Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഇന്നോവയുമായി 16കാരന്റെ പരാക്രമം; വയോധികയ്ക്ക് പരിക്ക്

കൊച്ചി: ഞാറയ്ക്കലിൽ കാറുമായി 16 വയസ്സുകാരന്റെ പരാക്രമം. ഞാറയ്ക്കൽ മുതൽ ചെറായി വരെയുള്ള റോഡിൽ അലക്ഷ്യമായി കാറോടിച്ച വിദ്യാർത്ഥി നിരവധി വാഹനങ്ങളെ ഇടിച്ചിട്ടു. മൂന്നു വിദ്യാർഥികളാണ് കാറിൽ ഉണ്ടായിരുന്നത്. ഞാറയ്ക്കലിൽ വെച്ചാണ് വിദ്യാർത്ഥിയെ പൊലീസ് പിടികൂടിയത്. എടവനക്കാട് വെച്ച് വാഹനമിടിച്ച് വയോധികയ്ക്ക് പരുക്കേറ്റു. വൈക്കത്തിൽ രജിസ്റ്റർ ചെയ്ത വാഹനത്തിന്റെ അപകടകരമായ ദൃശ്യങ്ങൾ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. ചെറായി മുതൽ ഞാറയ്ക്കൽ വരെയുള്ള വിവിധ സിസി ടിവി ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. വാഹനത്തിന്റെ യാത്ര കണ്ട് ആളുകൾ തടയാൻ […]
Read more

സംസ്ഥാനത്ത് നെല്ല് സംഭരണം ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നെല്ല് സംഭരണം ഇന്ന് ആരംഭിക്കും. രണ്ട് മില്ലുടമകളുമായി സർക്കാർ ധാരണയിലെത്തിയതായാണ് ലഭിച്ച വിവരങ്ങൾ. കുട്ടനാട്ടിലും തൃശൂരിലും സംഭരണ നടപടികൾ ഉടൻ ആരംഭിക്കും. മറ്റ് മില്ലുടമകളുമായി ചർച്ചകൾ തുടരുകയാണെന്നും സർക്കാർ അറിയിച്ചു. ഭക്ഷ്യ- കൃഷി വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി.
Read more

ശാസ്ത്ര ജേണൽ നിലവാരമുയർത്താൻ ഒമാനിൽ ആദ്യ ദേശീയ ഫോറം

മസ്‌കറ്റ്: അക്കാദമിക് പ്രസിദ്ധീകരണത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനെക്കുറിച്ചുള്ള ഒമാനിലെ ആദ്യ ദേശീയ ശാസ്ത്ര ജേണൽ ഫോറം മസ്‌കറ്റിൽ സമാപിച്ചു. ശാസ്ത്ര ജേണൽ കൈകാര്യം ചെയ്യാനും ഗുണനിലവാരം മെച്ചപ്പെടുത്താനും നൂതനരീതി സ്വീകരിക്കുന്നതിൽ ഊന്നൽ നൽകുന്നതായിരുന്നു ഫോറം. ഉന്നതവിദ്യാഭ്യാസ ഗവേഷണ മന്ത്രാലയവും മോഡേൺ കോളേജ് ഓഫ് ബിസിനസ് ആൻഡ് സയൻസും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ഫോറം മന്ത്രാലയ അണ്ടർസെക്രട്ടറി ഡോ. സെയ്ഫ് ബിൻ അബ്ദുള്ള അൽ ഹദബി ഉദ്ഘാടനം ചെയ്തു. അക്കാദമിക് സമഗ്രത കാത്തുസൂക്ഷിക്കുന്നതിൽ ശാസ്ത്ര ജേണലുകളുടെ പങ്ക്, ഒമാനി സർവകലാശാലകളുടെ […]
Read more

സർക്കാർ ജീവനക്കാർക്ക് 4% ഡി.എ. കുടിശ്ശിക; പുതുക്കിയ ശമ്പളം വിതരണം ആരംഭിച്ചു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും തദ്ദേശ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരുടെയും ശമ്പളത്തിൽ 4 ശതമാനം ക്ഷാമബത്ത (ഡി.എ.) കൂട്ടിച്ചേർത്ത് വിതരണം ഇന്ന് മുതൽ ആരംഭിച്ചു. ഒക്ടോബർ മാസത്തെ ശമ്പളത്തോടൊപ്പം പുതുക്കിയ ഡി.എ. നൽകുന്നതാണ്. വിരമിച്ച ജീവനക്കാരുടെ പെൻഷനും പുതുക്കിയ നിരക്കിൽ ലഭ്യമാക്കുന്നു. തസ്തികാനുസൃതമായ ശമ്പള വർധന ഇങ്ങനെ, ക്ലർക്ക് തസ്തികയിലുള്ളവർക്ക് 1060 രൂപ കൂടും. എൽപിഎസ്‌എ- 1424 രൂപ, എച്ച്‌എസ്‌എ- 1652 രൂപ, പൊലീസ്‌ കോൺസ്‌റ്റബിൾ-1244 രൂപ, അസി. എൻജിനിയർ-2208 രൂപ, […]
Read more

റേഡിയോ ഫ്രീ ഏഷ്യ പ്രവർത്തനം ചുരുക്കുന്നു

വാഷിംഗ്ടൺ: വാഷിംഗ്ടൺ ആസ്ഥാനമായ റേഡിയോ സംപ്രേഷണ സ്ഥാപനം റേഡിയോ ഫ്രീ ഏഷ്യ പ്രവർത്തനം ചുരുക്കുന്നതായി റിപ്പോർട്ട്. വാർത്ത ഏജൻസികൾക്കും മറ്റ് മീഡിയ സ്ഥാപനങ്ങൾക്കും സർക്കാർ ഫണ്ട് നൽകുന്നത് നിയന്ത്രിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനമാണ് ആർ.എഫ്.എയെ വലിയ പ്രതിസന്ധിയിലേക്ക് നയിച്ചത്. ഫണ്ടിംഗ് കുറവിനെ തുടർന്ന് വാർത്താ സംപ്രേക്ഷണം നിർത്താനുള്ള തീരുമാനവുമാണ് സ്ഥാപനം എടുത്തിരിക്കുന്നത്. 1996-ൽ സ്വതന്ത്ര മാധ്യമ സ്ഥാപനമായി പ്രവർത്തനം ആരംഭിച്ച ആർ.എഫ്.എ ഏഷ്യൻ ശ്രോതാക്കളെയാണ് പ്രധാനമായി ലക്ഷ്യമിട്ടിരുന്നത്. കു​റ​ച്ചു​കാ​ല​മാ​യി ചു​രു​ങ്ങി​യ ജീ​വ​ന​ക്കാ​രു​മാ​യി​ട്ടാ​ണ് ആ​ർ.​എ​ഫ്.​എ​യു​ടെ പ്ര​വ​ർ​ത്ത​നം ആർ.എഫ്.എയ്ക്ക് പുറമെ […]
Read more

മതിൽ തകർന്നു വീണ സംഭവം; പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കോഴിക്കോട്: കക്കോടിയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശിയായ ഉദയ് മാഞ്ചിയാണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിർമാണത്തിലിരിക്കുന്ന വീടിന്റെ ചുറ്റുമതിൽ പണിയുന്നതിനിടെ സമീപത്തെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു. രണ്ട് ഇതര സംസ്ഥാന തൊഴിലാളിയും ഒരു മലയാളിയും ചേർന്നാണ് ചുറ്റുമതിൽ നിർമാണത്തിനായി എത്തിയത്. ഇതിൽ ഒരാളാണ് മരിച്ചത്. കൂടെയുണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്. മതിലിനടിയിൽ കുടുങ്ങിക്കിടന്ന ഉദയ് മാഞ്ചിയെ ഫയർഫോഴ്‌സ് സംഘം രക്ഷാപ്രവർത്തനത്തിനിടെ പുറത്തെടുത്തു. വെള്ളിമാട്കുന്നിൽ നിന്നെത്തിയ ഫയർഫോഴ്‌സിന്റെ ഇടപെടലിലൂടെയാണ് […]
Read more

30 ഫലസ്തീനികളുടെ മൃതശരീരങ്ങൾ ഇസ്രായേൽ കൈമാറി

ഗസ്സ സിറ്റി: വെടിനിർത്തൽ കരാർ ലംഘിക്കപ്പെടുന്ന പശ്ചാത്തലത്തിൽ, ഇസ്രായേൽ 30 ഫലസ്തീനികളുടെ മൃതശരീരങ്ങൾ ഫലസ്തീൻ അധികാരികൾക്ക് കൈമാറി. വ്യാഴാഴ്ച ഹമാസിന് രണ്ട് ഇസ്രായേൽ തടവുകാരുടെ മൃതശരീരങ്ങൾ കൈമാറിയതിനുശേഷമായിരുന്നു ഈ നടപടി. ഫ​ല​സ്തീ​നി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ മ​ർ​ദ​ന​ത്തി​ന്റെ പാ​ടു​ക​ളു​ണ്ടാ​യി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. അതിനിടെ, ഖാൻ യൂനുസിൽ ഇസ്രായേൽ സൈന്യം വെള്ളിയാഴ്ചയും വ്യോമാക്രമണം നടത്തുകയും, ഇതിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. വെടിനിർത്തൽ കരാറിലെ ലംഘനങ്ങൾ തുടർന്നതോടെ ഗസ്സയിലെ പുനരധിവാസ പ്രവർത്തനങ്ങൾ യു.എൻ സഹായത്തോടെ നടന്ന് വന്നിരുന്നുവെങ്കിലും ഇപ്പോൾ ഗുരുതരമായി തടസ്സത്തിലായിരിക്കുകയാണ്. ഗ​സ്സ​യി​ലേ​ക്കു​ള്ള സ​ഹാ​യ​വ​സ്തു​ക്ക​ളു​ടെ […]
Read more

ഫോൺ കോൾ ചോർച്ച; പത്തനംതിട്ടയിൽ ഹാക്കർ പിടിയിൽ

പത്തനംതിട്ട: ഫോൺ കോളുകളും ലൊക്കേഷൻ വിവരങ്ങളും അനധികൃതമായി ചോർത്തി നൽകിയ കേസിൽ കോടതിയൂർ സ്വദേശി ജോയൽ വി ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. സമീപിക്കുന്ന വ്യക്തികൾക്ക് ഫോൺ കോൾ രേഖകളും ലൊക്കേഷൻ വിവരങ്ങളും അനധികൃതമായി ചോർത്തി നൽകുകയാണ് പതിവ്. സുരക്ഷാ സംബന്ധമായ ഗൗരവമുള്ള വിവരങ്ങളും ചോർന്നിട്ടുണ്ടോയെന്ന് പൊലീസ് വിശദമായ പരിശോധന നടത്തും. പത്തനംതിട്ട സൈബർ പൊലീസ് ആണ് ജോയലിനെ പിടികൂടിയത്. എസ്പി നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാനായത്.
Read more

യൂറോപ്യൻ ഗോൾഡൻ ഷൂ എംബാപ്പേയ്ക്ക്

മാഡ്രിഡ്: 2024-25 സീസണിലെ ഗോൾഡൻ ഷൂ പുരസ്കാരം റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെ ഏറ്റുവാങ്ങി. സാന്റിയാഗോ ബെർണബ്യുവിൽ വെച്ചായിരുന്നു ഔദ്യോഗിക ചടങ്ങ്. കഴിഞ്ഞ സീസണിൽ ലാലീഗയിൽ 31 ഗോളുകൾ നേടി 62 പോയിന്റുമായി എംബാപ്പെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ നേടിയ ഗോളുകൾക്ക് ഉയർന്ന പോയിന്റ് പരിഗണന ലഭിക്കുന്നതിനാലാണ് ഫ്രഞ്ച് ഫോർവേഡിന് മുൻതൂക്കം ലഭിച്ചത്. പോർച്ചുഗീസ് ലീഗിൽ 39 ഗോളുകൾ സ്കോർ ചെയ്‌തെങ്കിലും ടോപ് ഫൈവ് ലീഗിൽ അല്ലാത്തതിനാൽ 58.5 പോയിന്റ് […]
Read more

അടിമാലി മണ്ണിടിച്ചിൽ ദുരന്തം; പുനരധിവാസ ഉറപ്പോടെ പ്രതിഷേധം അവസാനിച്ചു

ഇടുക്കി: പുനരധിവാസ പദ്ധതിയിലെ വൈകിപ്പും അനിശ്ചിതത്വവും ചൂണ്ടിക്കാട്ടി അടിമാലിയിലെ മണ്ണിടിച്ചിൽ ദുരിതബാധിതർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. ജില്ല കളക്ടർ ദിനേശൻ ചെറുവാട്ട് നേരിട്ടെത്തി നൽകിയ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം പിന്‍വലിച്ചത്. മണ്ണിടിച്ചിലിൽ വീടുകൾ നഷ്ടപ്പെട്ട 30 കുടുംബങ്ങൾക്ക് ഭൂമിയും സ്ഥിരപുനരധിവാസ സൗകര്യവും ഒരുക്കുമെന്ന് കളക്ടർ ഉറപ്പുനൽകി. വീടുകൾ കിട്ടും വരെ അടിമാലി മാ‍ർ ബസേലിയോസ് കോളേജ് കെട്ടിടത്തിലാവും പുനരധിവാസം. റോഡിലേക്ക് ഇടിഞ്ഞുവീണ മൺകൂന നാളെ മുതൽ നീക്കം ചെയ്യുമെന്ന് തീരുമാനമായി. പ്രതിഷേധത്തിന് മുമ്പായി മന്ത്രി റോഷി അഗസ്റ്റിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix