Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഹരിത കർമ സേനാംഗങ്ങളായ സ്ത്രീകളെ മർദിച്ചു; വയോധികൻ അറസ്റ്റിൽ

ആറ്റിങ്ങൽ: ഹരിത കർമസേനാംഗങ്ങളെ മർദ്ദിച്ച വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് റെയിൽവേ ഗേറ്റിനടുത്തുള്ള മണ്ണാക്കുടി വീട്ടിൽ രാജു ആണ് അറസ്റ്റിലായത്. ആറ്റിങ്ങൽ കാട്ടുംപുറം റോഡിലാണ് സംഭവം നടന്നത്. ആറ്റിങ്ങൽ തച്ചൂർകുന്ന് സ്വദേശികളായ ലതയും രമയുമാണ് മർദ്ദനത്തിനിരയായത്. ഹരിത കർമസേന അംഗങ്ങൾ ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ചാക്കുകളിലാക്കി പാലസ് റോഡിന് സമീപം സൂക്ഷിച്ചിരിക്കുകയായിരുന്നു. ചാക്കുകൾ തിരികെ എടുക്കാൻ എത്തിയപ്പോൾ, രാജു അവ തുറന്ന് സാധനങ്ങൾ എടുത്തുമാറ്റാൻ ശ്രമിച്ചതായി പൊലീസ് വ്യക്തമാക്കി. ഇതിനെ ചോദ്യം ചെയ്തതിനിടെയാണ് […]
Read more

ഇന്ത്യക്കാർക്കെതിരായ പ്രചാരണവുമായി ട്രംപ് ഭരണകൂടം; വിസ നിയന്ത്രണങ്ങൾക്ക് പിന്നാലെ വിവാദ പരസ്യം

വാഷിങ്ടൺ: വിസ നിയന്ത്രണങ്ങൾ കടുപ്പിച്ചതിന് പിന്നാലെ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് അമേരിക്കൻ ട്രംപ് ഭരണകൂടം പരസ്യ പ്രചാരണവുമായി രംഗത്തെത്തി. അമേരിക്കൻ യുവാക്കളുടെ തൊഴിൽ അവസരങ്ങൾ ഇന്ത്യക്കാർ തട്ടിയെടുക്കുന്നു എന്ന പ്രമേയത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളാണ് യുഎസ് ലേബർ ഡിപ്പാർട്മെന്റ് പങ്കുവച്ചത്. വിദേശ തൊഴിലാളികളെ നിയന്ത്രിക്കാനുള്ള പ്രോജക്റ്റ് ഫയർവാൾ എന്ന പദ്ധതിയുടെ ഭാഗമായി തുടങ്ങിയ ഈ നീക്കം വിദ്വേഷപരമായ പ്രചാരണത്തിലേക്ക് വളരുകയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. അമേരിക്കൻ തൊഴിലാളികൾക്ക് പകരം വിദേശികളെ നിയമിക്കുന്നത് തടയാനാണ് പദ്ധതിയെന്ന് സർക്കാർ വിശദീകരിച്ചെങ്കിലും, പ്രചാരണത്തിന്റെ ഉള്ളടക്കം […]
Read more

ടോൾ പിരിച്ചതിന് ജീവനക്കാരെ മർദ്ദിച്ച് ബിജെപി നേതാവിന്‍റെ മകൻ

ബംഗളൂരു: ടോൾ ഗേറ്റിൽ പണമടയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരനെ മർദിച്ച് ബിജെപി നേതാവ് വിജുഗൗഡ പാട്ടീലിന്റെ മകൻ സമർത്ഗൗഡ പാട്ടീൽ. ആക്രമണ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവം വ്യാപകമായി ചര്‍ച്ചയാകുകയാണ്. സമർത്ഗൗഡ പാട്ടീൽ വിജയപുരയിൽ നിന്ന് സിന്ധഗിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ടോൾ ബൂത്തിൽ പണം അടയ്ക്കാൻ ജീവനക്കാരൻ ആവശ്യപ്പെട്ടതാണ് സംഘർഷത്തിന് തുടക്കമായത്. പിതാവ് വിജുഗൗഡ പാട്ടീലിന്റെ പേര് പറഞ്ഞ് മകൻ പ്രതികരിച്ചതോടെ ഏത് വിജുഗൗഡ? എന്ന് ടോൾ ജീവനക്കാരൻ ചോദിച്ചത് സമർത്ഗൗഡയെ പ്രകോപിതനാക്കി. തുടർന്ന് സുഹൃത്തുക്കളോടൊപ്പം ബൂത്തിലേക്ക് […]
Read more

ഒമ്പതുവയസ്സുകാരിയുടെ കൈമുറിച്ച് മാറ്റിയ സംഭവം; സർക്കാർ സഹായം നൽകുന്നില്ലെന്ന് കുടുംബം

കോഴിക്കോട്: ചികിത്സാ പിഴവിനെ തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന പാലക്കാട്ടെ ഒമ്പതു വയസ്സുകാരിക്ക് സർക്കാർ സഹായം ലഭിക്കുന്നില്ലെന്ന് കുടുംബം. ഒരു മാസത്തിലേറെയായി കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചികിത്സാ ചെലവുകളും ദൈനംദിന ആവശ്യങ്ങൾക്കും പണം കണ്ടെത്താനാകാതെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കുട്ടിയുടെ അമ്മ പ്രസീത വ്യക്തമാക്കി. “ഐസിയുവിലാണ് മകളിപ്പോൾ, കൈ കിട്ടുമോ എന്ന് ചോദിച്ച് കരയുകയാണ് അവൾ, നഴ്സുമാരെ അടുക്കാൻ പോലും സമ്മതിക്കുന്നില്ല, ഡോക്ടർമാരോട് എന്നെ തൊടരുത് എന്ന് പറയുന്നു, മരുന്ന് മാത്രമാണ് ആശുപത്രിയിൽ […]
Read more

ഏകീകൃത വാഹന ഇൻഷുറൻസ്‌ നയം വേണമെന്ന്‌ സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യത്തെ കോടിക്കണക്കിന് വാഹന ഉടമകൾക്ക് ആശ്വാസമാകുന്ന വിധത്തിൽ ഏകീകൃത ഇൻഷുറൻസ് നയം രൂപീകരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാൻ സുപ്രീംകോടതി നിർദേശം നൽകി. വാഹന ഇൻഷുറൻസ് സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനാണ് 22 ഇൻഷുറൻസ് കമ്പനികളോടും ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയോടും കോടതിയുടെ നിർദ്ദേശം. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, പ്രശാന്ത് കുമാർ മിശ്ര എന്നിവരുടെ ബെഞ്ചാണ് നിർദ്ദേശം നൽകിയത്.ഇൻഷുറൻസ് കമ്പനികൾ ക്ലെയിമുകൾ കോടതിക്ക് പുറത്തു തീർപ്പാക്കാൻ താത്പര്യമില്ലാത്തതും ഉപഭോക്താക്കൾക്ക് പോളിസി നിബന്ധനകളെക്കുറിച്ച് മതിയായ അറിവില്ലാത്തതും ഗുരുതരമായ […]
Read more

ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു

കണ്ണൂർ: ഒളിമ്പിക്‌സ് ഹോക്കി മെഡൽ നേടിയ ആദ്യ മലയാളിയായ മാനുവൽ ഫ്രെഡറിക് അന്തരിച്ചു. ബംഗളൂരുവിലെ ഹെബ്രാൽ ആസ്റ്റർ സി.എം.ഐ. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. 1972 ലെ മ്യൂണിക് ഒളിംപിക്‌സിൽ ഹോളണ്ടിനെ തോൽപിച്ച് വെങ്കലമെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ ഗോളിയായി മാനുവൽ ഫ്രെഡറിക് സേവനമനുഷ്ഠിച്ചിരുന്നു. 1978-ൽ അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ നടന്ന ഹോക്കി ലോകകപ്പിലും മാനുവൽ ഫ്രെഡറിക് ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പറായി മികച്ച പ്രകടനം കാഴ്ചവെച്ചു. കായികരംഗത്തെ സംഭാവനകൾ പരിഗണിച്ച് 2019-ൽ രാജ്യം ധ്യാൻചന്ദ് […]
Read more

സമ്പത്തിൽ ലോകത്തെ കീഴടക്കിയ രാജ്യം

ലോകത്ത് ഒരു രാജ്യത്തിന്റെ ശക്തിയും സ്വാധീനവും വിലയിരുത്തന്ന സമയത്ത്, സാധാരണയായി രാജ്യത്തിന്റെ സൈന്യത്തിന്റെ വലുപ്പം, പ്രദേശത്തിന്റെ വ്യാപ്തി, അല്ലെങ്കിൽ സാമ്പത്തിക ശക്തി എന്നിവയാണ്. എന്നാൽ ഈ പരമ്പരാഗത ധാരണകളെ മുഴുവൻ മറികടക്കുന്നൊരു ഉദാഹരണമാണ് യൂറോപ്പിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലിച്ചെൻസ്റ്റൈൻ എന്ന ചെറുരാജ്യം. വെറും 160 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യം വിഭവപരിമിതിയുണ്ടായിട്ടും ലോകത്തിലെ സമ്പന്നരാജ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നുണ്ട്. യൂറോപ്പിലെ നാലാമത്തെ ചെറുതും ലോകത്തെ ആറാമത്തെ ചെറുതുമായ രാജ്യത്തിന് സ്വന്തമായി പട്ടാളമില്ല, കറൻസിയില്ല. സ്വന്തമായി ഒരു അന്താരാഷ്ട്ര […]
Read more

മൊസാംബിക്‌ ബോട്ടപകടം; കാണാതായ മലയാളി ഇന്ദ്രജിത്തിന്റെ മൃതദേഹം കണ്ടെത്തി

മപുടോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ നടന്ന കപ്പൽ അപകടത്തിൽ കാണാതായ ഒരു മലയാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. എറണാകുളം ജില്ലയിലെ പിറവം വെളിയനാട് പോത്തംകുടിലിൽ സ്വദേശി ഇന്ദ്രജിത്ത് സന്തോഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ബോട്ടിൽ നിന്നും കണ്ടെത്തിയ മൃതദേഹം ഇന്ദ്രജിത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞു. അപകടത്തിൽ പെട്ട മറ്റ് വ്യക്തികളുടെ മൃതദേഹങ്ങളും കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ബെയ്റാ തുറമുഖത്തിന് സമീപം ഒക്ടോബർ 17 വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം സംഭവിച്ചത്. ബോട്ട് കപ്പലിനോട് അടുക്കുന്നതിനിടെ ശക്തമായ തിരയിൽ പെട്ട് മറിഞ്ഞതായാണ് […]
Read more

ധർമ്മസ്ഥല ഗൂഢാലോചന കേസ്; എസ്.ഐ.ടി അന്വേഷണത്തിന് കർണാടക ഹൈക്കോടതിയുടെ സ്റ്റേ

ബെംഗളൂരു: ധർമ്മസ്ഥല ഗൂഢാലോചന കേസിലെ അന്വേഷണ നടപടികൾക്ക് കർണാടക ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ. ചിന്നയ്യയുടെ വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കി പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ഗൂഢാലോചനയിൽ പങ്കാളികളാണെന്ന സംശയത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത ഗിരീഷ് മട്ടന്നവർ, ജയന്ത് ടി, മഹേഷ് ഷെട്ടി തിമരോടി, വിത്താല ഗൗഡ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. എതിരായി രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഹർജി പരിഗണിച്ച ഹൈക്കോടതി നവംബർ 12 […]
Read more

സ്വർണ്ണ പാളി വിവാദം; മുരാരി ബാബുവിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊളളക്കേസിൽ രണ്ടാം പ്രതിയും മുൻ എക്സിക്യൂട്ടീവ് ഓഫീസറുമായ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രാവിലെ റാന്നി കോടതിയിൽ ഹാജരാക്കാനാണ് എസ്ഐടിയുടെ തീരുമാനം. കട്ടിളപ്പാളി തട്ടിയ കേസിലും മുരാരി ബാബുവിന്റെ അറസ്റ്റ് ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, ഇന്നലെ കോടതി റിമാൻഡ് ചെയ്ത ഉണ്ണികൃഷ്ണൻ പോറ്റിയെ തിങ്കളാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും. അതേദിവസം കട്ടിളപ്പാളി തട്ടിയ കേസിലും അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ സാധ്യതയുണ്ട്. തുടർന്നായിരിക്കും സന്നിധാനത്ത് തെളിവെടുപ്പ് നടക്കുക. നിലവിൽ പോറ്റി തിരുവനന്തപുരം സ്പെഷ്യൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix