Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കൂടത്തായി കൂട്ടക്കൊലക്കേസ്; ഒന്നാം പ്രതി ജോളി വിവാഹ മോചിതയായി

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി ജോളി വിവാഹമോചിതയായി. ജോളിക്കെതിരെ ഭര്‍ത്താവ് പൊന്നാമറ്റം ഷാജു സക്കറിയാസ് നല്‍കിയ വിവാഹമോചന ഹര്‍ജി കോഴിക്കോട് കുടുംബകോടതി അനുവദിക്കുകയായിരുന്നു. ഇടുക്കി കട്ടപ്പന സ്വദേശിയായ ജോളിയുടെയും കൂടത്തായി സ്വദേശിയായ ഷാജുവിന്‍റെയും രണ്ടാം വിവാഹമായിരുന്നു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ പിതൃസഹോദര പുത്രനാണ് ഷാജു. കൊലക്കേസില്‍ പ്രതിയായി റിമാന്‍ഡില്‍ കഴിയുന്ന ജോളി തന്നെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും കേസിലെ വിചാരണ നീളുകയാണെന്നും ചൂണ്ടിക്കാണ്ടിയായിരുന്നു ഷാജു വിവാഹമോചന ഹര്‍ജി നല്‍കിയത്. 2021 മുതല്‍ പലതവണ […]
Read more

വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില ഗുരുതരമായി തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷം പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറങ്ങി. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട വിഎസിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു എന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. നിലവില്‍ രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുകയാണ്. സിആർആർടി, ആന്റിബയോട്ടിക് തുടങ്ങിയ ചികിത്സ തുടരാനാണ് മെഡിക്കൽ ബോർഡ് നിർദ്ദേശം. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.
Read more

സത്രീധന പീഡനം: വിവാഹം കഴിഞ്ഞ് മൂന്നാം നാൾ നവവധു ജീവനൊടുക്കി

ചെന്നൈ: സ്ത്രീധന പീഡനത്തെ തുട‍ർന്ന് വിവാഹം കഴിഞ്ഞ് മൂന്നാം നാൾ നവവധു ജീവനൊടുക്കി. തമിഴ്നാട്ടിലെ ചെന്നൈയിലാണ് സംഭവം. ചെന്നൈയിലെ പൊന്നേരിയിലാണ് ലോകേശ്വരി എന്ന 22 കാരിയാണ് ജീവനൊടുക്കിയത്. സ്ത്രീധന ബാക്കിയായി തരാനുള്ള ഒരു പവനേ ചൊല്ലിയുള്ള പീഡനം സഹിക്കാനാവാതെ സ്വന്തം വീട്ടിലെത്തിയ യുവതി ശുചിമുറിയിൽ ജീവനൊടുക്കുകയായിരുന്നു. ജൂൺ 27നായിരുന്നു ഗജേന്ദ്രൻ എന്നയാളുമായി ലോകേശ്വരിയുടെ വിവാഹം. അഞ്ച് പവൻ സ്വ‍ർണമാണ് ലോകേശ്വരിക്ക് സ്ത്രീധനമായി നൽകാൻ രക്ഷിതാക്കൾ സമ്മതിച്ചത്. എന്നാൽ നാല് പവനും ബൈക്കും നൽകിയ ലോകേശ്വരിയുടെ മാതാപിതാക്കൾ ഒരു […]
Read more

വിദ്യാർത്ഥിനിയുടെ ആത്മഹത്യ; അധ്യാപകർക്കെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടി പൊലീസ്

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂൾ വിദ്യാർത്ഥിനി ആശിർനന്ദയുടെ ആത്മഹത്യയിൽ അധ്യാപകർക്കെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടി പൊലീസ്. ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക്സ് കോൺവെൻ്റ് സ്കൂളിലെ അഞ്ച് അധ്യാപകർക്കെതിരെയായിരുന്നു ആശിർനന്ദയുടെ കുടുംബം പരാതി നൽകിയത്. ആത്മഹത്യ പ്രേരണയ്ക്ക് കൊലക്കുറ്റം ചുമത്തി കേസെടുക്കണം എന്നായിരുന്നു ആവശ്യം. നിയമോപദേശം തേടിയ ശേഷം അധ്യാപകർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദ ആത്മഹത്യ ചെയ്തത്. മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയതിൽ മനംനൊന്താണ് ആത്മഹത്യയെന്ന കുടുംബത്തിൻ്റെ […]
Read more

രണ്ട് കിലോയോളം തൂക്കം വരുന്ന അണലിയെ ഫോറസ്റ്റ് വകുപ്പ് പിടികൂടി

തിരുവനന്തപുരം: നെടുമങ്ങാട്- പാലോട് റോഡിൽ പുത്തൻപാലത്തിന് സമീപം പാതയോരത്ത് ഭീമൻ അണലിയെ കണ്ടെത്തി. രാവിലെ പത്തരയോടെയാണ് വാഹന യാത്രക്കാർ അണലിയെ കണ്ടത്. രണ്ട് കിലോയോളം തൂക്കം വരുന്ന ഇതിനെ റോഡിലെ പൈപ്പിൻ ചുവട്ടിൽ അബോധാവസ്ഥയിലായിരുന്നു കാണപ്പെട്ടത്. 100 മീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഗവൺമെന്‍റ് യു പി എസിലേക്ക് ഉൾപ്പടെ വിദ്യാർഥികൾ കാൽ നടയായി വരുന്ന വഴിയിലാണ് അണലി കിടന്നിരുന്നതെന്നതിനാൽ നാട്ടുകാരും ഭീതിയിലായി. ദിവസേന വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് പുത്തൻപാലം ജംഗ്ഷനിൽ ബസ് കാത്തുനിൽക്കുന്നതിനും മറ്റുമായി […]
Read more

ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി സൊഹ്‌റാന്‍ മംദാനി

വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനി. ട്രംപിന്റെ ഭീഷണി അംഗീകരിക്കില്ലെന്ന് മംദാനി പറഞ്ഞു. ഡെമോക്രാറ്റിക് പാർട്ടിയുടെ മേയ‍ർ സ്ഥാനാ‍ർത്ഥിയാണ് മം​ദാനി. നിങ്ങള്‍ സംസാരിച്ചാല്‍ അവര്‍ നിങ്ങളെ തേടി പിന്നാലെ വരുമെന്നും മംദാനി പറഞ്ഞു. ട്രംപിന്റെ ഭീഷണി ജനാധിപത്യത്തിന് നേരെയുള്ള ആക്രമണം മാത്രമല്ലെന്നും നിഴലുകളില്‍ ഒളിക്കാന്‍ താല്‍പര്യമില്ലാത്ത ഓരോ ന്യൂയോര്‍ക്ക് നിവാസികള്‍ക്കും എതിരെയുള്ള സന്ദേശമാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. നമ്മുടെ നഗരത്തെ ഭയപ്പെടുത്താന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിനെ അനുവദിക്കില്ലെന്നും മംദാനി […]
Read more

ശിവഗംഗ കസ്റ്റഡി മരണം; അന്വേഷണം സിബിഐക്ക് കൈമാറി സര്‍ക്കാര്‍

ചെന്നൈ: ശിവഗംഗ കസ്റ്റഡി മരണ അന്വേഷണം സിബിഐക്ക് കൈമാറി സംസ്ഥാന സര്‍ക്കാര്‍. മദ്രാസ് ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൈമാറ്റം. അതിക്രൂര പീഡനമാണ് അജിത് കുമാര്‍ പൊലീസില്‍ നിന്ന് നേരിട്ടതെന്ന് കോടതി വിമര്‍ശിച്ചു. സിബിഐയെ കൂടാതെ സിബിസിഐഡിയുടെ പ്രത്യേക സംഘവും കേസ് അന്വേഷിക്കും. മര്‍ദനത്തില്‍ മരിച്ച അജിതിന്റെ വീട്ടുകാരുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സംസാരിച്ചിരുന്നു. പൊലീസ് താനുൾപ്പെടെ അഞ്ചുപേരെ കസ്റ്റഡിലിയെടുത്ത് ക്രൂരമായി മർദിച്ചെന്ന് അജിത്തിന്റെ സഹോദരൻ നവീൻ ആരോപിച്ചിരുന്നു. ‘ തമിഴ്‌നാട്ടിലെ ശിവഗംഗയിൽ […]
Read more

കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങി; ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട്: കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിയ വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരിച്ചു. മുക്കം മുത്താലം നെല്ലിക്കാപറമ്പ് സ്വദേശി ചിറ്റാംകണ്ടി അബ്ദുള്ളയുടെ മകന്‍ എന്‍പി ആബിദ് (17) ആണ് മരിച്ചത്. ചേന്നമംഗലൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു ആബിദ്. കഴിഞ്ഞ ശനിയാഴ്ചയാണ് മുക്കം പൊറ്റശ്ശേരിയിലെ ചിറക്കല്‍ ഭാഗത്തെ കുളത്തില്‍ ആബിദും സുഹൃത്തുക്കളും കുളിക്കാനിറങ്ങിയത്. ഇതിനിടെ ആബിദ് മുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ ഇന്നലെയാണ് […]
Read more

പെരുമ്പാവൂർ ജിഷവധക്കേസ്: പ്രതി അമീറുൾ ഇസ്ലാം ജയിൽചാടി

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകത്തിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അമീറുൾ ഇസ്ലാം ജയിൽചാടി. തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നാണ് പ്രതിചാടി പോയത്. 2017 മുതൽ അമീറുൾ വിയ്യൂർ സെൻട്രൽ ജയിലിലാണ്. 2016-ലാണ് നിയമവിദ്യാർത്ഥിയായ ജിഷയെ വീട്ടിൽ കയറി അന്യസംസ്ഥാന തൊഴിലാളിയായ അമീറൂൾ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ജിഷ പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ 38 മുറിവുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഏതാണ്ട് രണ്ടാഴ്ചയ്ക്ക് ശേഷം ജൂണ്‍ 16-നാണ് അസം സ്വദേശിയായ അമീറുല്‍ ഇസ്ലാമിനെ പൊലീസ് […]
Read more

മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് നിരോധനം; ഒപ്പുവച്ച് കസാഖിസ്ഥാൻ പ്രസിഡന്‍റ്

അൽമാറ്റി: പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നിരോധിച്ച് കസാഖിസ്ഥാൻ. പ്രസിഡന്‍റ് കസ്സിം ജോമാർട്ട് ടോക്കയേവ് ഈ നിയമത്തിൽ ഒപ്പുവച്ചു. കഴിഞ്ഞ ദിവസം നിയമമായി മാറിയ നിരവധി ഭേദഗതികളിൽ ഒന്നാണിതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മുഖം കാണാൻ കഴിയാത്ത വിധമുള്ള വസ്ത്രങ്ങൾ പൊതുസ്ഥലങ്ങളിൽ ധരിക്കരുത് എന്നാണ് നിയമത്തിൽ പറയുന്നത്. എന്നാൽ ചികിത്സാ ആവശ്യങ്ങൾ, പ്രതികൂല കാലാവസ്ഥ, കായിക, സാംസ്കാരിക പരിപാടികൾ എന്നിവയ്ക്കെല്ലാം ഇളവുണ്ട്. ഈ നിയമത്തിൽ ഏതെങ്കിലും മതത്തെയോ മതപരമായ വസ്ത്രധാരണ രീതികളെയോ വ്യക്തമായി പരാമർശിക്കുന്നില്ല. എന്നാൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix