Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ലൈംഗിക വിദ്യാഭ്യാസമെന്ന പേരിൽ അമ്മ പീഡിപ്പിച്ചെന്ന ആരോപണവുമായി 9ാം ക്ലാസുകാരി

ബെംഗളൂരു: ഭാവിയിൽ ഭ‍ർത്താവിനൊപ്പം ജീവിക്കേണ്ടത് എങ്ങനെയാണെന്ന് പഠിപ്പിക്കുകയെന്ന പേരിൽ അമ്മ പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി 9ാം ക്ലാസുകാരി. സ്വന്തം അമ്മ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ പരാതി. 45കാരിയായ അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് 9ാം ക്ലാസുകാരി താമസിക്കുന്നത്. അമ്മയുമായി കലഹം പതിവായതിന് പിന്നാലെ പിതാവ് തനിച്ചാണ് താമസമെന്നാണ് വിദ്യാർത്ഥിനി വിശദമാക്കിയിട്ടുള്ളത്. ഒരു വർഷത്തോളമായി അമ്മ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായാണ് പെൺകുട്ടിയുടെ ആരോപണം. മകളുടെ ആരോപണം അമ്മ തള്ളി. എന്നാൽ ചോദ്യം ചെയ്യലിനായി […]
Read more

സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളിലെ പ്രതിസന്ധി; കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളിലെ പ്രതിസന്ധിയിൽ പ്രക്ഷോഭ പരിപാടികളുമായി കോണ്‍ഗ്രസ് രംഗത്ത്. ചൊവ്വാഴ്ച സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കൽ കോളേജുകള്‍ക്ക് മുന്നിൽ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്‍റെയും ക്ഷാമവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവും പരിഹരിക്കണമെന്നും ആരോഗ്യമേഖലയോടുള്ള സര്‍ക്കാരിന്‍റെ അവഗണനയും അനാസ്ഥയും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭ പരിപാടികള്‍ നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. ജൂലൈ ഒന്നിന് രാവിലെ 10ന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നിലും […]
Read more

നവജാത ശിശുക്കളുടെ മരണം: ‘കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് അമ്മയുടെ മൊഴി,

തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കള്‍ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. വിവാഹേതര ബന്ധത്തിലുണ്ടായ രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നും അതിന്‍റെ അവശിഷ്ഠങ്ങള്‍ തന്‍റെ കൈവശമുണ്ടെന്നും പറഞ്ഞ് പൊതിക്കെട്ടുമായി തൃശ്ശൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഭവി എന്ന യുവാവ് എത്തിയത് ഇന്നലെ രാത്രിയാണ്. ബാഗുമായി എത്തിയ യുവാവിനെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് അനീഷ, ഭവി എന്നീ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് റൂറൽ എസ് […]
Read more

കെഎസ്ആര്‍ടിസി ദീര്‍ഘദൂര ഉല്ലാസ യാത്ര; ജൂലൈ മാസത്തെ ട്രിപ്പ് ചാര്‍ട്ട് പുറത്തിറക്കി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ദീർഘദൂര യാത്രികർക്കായി പുതിയ പാക്കേജുകൾ പുറത്തിറക്കി. ഇക്കോ ടൂറിസം സെന്ററായ പൊലിയം തുരുത്ത്, പാലക്കാട് അട്ടപ്പാടി മേഖലയിലെ ഓക്‌സി വാലി എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ ട്രിപ്പുകൾ. പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ, കോട്ടയം, തൃശൂർ നാലമ്പല തീർഥാടനങ്ങളും ജൂലൈ മാസ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 100 ഏക്കർ സ്ഥലത്ത് ഒന്നിച്ചു വിരിഞ്ഞ ആമ്പൽപ്പൂക്കൾ ആസ്വദിക്കാനായി ചാർട്ട് ചെയ്ത മലരിക്കൽ യാത്ര ജൂലൈ അഞ്ചിന് രാവിലെ അഞ്ചിന് ആരംഭിക്കും. ഹിൽപാലസ് മ്യൂസിയം, കൊച്ചരീക്കൽ ഗുഹാ ക്ഷേത്രം, […]
Read more

ആറ് വയസുകാരന്റെ ബാഗില്‍ 14 കിലോ കഞ്ചാവ്; 18.8 കോടിയുടെ ലഹരിയുമായി അമ്മയടക്കം മൗറീഷ്യസില്‍ പിടിയില്‍

മൗറീഷ്യസില്‍ 18.8 കോടി രൂപയുടെ ലഹരിമരുന്ന് വേട്ടയില്‍ കസ്റ്റഡിയില്‍ എടുത്തത് ആറ് വയസുകാരനെ. മൗറീഷ്യസിലെ സര്‍ സീവൂസാഗുര്‍ രാംഗൂലം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ബ്രിട്ടനില്‍ നിന്നുള്ള ആറ് വയസുകാരന്റെ ബാഗില്‍ നിന്ന് 14 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. കുട്ടിയടക്കം ഏഴ് പേരെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.ഏകദേശം 18.8 കോടി രൂപയുടെ 161 കിലോയിലധികം കഞ്ചാവാണ് സംഘത്തിന്റെ കൈവശമുണ്ടായിരുന്നത്. ഏഴ് പേരും ബ്രിട്ടനില്‍ നിന്നുള്ളവരാണെന്നാണ് സംശയിക്കുന്നത്. ആറ് വയസുകാരന്റെ ബാഗില്‍ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ […]
Read more

ന്യൂനമർദവും ചക്രവാതച്ചുഴിയും; സംസ്ഥാനത്ത് ഇന്നും മഴ തുടരും, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ന്യൂനമർദം ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതിനാൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. സൗരാഷ്ട്ര – കച്ചിനും അതിനോട് ചേർന്നുള്ള വടക്കു കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദ്ദവും, തെക്കു പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) […]
Read more

പുതിയ നാലുവർഷ ബിരുദ വിദ്യാർത്ഥികളെ വരവേല്ക്കാൻ വിജ്ഞാനോത്സവം

2024 ജൂലൈ ഒന്നിനാണ് കേരളത്തിൽ ആദ്യമായി, സംസ്ഥാനത്തെ എട്ട് സർവ്വകലാശാലാ ക്യാമ്പസുകളിലും തൊള്ളായിരത്തോളം കോളേജുകളിലുമായി, നാലുവർഷ ബിരുദം ആരംഭിച്ചത്. ഒരു വർഷം പിന്നിടുമ്പോൾ അക്കാദമിക് സമൂഹം വലിയ ആവേശത്തോടെ ഈ പദ്ധതിയെ സ്വീകരിച്ചതാണ് നമ്മുടെ അനുഭവം. കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റുകയെന്ന ലക്ഷ്യത്തിനായി, കൂടുതൽ അതിനെ വിപുലമാക്കുന്നതിനുള്ള ആസൂത്രണങ്ങളോടെ പുതിയ കലാലയ വർഷം ആരംഭിക്കുകയാണ്. നിലവിലെ വിദ്യാർത്ഥികൾ ആദ്യ രണ്ടു സെമസ്റ്ററുകൾ പൂർത്തീകരിച്ച് രണ്ടാംവർഷത്തിലേക്ക് കടക്കുകയുമാണ്. ചരിത്രത്തിലാദ്യമായി, പരീക്ഷ കഴിഞ്ഞു അടുത്ത സെമസ്റ്റർ തുടങ്ങുന്നതിനു മുമ്പുതന്നെ […]
Read more

ഈ ജാനകിക്കു അതെ പേരിൽ റിലീസ് നൽകുക; പ്രതീഷ് ശേഖർ

ആദ്യമായല്ല ഇന്ത്യൻ സിനിമയിൽ ജാനകി എന്ന പേര് ഒരു സിനിമക്ക് ഉപയോഗിക്കുന്നത്. മലയാള സിനിമയിലും ഇതിനു മുന്നേയും ജാനകി എന്ന പേര് ഉപയോഗിച്ച് സിനിമ വന്നിരുന്നു. 2003ൽ റിലീസ് ചെയ്ത janaki weds sreeram, 2013 ൽ തെലുഗ് ചിത്രം alias janaki, 2018ൽ മലയാള ചിത്രം ജാനകി, 2023ൽ മലയാള ചിത്രം ജാനകി ജാനേ തുടങ്ങിയവ എനിക്കോർമ്മ വരുന്ന അതിൽ ചിലതു മാത്രം .. ഈ പേരുകളിൽ ഒന്നും ജാനകിയുടെ ആ പേരിനു കത്രിക വച്ചിട്ടില്ലെന്ന് […]
Read more

നടി ഷെഫാലി ജെരിവാലയുടെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

മുംബൈ: ബോളിവുഡ് നടി ഷെഫാലി ജെരിവാലയുടെ മരണത്തില്‍ കേസെടുത്ത് പൊലീസ്. നടിയുടേത് അസ്വാഭാവിക മരണമാണെന്നും മരണ കാരണം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് മുംബൈ പോലീസ് മാധ്യമങ്ങളോട് വ്യക്തമാക്കി. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ജൂൺ 27-ന് വെള്ളിയാഴ്ച രാത്രി മുംബൈയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഷെഫാലിയുടെ ഭർത്താവ് പരാഗ് ത്യാഗിയും ചിലരും ചേര്‍ന്നാണ് നടിയെ ആശുപത്രിയിൽ എത്തിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് വ്യക്തമാക്കി.
Read more

ഹൃദ്രോഗ ബാധിതൻ കുഴഞ്ഞുവീണ് മരിച്ചു; ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ

പാലക്കാട്: ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി. ഹൃദ്രോഗ ചികിത്സയ്ക്കെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. നെഞ്ചുവേദന മൂലം ചികിത്സയ്ക്കെത്തിയ മലമ്പുഴ ആനക്കല്ല് സ്വദേശി സനിൽ നാരായണൻ (47) മരിച്ച സംഭവത്തിലാണ് ആശുപത്രിക്കെതിരെ ബന്ധുക്കൾ ആരോപണം ഉന്നയിച്ചത്. ഈ മാസം 24 നാണ് സനിൽ ആശുപത്രിയിൽ ചികിത്സക്കെത്തിയത്. മൂന്നു ദിവസം ഐസിയുവിലായിരുന്നു ചികിത്സ. ഇന്നലെ ആൻജിയോഗ്രാമിന് നിർദേശം നൽകിയ ശേഷം ആശുപത്രിയിൽ നിന്നും വിട്ടയച്ചെന്ന് ബന്ധുക്കൾ പറയുന്നു. വീട്ടിലെത്തിയ ഉടൻ സനിൽ കുഴഞ്ഞു വീണു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix