Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം; നിലപാട് വ്യക്തമാക്കി ബിജെപി

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി ബിജെപി. മണ്ഡലത്തിലെ യുഡിഎഫ് വിജയം ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളുടേതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി അഡ്വ മോഹൻ ജോർജ്ജിനെ പിന്തുണച്ച നിലമ്പൂരിലെ എല്ലാ വോട്ടർമാർക്കും നന്ദി. നല്ല പ്രകടനം കാഴ്ച വയ്ക്കാൻ പ്രയത്നിച്ച നിലമ്പൂരിലെ പ്രവർത്തകർക്കും അഡ്വ. മോഹൻ ജോർജിനും അഭിനന്ദനങ്ങൾ നേരുന്നുവെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. കേരള ജനതയ്ക്ക് മേൽ അടിച്ചേൽപ്പിച്ച അനാവശ്യ ഉപതെരഞ്ഞെടുപ്പ് ആണ് നിലമ്പൂരിൽ […]
Read more

അഹമ്മദാബാദ് വിമാനാപകടം; മരിച്ച മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ഗോപകുമാറിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മയുടെ ഡിഎൻഎ സാമ്പിളുമായാണ് യോജിച്ചത്. സംസ്കാരം നാളെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അതേസമയം രഞ്ജിതയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്നും സംസ്കാരം നാളെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നാളെ രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തും. തുടർന്ന് പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനം നടത്തും. വൈകിട്ടോടെ വീട്ടുവളപ്പിൽ വെച്ചായിരിക്കും സംസ്കാരം.
Read more

അച്ഛൻ സ്വന്തം മകളെ പീഡിപ്പിച്ച് ​ഗ‌‌ർഭിണിയാക്കി; പെൺകുട്ടിയുടെ പരാതിയിയിൽ അറസ്റ്റ്

മലപ്പുറം: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. മലപ്പുറം അരീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവിനെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 18നാണ് അരീക്കോട് സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ്‌ കേസ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് അരീക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമര്‍ത്തി മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പീഡനത്തിന് ഇരയായ പെണ്‍കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ […]
Read more

നവദമ്പതികൾ കബളിപ്പിച്ചത് 112 പേരെ; തട്ടിപ്പ് നടത്തിയത് സ്ക്രീൻഷോട്ട് വഴി

കോയമ്പത്തൂർ: വിവാഹിതരായി ദിവസങ്ങൾക്കകം നവദമ്പതികൾ കബളിപ്പിച്ചത് 112 പേരെ. കയ്യിൽ മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. 1,000 മുതൽ 4,000 രൂപ വരെ തട്ടിയ സുഗുണാപുരം പഴയ പള്ളി തെരുവിൽ മുഹമ്മദ് റിസ്വാൻ (21), ഭാര്യ ശർമിള (20) ഇരുവരെയും കൗണ്ടംപാളയം പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നരമാസം മുൻപു പ്രണയിച്ചു വിവാഹിതരായ ഇരുവരും ചേർന്നാണു പദ്ധതി നടപ്പാക്കിയത്. കാൾ ടാക്സി ഡ്രൈവറായ റിസ്വാൻ വിവാഹ ശേഷം ഭാര്യയുമൊത്തു തനിച്ചു താമസിക്കാനുള്ള പണം കണ്ടെത്തനാണ് […]
Read more

ഭാരതാംബ വിവാദം; വി ശിവന്‍കുട്ടിക്കെതിരായ പ്രതിഷേധം കടുപ്പിക്കാന്‍ ബിജെപി

തിരുവനന്തപുരം: ഭാരതാംബ വിവാദത്തില്‍ പോര് മുറുകുന്നു. മന്ത്രി വി ശിവന്‍കുട്ടിക്കെതിരായ പ്രതിഷേധം തുടരുമെന്ന് ബിജെപി. മന്ത്രിക്കെതിരെ യുവമോര്‍ച്ചയുടെയും എബിവിപിയുടെയും പ്രതിഷേധവും ശക്തമാക്കും. പൊലീസിന് പുറമേ മന്ത്രിക്ക് സുരക്ഷ ഒരുക്കാന്‍ സിപിഐഎമ്മും രംഗത്തിറങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ ശക്തമായത്. അതേസമയം ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വ്യക്തമാക്കി. ഇതോടെ സര്‍ക്കാര്‍ ഗവര്‍ണര്‍ പോരും മുറുകും. രാജ്ഭവനില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ എബിവിപിയും യുവമോര്‍ച്ചയും തെരുവ് യുദ്ധം നടത്തുന്നതെന്നു മന്ത്രി വി.ശിവന്‍കുട്ടി ആവര്‍ത്തിക്കുന്നു. എബിവിപി […]
Read more

വോട്ടെണ്ണൽ രാവിലെ എട്ടിന്; ആദ്യ ഫലസൂചനകൾ എട്ടരയോടെ

ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം നാല് ടേബിളുകളില്‍ പോസ്‌റ്റല്‍ ബാലറ്റുകള്‍ ആയിരിക്കും എണ്ണി തുടങ്ങുന്നത്. തുടര്‍ന്ന് 14 ടേബിളുകളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് 14 ടേബിളുകളും പോസ്‌റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് നാലും ഇടിപിബിഎസ് പ്രീ കൗണ്ടിങ്ങിനായി ഒരു ടേബിളുമാണ് ക്രമീകരിച്ചിട്ടുള്ളത്. 263 പോളിങ് ബൂത്തുകളിലെ വോട്ടുകള്‍ 19 റൗണ്ടുകളിലായി എണ്ണും. ആദ്യം എണ്ണി തുടങ്ങുക വഴിക്കടവ് പഞ്ചായത്തിലെ […]
Read more

നിലമ്പൂർ ജനവിധി ഇന്ന്; നെഞ്ചിടിപ്പോടെ മുന്നണികൾ, അൻവറിനും നിർണായകം

എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്കും, മുൻ എംഎൽഎ പി. വി. അൻവറിനും നിർണായകമായ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഇന്ന്. രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണലിൽ ആദ്യ ഫലസൂചന എട്ടരയോടെ ലഭ്യമാകും. രാവിലെ എട്ട് മണിയോടെ ചുങ്കത്തറ മാർത്തോമ ഹയർ സെക്കണ്ടറി സ്ക്കൂളിലാണ് വോട്ടെണ്ണൽ. 14 ടേബിളുകളിലായി 19 റൗണ്ട് വോട്ടെണ്ണൽ നടക്കുന്നത്. പൂർണ ആത്മവിശ്വാസത്തിലും വിജയ പ്രതീക്ഷയിലുമാണ് മുന്നണികളും സ്ഥാനാർഥികളും. സമീപകാലത്തെ ഉപതെരഞ്ഞെടുപ്പുകളുടെ കണക്കെടുത്താൽ നിലമ്പൂരിലാണ് ഏറ്റവും ഏറ്റവും കൂടുതൽ പോളിംങ് രേഖപ്പെടുത്തിയത്. ജനവിധി അറിയാൻ ഇനി കേവലം […]
Read more

പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം; 25 ലിറ്റർ പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം. 25 ലിറ്റർ പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ. അസിസ്റ്റൻറ് സ്റ്റോർ കീപ്പർ സുനിൽകുമാറാണ് പിടിയിലായത്. തുടർച്ചയായി പാൽ മോഷണം പോകുന്നുവെന്നാരോപിച്ച് ക്ഷേത്ര വിജിലൻസ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അസിസ്റ്റൻറ് സ്റ്റോർ കീപ്പർ പാൽ മോഷണം നടത്തിയതായി കണ്ടെത്തിയത്. ജീവനക്കാരനെതിരെ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. Content: Theft at Padmanabhaswamy temple; Employee arrested for stealing 25 liters of milk
Read more

സ്വാഗും സ്‌റ്റൈലും വേറെ ലെവല്‍ : പിറന്നാള്‍ ദിനത്തില്‍ വിജയുടെ ജനനായകന്റെ ടീസര്‍ തരംഗമാകുന്നു

‘എന്‍ നെഞ്ചില്‍ കുടിയിരിക്കും’ ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ജനനായകന്റെ പിറന്നാള്‍ ദിനത്തില്‍ ഗംഭീര ദൃശ്യ വിരുന്നൊരുക്കി ജനനായകന്‍ ടീം. വിജയുടെ പോലീസ് കഥാപാത്രത്തില്‍ സൂപ്പര്‍ സ്‌റ്റൈലില്‍ അതി ഗംഭീര സ്വാഗോടെ ദളപതി വിജയ് എത്തിയ ജനനായകന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുകയാണ്. രക്തത്തില്‍ കുതിര്‍ന്ന മുഷ്ടിയുമായി തീജ്വാലകള്‍ക്ക് നടുവിലൂടെ പ്രതിഷേധക്കാരെ നേരിടുന്ന ജനനായകന്‍ ടീസറില്‍ അനിരുദ്ധ് രവിചന്ദറിന്റെ ജ്വലിക്കുന്ന സംഗീത സംവിധാനം പ്രത്യേക ശ്രദ്ധ നേടുന്നു. ‘ഒരു യഥാര്‍ത്ഥ നേതാവ് ഉദിക്കുന്നത് അധികാരത്തിനു വേണ്ടിയല്ല, ജനങ്ങള്‍ക്ക് വേണ്ടിയാണ്’ […]
Read more

പ്ലസ് ടു മൂല്യനിർണയത്തിൽ ​ഗുരുതര വീഴ്ച

മലപ്പുറം: പ്ലസ് ടു പരീക്ഷാ മൂല്യ നിർണയത്തിൽ ഗുരുതര വീഴ്ച്ച. പ്ലസ് ടു പരീക്ഷാ മൂല്യനിർണയത്തിലെ വീഴ്ച്ച മൂലം മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി അതുൽ മഹാദേവിന് നഷ്ടമായത് 30 മാർക്ക്. ആകെ മാർക്ക് കൂട്ടിയെഴുതിയതിലുള്ള പിഴവാണ് ഇതിന് കാരണം. രണ്ടാമത്തെ മൂല്യനിർണയം നടത്തിയ ആളും തെറ്റ് ആവർത്തിച്ചു. 30 മാർക്ക് നഷ്ടപ്പെട്ടതോടെ ആഗ്രഹിച്ച കോളേജ് പ്രവേശനം ലഭിക്കാത്തതിന്റെ സങ്കടത്തിലാണ് അതുൽ. എച്ച്എസ്ഇ ജോയിന്റ് ഡയറക്ടർക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയതായി വിദ്യാർത്ഥി അറിയിച്ചു. ഇരട്ട മൂല്യനിർണയം നടന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix