Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

എസ്ബിഐ ജനറലിന്റെ മോട്ടോര്‍ ഇന്‍ഷുറന്‍സിനൊപ്പം മഴക്കാല വാഹന യാത്രകള്‍ സുരക്ഷിതമാക്കാം

കൊച്ചി: മഴക്കാലത്ത് വാഹനങ്ങള്‍ക്കുണ്ടായേക്കാവുന്ന പ്രശ്‌നങ്ങളില്‍ നിന്നും സുരക്ഷ ഉറപ്പാക്കാനായി എസ്ബിഐ ജനറല്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് സമഗ്ര ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ചു. വെള്ളക്കെട്ട്, പ്രളയം തുടങ്ങിയ അവസരങ്ങളില്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കാന്‍ കാരണമാകും. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ ഈ ഇന്‍ഷുറന്‍സ് പോളിസി വഴി ക്ലെയിം ചെയ്യാം. ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആഡ് ഓണ്‍ അല്ലെങ്കില്‍ റൈഡര്‍ ഫീച്ചറായി ബാറ്ററി കവറേജ് പോളിസി വാങ്ങാം. മറ്റ് ഇന്‍ഷുറന്‍സ് ദാതാക്കള്‍ നല്‍ക്കാത്ത ഈ കവറേജ് എസബിഐ […]
Read more

വെളിച്ചെണ്ണ വില 400 കടന്ന് കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണ വില 400-ഉം കടന്ന് കുതിക്കുന്നു. വെളിച്ചെണ്ണ വില മൊത്ത വിപണിയിൽ ലിറ്ററിന് 400 കടന്നു. മാർച്ച്‌ മുതലാണ് വില കുതിച്ചുയരാൻ തുടങ്ങിയത്. എണ്ണ വില വർധിച്ചതോടെ ഹോട്ടലുകളും കേറ്ററിംഗ് സ്ഥാപനങ്ങളും ചെറുകിട പലഹാരക്കടകളും പ്രതിസന്ധിയിലായി. ആറു മാസം മുമ്പ് മൊത്ത വില 160 രൂപയായിരുന്നു. ഏപ്രിലിൽ ലിറ്ററിന് 300 കടന്നു. ഓണം അടുക്കുമ്പോൾ 500 ആകുമെന്നാണ് ആശങ്ക. വില വ‍ർധിക്കുന്ന സാ​ഹചര്യത്തിൽ ഭക്ഷ്യവിഭവങ്ങളുടെ വില കൂട്ടാതെ പിടിച്ചു നിൽക്കാനാകില്ലെന്ന് കച്ചവടക്കാർ പ്രതികരിക്കുന്നത്.
Read more

സുപ്രീം കോടതി വിധി ഡോണൾഡ് ട്രംപിന് അനുകൂലം

വാഷിംഗ്ടൺ: യുഎസ് പ്രഡിഡന്റിന്റെ എക്സിക്യൂട്ടീവ് തീരുമാനങ്ങൾ റദ്ദാക്കാനുള്ള ഫെഡറൽ കോടതി ജഡ്ജിമാരുടെ അധികാരം എടുത്തുകളഞ്ഞ് യുഎസ് സുപ്രീം കോടതി. ഫെഡറൽ ജഡ്ജിമാർ അവരുടെ അധികാരപരിധി മറികടക്കുകയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന് വലിയ സന്തോഷവും നേട്ടവും ഉണ്ടാക്കുന്നതാണ് വിധി. ആറ് ജഡ്ജിമാർ അനുകൂലിക്കുകയും മൂന്ന് ജഡ്ജിമാർ വിയോജിക്കുകയും ചെയ്ത വിധിയിലൂടെയാണ് ഫെഡറൽ ജഡ്ജിമാരുടെ അധികാരം സുപ്രീം കോടതി എടുത്തുകളഞ്ഞത്. വലിയ നേട്ടമെന്നാണ് സുപ്രീം കോടതി വിധിയെ ട്രംപ് വിശേഷിപ്പിച്ചത്. സുപ്രീം കോടതിക്ക് നന്ദിയെന്നും തന്റെ […]
Read more

ബിഗ് ബോസ് താരം ഷെഫാലി ജരിവാല അന്തരിച്ചു

ബിഗ് ബോസ് 13 ലെ പ്രകടനത്തിലൂടെ പ്രശസ്തയായ നടി ഷെഫാലി ജരിവാല (Shefali Jariwala) അന്തരിച്ചു. 42 വയസായിരുന്നു. ബെല്ലെവ്യൂ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി മരണവാർത്ത സ്ഥിരീകരിച്ചു. ജൂൺ 27 ന് രാത്രി നടിക്ക് ഹൃദയാഘാതം സംഭവിച്ചതായും മരണം സംഭവിക്കുകയുമായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഭർത്താവും മറ്റ് മൂന്ന് പേരും ചേർന്ന് ഷെഫാലിയെ ബെല്ലെവ്യൂ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് റിപ്പോർട്ടുകൾ. അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പരാമർശിച്ചുകൊണ്ട് മാധ്യമപ്രവർത്തകൻ വിക്കി ലാൽവാനി ഒരു […]
Read more

അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ബാക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊച്ചി: സംസ്ഥാനത്ത് പെരുമഴക്കാലം തുടരും. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകള്‍ക്കാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ബാക്കി ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ […]
Read more

റോയൽ എൻഫീൽഡിൽ റൈഡിനായി പെരുമ്പാമ്പും; പിടികൂടി അതിഥി തൊഴിലാളി

കണ്ണൂർ: കുട്ടിമാക്കൂൽ കുനിയിൽ സ്വദേശിയായ പ്രദീപിന്റെ റോയൽ എൻഫീൽഡ് ബൈക്കിൽ നിന്ന് പെരുമ്പാമ്പിൻ കുഞ്ഞിനെ കണ്ടെത്തി. ഹാന്ഡിലിനിടയിലെ വയറുകളിൽ ചുറ്റിവരിഞ്ഞ നിലയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയിൽ ബൈക്ക് വീട്ടിൽ നിർത്തിയിട്ടപ്പോഴായിരിക്കാം പാമ്പ് കയറിപ്പറ്റിയത് എന്നാണ് നിഗമനം. വ്യാഴാഴ്ച കാലത്ത് വണ്ടിയുമായി പ്രദീപ് ക്ഷേത്രദർശനത്തിന് പോയിരുന്നു. ഇതിനിടയ്ക്കാണ് ചുറ്റിവരിഞ്ഞ നിലത്തിൽ പാമ്പിനെ കണ്ടത്. സ്ഥലത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് പെരുമ്പാമ്പിൻ കുഞ്ഞിനെ പിടികൂടിയത്. പിന്നീട് വനംവകുപ്പിന്റെ നിർദ്ദശപ്രകാരം പാമ്പിനെ കണ്ടൽക്കാട്ടിൽ വിട്ടയച്ചു.
Read more

സുംബ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: സ്‌കൂളുകളിലെ സുംബ ഡാൻസിനെതിരെ ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു. സൂംബ ഡാൻസിൽ എന്താണ് തെറ്റെന്ന് മന്ത്രി ചോദിച്ചു. കുട്ടികളിൽ മാനസിക ശാരീരിക ഉല്ലാസം നൽകുന്നതാണ് സുംബയെന്നും കാലത്തിന് അനുസരിച്ച് മാറി ചിന്തിക്കാൻ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്‌കൂളുകളിലെ സൂംബ ഡാൻസിനെതിരെ സമസ്ത യുവജന വിഭാഗമാണ് രംഗത്തെത്തിയത്. ധാർമികതയ്ക്ക്‌ ക്ഷതമേല്പിക്കുന്നതാണ് സൂംബ ഡാൻസെന്നും രക്ഷിതാക്കൾ ഉയർന്നു ചിന്തിക്കണമെന്നുമായിരുന്നു എസ്‌വൈഎസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പ്രതികരിച്ചത്. സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്യാപയിന്റെ ഭാഗമായാണ് സുംബ […]
Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്. അതിശക്തമായ മഴ മുന്നറിയിപ്പാണ് ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ വയനാട്, മലപ്പുറം, ഇടുക്കി, കോട്ടയം പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടായതിനാൽ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നു. മറ്റന്നാൾ മുതൽ മഴയുടെ ശക്തി കുറയുമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
Read more

‘നിലമ്പൂരിൽ ജയിച്ചതുകൊണ്ട് കേരളം ഭരിക്കുമെന്ന് പറയുന്നത് ശരിയല്ല’; രാജീവ് ചന്ദ്രശേഖർ

തൃശൂർ: നിലമ്പൂരിൽ ജയിച്ചത് കോൺഗ്രസല്ല ജമാഅത്തെ ഇസ്ലാമിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖർ. നിലമ്പൂരിൽ ജയിച്ചതുകൊണ്ട് കേരളം ഭരിക്കുമെന്ന് പറയുന്നത് ശരിയല്ല. മോദിയുടെ പദ്ധതികൾ ഞങ്ങളുടെതാണെന്ന് മരുമകൻ പറഞ്ഞു നടക്കുന്നത് ജനങ്ങൾ വിശ്വസിക്കുന്നില്ലെന്നും രാജീവ് ചന്ദ്ര ശേഖർ. അതേസമയം നിലമ്പൂരിൽ എൻഡിഎയുടെ വോട്ട് വർധിച്ചെന്നും മികച്ച പ്രകടനം നടത്തിയെന്നും രാജീവ് ചന്ദ്ര ശേഖർ പറഞ്ഞു. കേരളത്തിൽ ഇനി കോൺഗ്രസിന് ഭരിക്കണമെങ്കിൽ 26 സീറ്റ് വേണം. അതേത് സീറ്റെന്ന് രാഹുലും കോൺഗ്രസും വ്യക്തമാക്കണമെന്നും സംസ്ഥാന അധ്യക്ഷൻ […]
Read more

കഞ്ചാവ് വണ്ടിയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു; തൊട്ടു പിന്നാലെ പൊലീസിന്റെ പിടിയിലായി

പത്തനംതിട്ട: 15 കിലോ കഞ്ചാവ് വണ്ടിയിൽ ഉപേക്ഷിച്ച ശേഷം, എക്സൈസിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടയാൾ തൊട്ടു പിന്നാലെ പൊലീസിന്റെ പിടിയിലായി. അടൂർ പഴകുളം സ്വദേശി ലൈജുവിന്റെ വാഹനത്തിൽ നിന്നാണ് 15 കിലോ കഞ്ചാവ് എക്സൈസ് കണ്ടെടുത്തത്. വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ട ഇയാളെ 100 ഗ്രാം കഞ്ചാവുമായി രണ്ടുമണിക്കൂറിന് ശേഷം പന്തളം പൊലീസ് പിടികൂടുകയായിരുന്നു. ലഹരി മാഫിയ സംഘത്തിലെ പ്രധാനിയാണ് ലൈജു. കാപ്പാ കേസ് പ്രതിയായ ഇയാൾ രണ്ടാഴ്ച മുൻപാണ് ജയിൽ മോചിതനായത്. പ്രതിയെ പന്തളം പൊലീസ് എക്സൈസിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix