Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

മിന്നല്‍ ചുഴലി: ചാലക്കുടിയിൽ വ്യാപക നാശം വിതച്ച് കനത്ത മഴയും കാറ്റും

ചാലക്കുടി: ശക്തമായ കാറ്റിലും മഴയിലും ചാലക്കു‍ടിയിൽ കനത്ത നാശം. പുഴകൾ നിറഞ്ഞ് കവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. പലയിടത്തും റോഡുകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. മിന്നല്‍ ചുഴലിയില്‍ മരങ്ങള്‍ വീണു. പരിയാരം പഞ്ചായത്തിലെ മംഗലന്‍ കോനയിലും കൂടപ്പുഴ കുട്ടാടന്‍പാടത്തും വീടുകളിലേക്ക് വെള്ളം കയറി. മംഗലന്‍ കോനയിലെ 13 വീട്ടുകാരെ പരിയാരം സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ററി സ്‌കൂളിലേക്ക് മാറ്റി. മുരിങ്ങൂര്‍ ഡിവൈന്‍ കോളനിയിലും വെള്ളം കയറി. കാടുകുറ്റി ചാത്തന്‍ചാല്‍ റോഡില്‍ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. സതേണ്‍ […]
Read more

മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തികൊന്നു, മകന്‍ അറസ്റ്റില്‍

കാസര്‍കോട്: മഞ്ചേശ്വരത്ത് അമ്മയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. ഉഡുപ്പി കുന്ദാപുരയില്‍ വച്ചാണ് മെല്‍വിനെ പിടികൂടിയത്. 200 കിലോമീറ്റര്‍ പിന്തുടര്‍ന്നശേഷമാണ് പ്രതിയെ പിടികൂടിയത്. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തിയതാണോയെന്നാണ് സംശയം. ഹില്‍ഡ ഡിസൂസ എന്ന 60 വയസുകാരിയാണ് കൊല്ലപ്പെട്ടത്. ഹില്‍ഡ ഉറങ്ങികിടക്കുമ്പോഴായിരുന്നു സംഭവം. മകന്‍ മെല്‍വിന്‍ മൊണ്ടേര സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്നു. അയല്‍ക്കാരിയായ ലോലിത എന്ന യുവതിയേയും മെല്‍വിന്‍ തീ കൊളുത്തിയെങ്കിലും ഇവര്‍ പൊള്ളലുകളോടെ രക്ഷപ്പെട്ടു. യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ […]
Read more

ആക്സിയം 4: ഡ്രാഗണ്‍ പേടകം ഡോക്ക് ചെയ്തു

ഫ്ലോറിഡ: ആക്സിയം 4 ദൗത്യത്തിലെ ഗ്രേസ് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. ശുഭാംശു ശുക്ല അടക്കമുള്ള നാല് പേരെ വഹിച്ചുകൊണ്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംഘം ഉടന്‍ നിലയത്തിലേക്ക് പ്രവേശിക്കും. ഇതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല മാറി. ഇന്ന് വൈകിട്ട് നാല് മണിക്ക് ശേഷമാണ് ഡ്രാഗണ്‍ പേടകം ഐഎസ്എസില്‍ ഡോക്ക് ചെയ്തത്. ആക്‌സിയം 4 ദൗത്യ സംഘാംഗങ്ങളെ നാസ നിലയത്തിലേക്ക് സ്വാഗതം ചെയ്തു. […]
Read more

നഴ്സിംഗ് സെന്ററിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് നഴ്സിംഗ് സെന്ററിന്റെ ഫ്യൂസ് ഊരി കെ എസ് ഇ ബി. തലയോലപ്പറമ്പ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സെന്ററിന്റെ ഫ്യൂസാണ് കെ എസ് ഇ ബി ഊരി മാറ്റിയത്. ആരോഗ്യവകുപ്പിന്റെ കീഴിലുള്ള സെന്ററിലും ഹോസ്റ്റലിലും നിലവിൽ വൈദ്യുതി ഇല്ലാതെ തുടരുകയാണ്. വൈദ്യുതിയില്ലാത്തത് കാരണം വിദ്യാർത്ഥികൾ വീടുകളിലേക്ക് മടങ്ങി. അതേ സമയം നഴ്സിംഗ് സെന്റർ അധികൃതരും വിഷയത്തിൽ പ്രതികരിച്ചു. വൈദ്യുതി ബില്ല് അടക്കാൻ ഫണ്ട്‌ ലഭിച്ചിട്ടില്ലെന്നാണ് സെന്റർ അധികൃതർ വ്യക്തമാക്കിയത്. 68,000 രൂപയോളമാണ് കെഎസ്ഇബിയിൽ കുടിശികയായി […]
Read more

ഭാഷാ വിവാദത്തിൽ നിലപാട് മാറ്റി അമിത് ഷാ

ഡൽഹി: ഭാഷാ വിവാദത്തിൽ നിലപാട് മാറ്റി ആഭ്യന്തര മന്ത്രി അമിത് ഷാ. ഭാഷകള്‍ രാജ്യത്തിന്‍റെ ആത്മാവാണെന്നും ഹിന്ദി രാജ്യത്തെ മറ്റു ഭാഷകളുടെ ശത്രുവല്ലെന്നും അമിത് ഷാ പറഞ്ഞു. രാജ്യഭാഷ വകുപ്പിന്‍റെ സുവര്‍ണ ജൂബിലി ആഘോഷത്തിനിടെയായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട് മാറ്റം. ഒരു വിദേശഭാഷയും ശത്രുവല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്യത്തെ എല്ലാ ഭാഷകളുമായും ഹിന്ദി ഭാഷയും ചേർന്ന് മുന്നോട്ട് പോകും. രാജ്യത്തെ ഭാഷകൾ പ്രോത്സാഹിപ്പിക്കാൻ എല്ലാവരും പരിശ്രമിക്കണം. ഒരു ഭാഷയോടും വിരോധമില്ല. വിദേശ ഭാഷയോടും വിരോധമില്ല. എന്നാൽ, നമ്മുടെ […]
Read more

തിരുവനന്തപുരത്ത് വള്ളംമറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിരുവനന്തപുരം പുതുക്കുറിച്ചിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു. പുതുക്കുറിച്ചി സ്വദേശി ആന്റണിയെ (65) ആണ് കാണാതായത്. ഇടുക്കി, വയനാട്, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധിയാണ്. പലയിടങ്ങളിലും പുഴ കരകവിഞ്ഞൊഴുകുന്നു. മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ടാണ്.
Read more

കർണാടക വനത്തിൽ ഉരുൾപൊട്ടിയതായി സംശയം; തീരത്ത് ജാഗ്രതാ നിർദേശം

കണ്ണൂർ: സംസ്ഥാനത്ത് മഴ കനക്കുന്നതിനിടെ കർണാടക വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. വളപട്ടണം പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പഴശ്ശി അണക്കെട്ടിൽ ജലനിരപ്പ് ഏത് നിമിഷവും ക്രമീകരിക്കേണ്ടി വന്നേക്കാം എന്ന് അറിയിപ്പ് വിശദമാക്കുന്നത്. കൂട്ടുപുഴ ഭാഗത്ത്‌ പുഴയിൽ ജലനിരപ്പ് ഉയരുകയാണ്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ കണ്ണൂർ ഇരിട്ടി താലൂക്കിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, തൃശ്ശൂര്‍ ജില്ലകളിലാണ് അവധി. പ്രൊഫഷണല്‍ […]
Read more

പോത്തുകല്ലിൽ കാട്ടാനയാക്രമണത്തിൽ മരിച്ച യുവാവിൻ്റെ മൃതദേഹം ചാലിയാര്‍ പുഴയുടെ മറുകരയിലെത്തിക്കാനുള്ള ശ്രമം തുടരുന്നു

മലപ്പുറം: പോത്തുകല്ലിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബില്ലിയുടെ മൃതദേഹം ചാലിയാര്‍ പുഴയുടെ മറുകരയിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. ചാലിയാറിൽ കനത്ത കുത്തൊഴുക്ക് തുടരുന്നതിനാൽ ദൗത്യം ദുഷ്കരമാക്കുകയാണ്. മൃതദേഹം ഇന്ന് ഇക്കരയെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റാനാണ് ശ്രമം നടത്തുന്നത്. ഇന്നലെ രാവിലെയാണ് ബില്ലിയെ കാട്ടാന ആക്രമിച്ചത്. ഇന്നലെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമം നടക്കുന്നതിനിടെ ചാലിയാർ പുഴയിൽ അഗ്നിരക്ഷാസേന സംഘം ഒഴുക്കിൽപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് മൃതദേഹം മാറ്റാനുള്ള രാത്രിയിലെ ശ്രമം ഉപേക്ഷിച്ചത്.
Read more

ഗൂഗിൾ മാപ്പ് പണിപറ്റിച്ചു, പുന്നമടയിലേക്ക് പോകവേ ജീപ്പ് തോട്ടിൽ വീണു; യുവാവിനെ രക്ഷിച്ചത് നാട്ടുകാർ

ആലപ്പുഴ: ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചതോടെ യുവാവ് സഞ്ചരിച്ച ജീപ്പ് തോട്ടിൽ വീണു. കോതമംഗലത്ത് നിന്നും പുന്നമട ഭാഗത്തേയ്ക്കു സഞ്ചരിച്ച ജീപ്പാണ് തോട്ടിലേക്ക് മറിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രയിലാണ് ബോണിയുടെ ജീപ്പ് വഴിതെറ്റി കൊച്ചമ്മനം തോട്ടിൽ വീണത്. എം സി റോഡിൽ നിന്ന് പൊടിയാടി വഴി അമ്പലപ്പുഴ ഭാഗത്തേക്ക് സഞ്ചരിക്കുമ്പോൾ കൊച്ചമ്മനം റോഡിലൂടെ കടക്കാൻ ഗൂഗിൾ മാപ്പ് നിർദേശം നൽകി. വഴിയറിയാതെ ഇട റോഡിലൂടെ സഞ്ചരിച്ചാണ് തോട്ടിൽ വീണത്. ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ടായിരുന്നു യുവാവ് പുന്നമടയിലേക്ക് വരുന്നത്. ഓടിക്കൂടിയ […]
Read more

മെക്സിക്കോയിൽ മതപരമായ ആഘോഷത്തിനിടെ വെടിവെയ്പ്പ്; 12 മരണം

മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ മതപരമായ ആഘോഷത്തിനിടെ വെടിവെപ്പ്. മെക്സിക്കൻ സംസ്ഥാനമായ ഗ്വാനജൂവട്ടോയിലെ ഇരാപ്വാട്ടോ നഗരത്തിലാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിൽ 12 മരണമുണ്ടായാതായി റിപ്പോർട്ട് പുറത്ത് വന്നു. ഇരുപത് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നുവെന്നാണ് വിവരം. മെക്സിക്കോയിലെത്തന്നെ ഏറ്റവും സംഘർഷങ്ങൾ നിറഞ്ഞ പ്രദേശമാണ് ഗ്വാനജൂവട്ടോ. പാട്ടും നൃത്തവുമായി കൂടിയിരിക്കുന്നവർക്ക് നേരെ അക്രമി വെടിയുതിർത്തുകയായിരുന്നു. വെടിവെപ്പ് ഉണ്ടാകുന്നതും, ആളുകൾ പലവഴിക്ക് ഓടിരക്ഷപ്പെടുന്നതും അടക്കം വെടിവെയ്പ്പിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തെ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെൻബോം അപലപിച്ചു. എന്താണ് വെടിവെപ്പിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix