Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കുവെെത്തിലെ സുരക്ഷാ പരിശോധന; നിരവധി പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-ഖൈറാനിൽ നടന്ന സുരക്ഷാ പരിശോധനയിൽ നിരവധി പേരെ അറസ്റ്റ് ചെയ്തു. ഗതാഗത നിയമലംഘനങ്ങൾ 467 എണ്ണം കണ്ടെത്തിയതായും 20 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി 10 പേരെ കസ്റ്റഡിയിലും എടുത്തിട്ടുണ്ട്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഗതാഗത സുരക്ഷ വർധിപ്പിക്കുകയും നിയമലംഘകരെ പിടികൂടുകയും ചെയ്യാനുള്ള സുരക്ഷാ സേന ഫീൽഡ് ഓപ്പറേഷനുകൾ നടത്തിയത്. കൂടാതെ താമസ നിയമലംഘനക്കുറ്റം ചുമത്തപ്പെട്ട വാണ്ടഡ് ലിസ്റ്റിലുള്ള ഒരാളെയും ഈ […]
Read more

പേരിയ ചുരത്തിൽ നിയന്ത്രണം വിട്ട് ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: പേരിയ ചുരത്തിൽ ട്രാവലര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം നടന്നത്. വയനാട്ടിലേക്ക് പോയ കാറും എതിർദിശയിൽ വന്ന ട്രാവലറും ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ട്രാവലർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാരും യാത്രക്കാരും ചേർന്ന് രക്ഷപ്പെടുത്തി പേരാവൂരിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. കൊട്ടിയൂര്‍–പാൽചുരം റോഡിൽ ലോറി പുറത്തെടുക്കുന്നതിനായി ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണത്തെ തുടർന്ന് ചുരത്തിൽ തിരക്ക് കൂടിയിരിക്കുകയായിരുന്നു. ഈ […]
Read more

വോള്‍വോ സ്ലീപ്പര്‍ ബസിലെ യാത്രക്കാരനിൽ നിന്ന് ഒന്നരക്കോടിയിലധികം കുഴൽപ്പണം പിടികൂടി

കൽപ്പറ്റ: മൈസൂരു–കോഴിക്കോട് ദേശീയപാതയിൽ നടത്തിയ വാഹന പരിശോധനയിൽ കര്‍ണാടക ആർടിസി ബസിലെ യാത്രക്കാരനിൽ നിന്ന് 1.36 കോടി രൂപയുടെ കുഴൽപ്പണം എക്സൈസ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സ്വദേശിയായ അബ്ദുൽ റസാഖിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു പരിശോധന. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട് പോകുകയായിരുന്ന കര്‍ണാടക ആർടിസിയുടെ വോൾവോ സ്ലീപ്പർ ബസിൽ നിന്നാണ് രേഖകളില്ലാതെ പണം പിടികൂടിയത്. വയനാട് മീനങ്ങാടിയിൽ വെച്ചാണ് പരിശോധന നടത്തിയത്. സംസ്ഥാനതലത്തിൽ എക്സൈസ് […]
Read more

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പ്രസംഗം; പി.എം.എ. സലാമിനെതിരെ പരാതി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പ്രസംഗം നടത്തിയ മുസ്ലിം ലീഗ് നേതാവ് പി.എം.എ. സലാമിനെതിരെ പരാതി നൽകി സി.പി.എം. പ്രവർത്തകൻ. വാഴക്കാട് സ്വദേശിയായ മുഹമ്മദ് ജിഫ്രി തങ്ങളാണ് വാഴക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മലപ്പുറം വാഴക്കാട് ലീഗ് പൊതുയോഗത്തിലാണ് സലാം വിവാദ പ്രസംഗം നടത്തിയത്. സംഭവം കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്കിടയാക്കി. അതിനിടെ മുഖ്യമന്ത്രിക്കെതിരായ പിഎംഎ സലാമിൻ്റെ വിവാദ പ്രസംഗം തള്ളി മുസ്ലിം ലീഗ് രംഗത്തെത്തി. രാഷ്ട്രീയ വിമർശനങ്ങൾ സാധ്യമെങ്കിലും വ്യക്തിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ […]
Read more

അടൂർ കോട്ടമുകളിൽ വയോധികയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: അടൂർ കോട്ടമുകളിൽ വയോധികയെ വീട്ടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തി. ഒറ്റയ്ക്ക് താമസിച്ചിരുന്ന രത്നമ്മയെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. വലതുകയ്യിൽ ഒരു മുറിവുണ്ട്. കൈ ഞരമ്പ് മുറിച്ചതിന് ശേഷം ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പൊലീസ് നിഗമനം. ഇൻക്വസ്റ്റ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിന് ശേഷം മാത്രമേ കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. ഭർത്താവ് മരിച്ചതിന് പിന്നാലെയാണ് ഇവർ ഒറ്റയ്ക്ക് താമസിച്ചിരുന്നത്. ഇതുവരെ മരണവുമായി ബന്ധപ്പെട്ട് ദുർൂഹതകളൊന്നും […]
Read more

അമേരിക്കയിലെ കുടിയേറ്റ നയത്തിൽ കടുത്ത നിയന്ത്രണം

വാഷിങ്‌ടൺ: പുതു ജീവിതം സ്വപ്‌നം കണ്ട് അമേരിക്കയിലേക്ക് കുടിയേറിയവർക്ക് കുറച്ചുനാളുകളായി അത്ര ശുഭകരമായ വാർത്തയല്ല വരുന്നത്. എച്ച് 1 ബി വിസാ ഫീസ് ഉയർത്തിയതടക്കം നിരവധി പരിഷ്‌കരണങ്ങളാണ് ഡോണൾഡ് ട്രംപ് ഭരണകൂടം കഴിഞ്ഞ കുറച്ചു നാളുകളായി രാജ്യത്ത് നടപ്പാക്കി കൊണ്ടിരിക്കുന്നത്. അമേരിക്കയിലെ കുടിയേറ്റ നയങ്ങളിൽ പുതിയ മാറ്റവുമായി യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി മുന്നോട്ട് വന്നിരിക്കുകയാണ്. കുടിയേറ്റ തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റുകളുടെ (EAD- Employment Authorisation Documents) ഓട്ടോമാറ്റിക് പുതുക്കൽ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് […]
Read more

മെക്സിക്കോയിൽ സൂപ്പര്‍മാര്‍ക്കറ്റിൽ തീപിടിത്തം; 23 പേർ മരിച്ചു

മെക്സിക്കോ സിറ്റി: വടക്കുപടിഞ്ഞാറൻ മെക്സിക്കോയിലെ സൂപ്പർമാർക്കറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ കുട്ടികൾ ഉൾപ്പെടെ 23 പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. ഹെർമോസില്ലോ നഗരത്തിലാണ് അപകടം നടന്നത്. സംഭവത്തെ കുറിച്ചുള്ള വിവരങ്ങൾ സൊനോറ ഗവർണർ അൽഫോൻസോ ഡുറാസ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ആദ്യമായി പുറത്തുവന്നത്. പരിക്കേറ്റവരെ നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റിയതായി സൊനോറ അറ്റോർണി ജനറൽ ഗുസ്താവോ സലാസ് ഷാവേസ് അറിയിച്ചു. വിഷവാതകം ശ്വസിച്ചതാണ് കൂടുതലായും മരണങ്ങൾക്ക് കാരണമാണെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സൂപ്പർമാർക്കറ്റിന് […]
Read more

സുഡാനിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് ജർമ്മനിയും ജോർദാനും ബ്രിട്ടനും

സുഡാൻ: ദർഫാറിലെ ഭീകര സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്നതിനിടെ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് ജർമ്മനി, ജോർദാൻ, ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങൾ മുന്നോട്ട് വന്നു. അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് ദർഫാർ പ്രദേശം കൈയടക്കിയതിനെ തുടർന്ന് എൽ ഫാഷറിലെ ഒരു ആശുപത്രിയിൽ മാത്രം 450 പേരെ കൂട്ടക്കൊല ചെയ്തു എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വംശീയ അക്രമങ്ങളും ലൈംഗിക അതിക്രമങ്ങളും വ്യാപകമായി നടക്കുന്നുവെന്ന മുന്നറിയിപ്പുകളും ലഭിച്ചിട്ടുണ്ട്. സുഡാൻ സൈന്യമായ സുഡാൻ ആംഡ് ഫോഴ്‌സസ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് താൽക്കാലികമായി പിന്മാറിയതായി സൈനിക […]
Read more

മൊസാംബിക്കിലെ കപ്പൽ അപകടം; ഇന്ദ്രജിത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

കൊച്ചി: മൊസാംബിക്കിലെ കപ്പൽ അപകടത്തിൽ മരിച്ച പിറവം സ്വദേശി ഇന്ദ്രജിത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ 7.15 ഓടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് മൃതദേഹം കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി. ഉച്ചയ്ക്ക് സംസ്കാര ചടങ്ങുകൾ നടത്തും. ഒക്ടോബർ 16നാണ് മൊസാംബിക്കിലെ ബെയ്റ തുറമുഖത്ത് ദുരന്തം സംഭവിച്ചത്. ഒരു കപ്പലിൽ നിന്ന് മറ്റൊന്നിലേക്ക് ജീവനക്കാരെ മാറ്റുന്നതിനിടെ ബോട്ടിൽ തിരമാല ഇടിച്ചുണ്ടായ അപകടത്തിൽ 21 പേരിൽ 16 പേരെ രക്ഷപ്പെടുത്തിയിരുന്നു. അപകടം സംഭവിക്കുന്നതിന് വെറും നാല് ദിവസങ്ങൾക്ക് മുൻപാണ് ഇന്ദ്രജിത്ത് ജോലിക്കായി […]
Read more

വെസ്റ്റ്ബാങ്കിൽ ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ കുടിയേറ്റക്കാരുടെ ആക്രമണം

വെസ്റ്റ്ബാങ്ക്: വെടിനിർത്തൽ നിലവിൽ വന്നിട്ടും ഫലസ്തീനികൾക്കെതിരായ ആക്രമണങ്ങൾ തുടരുകയാണ്. ഇസ്രായേൽ സൈന്യത്തിന്റെ നടപടികളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വെസ്റ്റ്ബാങ്കിൽ തുടരുന്നു. ഒലിവ് വിളവെടുപ്പ് നടത്തിക്കൊണ്ടിരുന്ന ഫലസ്തീൻ കർഷകരെയും തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. വെസ്റ്റ്ബാങ്കിലെ ഫറാത ഗ്രാമത്തിൽ കുടിയേറ്റക്കാർ രണ്ട് വാഹനങ്ങൾക്കും ഒരു കോഴിവളർത്തൽ കേന്ദ്രത്തിനും തീ കൊളുത്തിയതായി ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുതു. വടക്കൻ ജെറുസലേമിലെ ജാബ പ്രദേശത്തും സമാനമായ ആക്രമണം നടന്നു. ഇവിടെ താമസിക്കുന്ന ബെദൂയിൻ സമൂഹത്തിന്റെ സ്വത്തുക്കൾക്ക് കുടിയേറ്റക്കാർ അഗ്‌നിബാധ സൃഷ്ടിച്ചതായും റിപ്പോർട്ടുകളുണ്ട്. വെള്ളി, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix