മയാമി: മേജർ ലീഗ് സോക്കറിൽ വണ്ടർ ഗോളുമായി സൂപ്പർ താരം ലയണൽ മെസി. പക്ഷേ കൊളംബസ് ക്രൂവിനോട് തോൽവി ഏറ്റുവാങ്ങി ഇന്റർ മയാമി. 2–1നാണ് മെസ്സിയുടെയും സംഘത്തിന്റെയും തോൽവി. ഞായറാഴ്ച നടന്ന മത്സരത്തിന്റെ 28-ാം മിനിറ്റിൽ ജോസഫ് മാർട്ടിനസ് നേടിയ പെനൽറ്റിയിലൂടെ കൊളംബസാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ അഞ്ച് മിനിറ്റുകൾക്കകം, വലതുവശത്തെ കോർണറിൽനിന്നു മനോഹരമായ ഒരു ഫ്രീ-കിക്കിലൂടെ മെസ്സി തിരിച്ചടിച്ചു. രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും, താൻ തന്നെയാണ് ഇതിഹാസമെന്ന് ഒരിക്കൽ കൂടി മെസി തെളിയിക്കുകയാണ്. ഇതോടെ സീസണിലെ തന്റെ ഗോൾ നേട്ടം 21 ആയി മെസ്സി ഉയർത്തുകയും ചെയ്തു.
33-ാം മിനിറ്റിൽ പോസ്റ്റിന്റെ വലതുവശത്തുനിന്നും ലഭിച്ച ഫ്രീ-കിക്ക്, കോർണറിൽ നിന്ന് അസാമാന്യ കിക്കിലൂടെ മെസ്സി വലയിലെത്തിക്കുകയായിരുന്നു. ഗോൾകീപ്പറെയും സഹതാരങ്ങളെയും ഒരുപോലെ സ്തബ്ധരാക്കുന്നതായിരുന്നു മെസ്സിയുടെ ‘വണ്ടർ’ ഗോൾ. ഇതിന്റെ ദൃശ്യങ്ങളും പിന്നീട് വൈറലായി.
🚨🇺🇸| MESSI OH MY DAYS!!!!!!! WHAT A GOLAZO!!!!! WHAT A FREEKICK!!!!!!!
— Kalshi FC (@KalshiFC) September 27, 2026
THE GREATEST OF ALL TIME!!!! 🐐 pic.twitter.com/UK3tLwcFdT




