Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം; പലിശക്കാരുടെ വീടുകളിൽ നിന്ന് പണവും രേഖകളും പിടിച്ചെടുത്തു

തൃശൂർ: ഗുരുവായൂരിൽ വ്യാപാരി ആത്മഹത്യ ചെയ്ത കേസിൽ ആരോപണവിധേയരായ പലിശക്കാരുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി. തൈവളപ്പിൽ പ്രഗിലേഷിന്റെയും കണ്ടാണശേരി സ്രാമ്പിക്കൽ ദിവേകിന്റെയും വീടുകളിലാണ് പരിശോധന നടന്നത്. ടെമ്പിൾ എസ്എച്ച്‌ഒ ജി. അജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു നടപടി. പരിശോധനയിൽ ദിവേകിന്റെ വീട്ടിൽ നിന്ന് വാഹനങ്ങളുടെ ആർസി ബുക്കുകൾ, കണക്കിൽപ്പെടാത്ത പണത്തുക, മറ്റ് പ്രധാന രേഖകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. പ്രഗിലേഷിന്റെ വീട് അടച്ചിട്ട നിലയിലായതിനാൽ പൊലീസ് പുറംപരിശോധന നടത്തി കാവൽ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം കർണ്ണംകോട്ട് ബസാർ മേക്കണ്ടനകത്ത് […]
Read more

ഹൈദരാബാദില്‍ ബസിന് തീപിടിച്ചു; 25 പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു:ഹൈദരാബാദിന് സമീപം കർണൂളിൽ ബസിന് തീപിടിച്ച് വൻ ദുരന്തം. ബെംഗളൂരു–ഹൈദരാബാദ് ഹൈവേയിൽ ഇന്ന് പുലർച്ചെ 3.30 ഓടെയാണ് അപകടം ഉണ്ടായത്. കാവേരി ട്രാവൽസിന്‍റെ സ്വകാര്യ വോൾവോ ബസിനാണ് തീപിടിച്ചത്. 25 പേർ മരിച്ചതായാണ് പ്രാഥമിക നിഗമനം. ബസിൽ 42 യാത്രക്കാരുണ്ടായിരുന്നു. തീ പടർന്നതോടെ 12 പേർ ജനാലകൾ തകർത്തു ചാടി രക്ഷപ്പെട്ടു. അഗ്‌നിശമനസേന സ്ഥലത്തെത്തും മുമ്പ് ബസ് പൂർണമായും കത്തിനശിച്ചു. അപകടത്തിൽ പരിക്കേറ്റവരെ കർണൂൽ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡ്രൈവറും ക്ലീനറും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നാണ് റിപ്പോർട്ട്. […]
Read more

പിഎം ശ്രീ പദ്ധതിയില്‍ ഇടഞ്ഞ് സിപിഐ

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ കേരളം ചേർന്നതിനെ തുടർന്ന് ഇടതുമുന്നണിയിൽ വാക്കുതർക്കം രൂക്ഷമാകുന്നു. പാർട്ടിയുടെ ആവർത്തിച്ച എതിർപ്പുകൾ അവഗണിച്ച് വിദ്യാഭ്യാസവകുപ്പ് ഏകപക്ഷീയമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചതിൽ സിപിഐ കടുത്ത അമർഷം പ്രകടിപ്പിച്ചു. ഈ വിഷയത്തിൽ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച നടത്തും. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി വിഷയം എൽ.ഡി.എഫ്. ചർച്ച ചെയ്യും എന്ന് ഉറപ്പ് നൽകിയിട്ടും വിദ്യാഭ്യാസവകുപ്പ് മുന്നണി ഘടകകക്ഷികളുമായി ആലോചിക്കാതെ ഒപ്പുവെച്ചതിനെ സിപിഐ മുന്നണി മര്യാദകളുടെ ലംഘനമെന്ന് വിലയിരുത്തി. മുഖ്യമന്ത്രി […]
Read more

16 കാരിയെ ലൈം​ഗികമായി പീഡിപ്പിച്ച സംഭവം; അമ്മയ്ക്കും, ആൺ സുഹൃത്തിനും ജീവപര്യന്തം

പാലക്കാട്: 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ അമ്മക്കും ആൺസുഹൃത്തിനും ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും പട്ടാമ്പി കോടതി വിധിച്ചു.കേസിൽ, പെൺകുട്ടി കൗൺസിലിംഗിനിടെ ആറു വയസുമുതൽ പീഡനത്തിന് ഇരയായതായി വെളിപ്പെടുത്തിയിരുന്നു. അമ്മ തന്റെ മകളെ ലൈംഗിക ചൂഷണത്തിനായി ആൺസുഹൃത്തിന് കൈമാറിയതിനെ തുടർന്നാണ് കേസ് എടുത്തിരുന്നത്. 2022-ൽ കൊപ്പം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തു. കേസിൽ 26 സാക്ഷികളെയും 52 രേഖകളും ഹാജരാക്കി. കോടതി വിധി പ്രകാരം പിഴ […]
Read more

രാഷ്ട്രപതിയുടെ സന്ദർശനത്തെത്തുടർന്ന് നാളെ കൊച്ചിയിൽ ഗതാഗത നിയന്ത്രണം

കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുർമുയുടെ സന്ദർശനത്തോടനുബന്ധിച്ച് നാളെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. നേവൽ ബേസ്, തേവര, എംജി റോഡ്, ജോസ് ജംഗ്ഷൻ, ബിടിഎച്ച്, പാർക്ക് അവന്യു റോഡ്, മേനക, ഷൺമുഖം റോഡ് എന്നിവിടങ്ങളിലാണ് നിയന്ത്രണം. രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെയാണ് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക. രാഷ്ട്രപതി, കോട്ടയം പാലാ സെന്റ് തോമസ് കോളേജിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷം വൈകീട്ട് 4 മണിക്ക് […]
Read more

വട്ടവടയിലെ 18 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകും: സുരേഷ് ഗോപി

ഇടുക്കി: വട്ടവടയിലെ 18 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചു. വട്ടവടയിലെ കലുങ്ക് സംവാദത്തിൽ നടത്തിയ പ്രസംഗത്തിലാണ് ഇത് പ്രഖ്യാപിച്ചത്. പ്രസംഗത്തിൽ പി എം എ വൈ പദ്ധതിക്ക് പകരം ലൈഫ് മിഷനിൽ വീട് നൽകുമെന്ന് പറഞ്ഞെങ്കിലും, സർക്കാർ വാക്കു പാലിച്ചിട്ടില്ലെന്ന് കുറ്റപ്പെടുത്തി. “വോട്ട് വാങ്ങി ജയിച്ച് ജനങ്ങളെ വഞ്ചിക്കുന്നവർക്ക് മാതൃകയായിരിക്കും ഇത്, ജനങ്ങളെ വഞ്ചിക്കുന്നവരെ റോഡിൽ പിടിച്ചുനിർത്തി ചോദ്യം ചെയ്യണം” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെക്കുറിച്ചും കേന്ദ്രമന്ത്രി […]
Read more

ഫ്രഷ് കട്ട് സംഘർഷം; നേതൃത്വം നൽകിയത് ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എസ്ഡിപിഐ

കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷത്തിന് നേതൃത്വം നൽകിയത് ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എസ്ഡിപിഐ. സമരത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ പങ്കെടുത്തിരുന്നുവെങ്കിലും, പ്രശ്നങ്ങൾ സൃഷ്ടിച്ചതും, ഫാക്ടറിക്ക് തീ ഇട്ടതും അക്രമ പ്രവർത്തനങ്ങൾ നടത്തിയതും ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് എസ്ഡിപിഐ വ്യക്തമാക്കി. ജനകീയ സമരങ്ങളെ അടിച്ചമർത്താൻ സിപിഎം പൊലീസിനെ ഉപയോഗിച്ചുവെന്നും, ഫ്രഷ് കട്ട് മാനേജ്മെന്റിന് സംരക്ഷണം നൽകുകയുമാണ് ചെയ്‌തതെന്നും ആരോപിച്ചു. “ജനങ്ങൾക്ക് ജീവിക്കാനുള്ള അവകാശ സമരത്തോട് എസ്ഡിപിഐ ഉറച്ചുനിൽക്കും” എന്നും പാർട്ടി വ്യക്തമാക്കി. ചൊവ്വാഴ്ച നടന്ന സംഘർഷത്തിൽ, ജില്ലയ്ക്ക് പുറത്തുനിന്നെത്തിയ എസ്‌ഡിപിഐ […]
Read more

കരുനാ​ഗപ്പള്ളിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു. കൊല്ലം സ്വദേശിനി ഗാർഗി ദേവി ആണ് മരിച്ചത്. ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു സംഭവം. കൊല്ലം മെമു ട്രെയിൻ കടന്നുപോകുന്നതിനിടെ ഗാർഗി ട്രാക്കിൽ നടന്നു പോകുകയായിരുന്നത്. തുടർന്ന് ട്രെയിൻ തട്ടി അപകടം സംഭവിച്ചു. കരുനാഗപ്പള്ളി ഐഎച്ച്ആർഡി മോഡൽ പോളിടെക്നിക് കോളേജിലെ രണ്ടാം വർഷ കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർത്ഥിനിയായിരുന്നു. ഹെഡ്‌സെറ്റ് ഉപയോ‌ഗിച്ച് ട്രാക്കിന് സമീപം നടന്നതോടെ അപകടം സംഭവിച്ചുവെന്നാണ് പൊലീസ് നിഗമനം.
Read more

കാറിടിച്ച് ജീപ്പ് തലകീഴായി മറിഞ്ഞ് അപകടം; സംഭവം പാലക്കാട്

പാലക്കാട്: കൊപ്പം പുലാമന്തോൾ പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ ജീപ്പ് തലകീഴായി മറിഞ്ഞു. അപകടത്തിൽ ജീപ്പിലിരുന്ന രണ്ട് അതിഥി തൊഴിലാളികൾക്ക് പരിക്കേറ്റു. ആസാം സ്വദേശികളായ മുഹമ്മദ് റിബൂൾ ഹുസൈൻ , ഖലിലുൽ റഹ്‌മാൻ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പ്രാഥമിക ചികിത്സക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്.
Read more

അഴുക്ക്ചാലിന്റെ സ്ലാബ് തകർന്ന് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

പാലക്കാട്: പാലക്കാട് നഗരത്തിലെ കാടാംക്കോട് അഴുക്ക് ചാലിൻ്റെ സ്ലാബ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. അൽ അമീൻ എഞ്ചിനിയറിങ് കോളേജിലെ വിദ്യാർത്ഥിനി രഹത ഫർസാന ആണ് അപകടത്തിൽപ്പെട്ടത്. എക്സൈസ് വകുപ്പ് സംഘടിപ്പിച്ച സെമിനാർ കഴിഞ്ഞ് മടങ്ങുകയായിരുന്നു രഹത.പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടൻ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix