നീറ്റ് പരിശീലന പരീക്ഷയിൽ മാർക്ക് കുറഞ്ഞു; മകളെ പിതാവ് അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തി
മഹാരാഷ്ട്രയിൽ മകളെ പിതാവ് അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. നീറ്റ് പരിശീലന പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനാണ് സ്കൂൾ പ്രിൻസിപ്പൽ കൂടിയായ ധോണ്ഡിറാം ഭോസ്‌ലെ പതിനേഴുകാരിയായ മകൾ സാധനയെ മർദിച്ചത്. പൊലീസ് അറസ്റ്റ് ചെയ്ത ഇയാൾ റിമാൻഡിലാണ്. ഈ മാസം 20നാണ് മകൾ സാധനയെ,ധോണ്ഡിറാം ക്രൂരമായി മർദിച്ചത്. നീറ്റിന്റെ പരിശീലന പരീക്ഷയിൽ മാർക്ക് കുറഞ്ഞ് പോയതിനെ ചൊല്ലി ധോണ്ഡിറാമും മകൾ സാധനയും തമ്മിൽ തർക്കമുണ്ടായി. അച്ഛന് തന്റെ അത്രയും മാർക്ക് ഇല്ലായിരുന്നല്ലോ എന്ന മകളുടെ പ്രതികരണം ധോണ്ഡിറാമിനെ ചൊടിപ്പിച്ചു. ഇതോടെ […]
Read more