read more

വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം; പലിശ ഇടപാടുകാരന്‍ നിരവധി പേരെ ഭീഷണിപ്പെടുത്തി

തൃശൂർ: ഗുരുവായൂരിൽ വ്യാപാരി മുസ്തഫയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കൊള്ളപ്പലിശ കേസിൽ പുതിയ വെളിപ്പെടുത്തലുകൾ. പലിശ ഇടപാടുകാരൻ പ്രഹ്ലേഷ് നിരവധി പേരെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ പുറത്തുവന്നു. മുസ്തഫയുടെ ആത്മഹത്യയ്ക്ക് ശേഷവും പണം കടം വാങ്ങിയവർക്ക് ഭീഷണി സന്ദേശങ്ങൾ അയച്ചിട്ടുണ്ട് .സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് പ്രഹ്ലേഷിന്റെ ഭീഷണിയുടെ ഇരയായത്. ചെറിയ തുക പലിശയ്ക്ക് എടുത്ത ശേഷം കുടിശ്ശിക തീർക്കാൻ സാധിക്കാതെ ഇവരുടെ കുടുക്കിൽ പെട്ടവരും നിരവധിയാണ്. വ്യാപാര ആവശ്യങ്ങൾക്ക് മുസ്തഫ പ്രഹ്ലേഷിൽ നിന്നും ദിവേക്കിൽ നിന്നും ആറുലക്ഷം രൂപയാണ് […]
Read more

ആറ്റിങ്ങലിൽ ലോഡ്ജ് മുറിയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ ലോഡ്ജ് മുറിയിൽ യുവതിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് വടകര സ്വദേശിനി അസ്മിനയെയാണ് മൂന്നുമുക്കിലുള്ള ലോഡ്ജിൽ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പുതുപ്പള്ളി സ്വദേശിയും ലോഡ്ജിലെ ക്ലീനിംഗ് സ്റ്റാഫുമായ ജോബിൻ ജോർജിനെയാണ് പൊലീസ് അന്വേഷിക്കുന്നത്. കഴിഞ്ഞ രാത്രിയാണ് ജോബിൻ അസ്മിനയോടൊപ്പം ലോഡ്ജിൽ മുറിയെടുത്തത്. ഹോട്ടൽ മാനേജരോട് അസ്മിനയെ ‘ഭാര്യ’യെന്നു പരിചയപ്പെടുത്തി. രാവിലെ ജീവനക്കാർ മുറി പരിശോധിച്ചപ്പോഴാണ് അസ്മിനയെ രക്തക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ചുവരിലും രക്തക്കറകൾ കാണപ്പെട്ടു. […]
Read more

സിപിഎം നേതാവ് പി ജെ ജോൺസൺ കോൺഗ്രസിൽ

പത്തനംതിട്ട: പത്തനംതിട്ട ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗവും എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റുമായ പി.ജെ. ജോൺസൺ ആണ് ഔദ്യോഗികമായി കോൺഗ്രസിൽ ചേർന്നു. കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തെ തുടർന്ന് മന്ത്രി വീണാ ജോർജിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് നടപടി നേരിട്ട സിപിഎം നേതാവാണ് ജോൺസൺ. മന്ത്രിയായിരിക്കാനും, എം.എൽ.എ യായിരിക്കാനും വീണാ ജോർജിന് യോഗ്യതയില്ലെന്നായിരുന്നു ജോൺസന്റെ വിവാദ പോസ്റ്റ്. തുടർന്ന് സിപിഎം അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. പാർട്ടി നടപടി വന്നതിനു ശേഷവും അദ്ദേഹം സോഷ്യൽ […]
Read more

ശക്തമായ മഴയെത്തുടർന്ന് അടിമലത്തുറയിൽ വീട് തകർന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കഴിഞ്ഞ ദിവസം നഗരത്തിലും മലയോര പ്രദേശങ്ങളിലും നാശം വിതച്ച മഴ, തീരമേഖലയിലും കനത്ത നാശനഷ്ടം ഉണ്ടാക്കി. അടിമലത്തുറ അമ്പലത്തിൻമൂല സെന്‍റ് ആന്‍റണീസ് കുരിശടിക്ക് സമീപം ലൂർദ് മേരിയുടെ വീടിന്റെ മേൽക്കൂര തകർന്നു വീണു. രാത്രിയിൽ ഉറക്കത്തിനിടെ ഓട് വീഴുന്ന ശബ്‌ദം കേട്ട് ലൂർദ് മേരി, ഭർത്താവ് പനിയടിമ, മക്കളായ കൊച്ചു ത്രേസ്യ, ജോബിൻ എന്നിവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. അതിന് പിന്നാലെ മേൽക്കൂര മുഴുവനായി തകർന്നു വീണു. വീട്ടുപകരണങ്ങളും നശിച്ചു. […]
Read more

എൻ എം വിജയൻ ആത്മഹത്യ ചെയ്ത സംഭവം; ഒന്നാംപ്രതി എംഎൽഎ ഐസി ബാലകൃഷ്ണൻ

കൽപറ്റ: എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ ഒന്നാം പ്രതി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ യും, മുൻ ഡിസിസി പ്രസിഡൻറ് എൻ.ഡി. അപ്പച്ചൻ രണ്ടാം പ്രതിയും, മുൻ കോൺഗ്രസ് നേതാക്കൾ കെ.കെ. ഗോപിനാഥൻ, പി.വി. ബാലചന്ദ്രൻ എന്നിവർ മൂന്നും നാലും പ്രതികളായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ പ്രതികൾക്ക് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.വിഷം കഴിച്ച് […]
Read more

ഹെലികോപ്റ്റർ താഴ്‌ന്ന്പോയ പോയ സംഭവം; വിശദീകരണവുമായി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: ശബരിമല സന്ദർശനത്തിനിടെ രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ടയർ പ്രമാടത്ത് താഴുന്നപോയ സംഭവത്തിൽ സുരക്ഷാ വീഴ്ചയില്ലന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. ഹെലികോപ്റ്റർ യാത്രയുടെ എല്ലാ ക്രമീകരണങ്ങളും വ്യോമസേനയുടെ മേൽനോട്ടത്തിലാണ് നടന്നതെന്നും, ലാൻഡിംഗ് ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾ വ്യോമസേനയിലെ വിദഗ്‌ധരാണ് കൈകാര്യം ചെയ്തതെന്നും വ്യക്തമാക്കി. സംഭവത്തെ സുരക്ഷാ വീഴ്ചയായി രാഷ്ട്രപതി ഭവനോ കേന്ദ്രസർക്കാരോ വിലയിരുത്തിയിട്ടില്ലന്നും, വിശദീകരണം ആവശ്യപ്പെട്ടിട്ടുമില്ലെന്നും പൊതുഭരണവകുപ്പും ഡിജിപിയും അറിയിച്ചു. അതിനാൽ കൂടുതൽ അന്വേഷണം അല്ലെങ്കിൽ നടപടികൾ നടക്കാൻ സാധ്യതയില്ലന്നാണ് സൂചന. അതേസമയം, ഹെലിപാഡിന്റെ തറയിൽ അര […]
Read more

സ്വ‍ർണപാളി വിവാദം; മുരാരി ബാബു എസ്ഐടി കസ്റ്റഡിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവിനെ എസ്ഐടി കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തു മണിയോടെയാണ് പത്തനംതിട്ട ജില്ലയിലെ പെരുന്നയിലെ വീട്ടിൽ നിന്ന് ഇയാളെ പിടികൂടിയത്. ദ്വാരപാലക ശിൽപ പാളികളും കട്ടിള പാളികളുമായി ബന്ധപ്പെട്ട കള്ളക്കടത്ത് കേസിൽ മുരാരി ബാബുവാണ് പ്രധാന പ്രതികളിൽ ഒരാൾ. നിലവിൽ ഇയാൾ സസ്പെൻഷനിലാണ്. അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഇയാളെ തിരുവനന്തപുരം എത്തിച്ചെന്നാണ് റിപ്പോർട്ട്. 2019 മുതൽ 2024 വരെയുള്ള ഗൂഢാലോചനയിൽ മുരാരി ബാബുവിന്റെ പങ്ക് വ്യക്തമായിട്ടുണ്ടെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix