Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

മോഹൻലാൽ ചിത്രം എമ്പുരാനെതിരെ ഹർജി: ബിജെപി നേതാവിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

കൊച്ചി: മോഹൻലാൽ ചിത്രം എമ്പുരാന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവ് വി.വി. വിജീഷിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ജില്ലാ കമ്മിറ്റി അംഗമായിരുന്ന വിജീഷിനെ, പാർട്ടി അച്ചടക്കം ലംഘിച്ചതിനെ തുടര്‍ന്നാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. അതേസമയം, പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും എന്നാൽ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും വിജീഷ് പ്രതികരിച്ചു. എമ്പുരാൻ സിനിമയ്‌ക്കെതിരെ കോടതിയെ സമീപിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും പൃഥ്വിരാജ് സിനിമകളിലൂടെ കേന്ദ്ര സർക്കാരിനെ നിരന്തരം […]
Read more

ഇടമലയാർ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേർ മരിച്ചു

ഇടുക്കി: ഇടമലയാർ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേർ മരിച്ചു. കുട്ടംപുഴ വടാട്ടുപാറയിലാണ് സംഭവം. വെങ്ങാട്ടുശേരി സിദ്ധിക്ക് വടക്കേതൊലക്കര (38), ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകൻ അബു ഫായിസ് (22) എന്നിവരാണ് മരിച്ചത്. ആലുവ സ്വദേശികളാണ് ഇരുവരും. പലവൻപടി വനമേഖലയ്ക്ക് അടുത്തായിരുന്നു സംഭവം. ഇടമലയാർ വൈദ്യുതി പദ്ധതിയില്‍നിന്ന് വൈദ്യുതി ഉത്പാദനം കഴിഞ്ഞെത്തുന്ന ജലമാണ് ഈ പുഴയിലുണ്ടാവുക. ചൊവ്വാഴ്ച പകല്‍ വൈദ്യുതി ഉത്പാദനമുണ്ടായിരുന്നതിനാല്‍ പുഴയിലാകെ വെള്ളമുണ്ടായിരുന്നു. പുഴയിലെ മണല്‍ത്തിട്ടയില്‍നിന്ന് ഫോട്ടോയെടുക്കാനും മറ്റും ധാരാളം ആളുകളെത്താറുണ്ട്. ചുഴിയും നല്ല ആഴവുമുള്ള മേഖലയിലാണിത്. പെട്ടെന്ന് ചുഴിയുണ്ടാകുമ്ബോള്‍ […]
Read more

എമ്പുരാന്‍ സിനിമയുടെ പ്രദര്‍ശനം തടയില്ല ; ഹര്‍ജിക്കെതിരെ മുഖം കനത്ത് ഹൈക്കോടതി

കൊച്ചി: എമ്പുരാന്‍ സിനിമയ്‌ക്കെതിരായ ഹര്‍ജിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഹര്‍ജിയാണിതെന്ന് കോടതി പറഞ്ഞു. ചിത്രം സെന്‍സര്‍ ചെയ്തതല്ലേ എന്നും പിന്നെ എന്തിനാണ് എതിര്‍പ്പെന്നും കോടതി ചോദിച്ചു. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് മുമ്പാകെയാണ് എമ്പുരാനെതിരേയുള്ള ഹര്‍ജി വന്നത്. തുടര്‍ന്നാണ് കോടതി ചില ചോദ്യങ്ങള്‍ ഉന്നയിച്ചത്. സിനിമയുടെ പ്രദര്‍ശനം തടയാന്‍ നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതി തള്ളി. കലാപസാധ്യതയുണ്ടെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അത്തരത്തില്‍ എവിടെയെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. ബിജെപി തൃശ്ശൂര്‍ […]
Read more

ഉത്തർപ്രദേശ് സർക്കാറിനും പ്രയാഗ്‌രാജ് വികസന അതോറിറ്റിക്കും വിമർശനം; വീടുകള്‍ പൊളിച്ചുമാറ്റിയ നടപടി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി

ലഖ്‌നൗ: അനധികൃതമായി നിർമിച്ചെന്നു കാണിച്ച്‌ വീടുകള്‍ പൊളിച്ചുമാറ്റിയ സംഭവത്തില്‍ ഉത്തർപ്രദേശ് സർക്കാറിനും പ്രയാഗ്‌രാജ് വികസന അതോറിറ്റിക്കും സുപ്രീംകോടതിയുടെ വിമർശനം. നിയമവിരുദ്ധമായി വീട് പൊളിച്ചുനീക്കിയ ആറുപേർക്ക് 10 ലക്ഷംവീതം നഷ്ടപരിഹാരം നല്‍കാൻ സുപ്രീംകോടതി ഉത്തരവ്.വീടുകള്‍ തകർത്ത നടപടി മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, ഉജ്വല്‍ ഭുയാൻ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. പാർപ്പിടത്തിനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ അവിഭാജ്യഘടകമാണെന്ന് അധികാരികള്‍ ഓർക്കണം. ഈ കേസുകള്‍ നമ്മുടെ മനഃസാക്ഷിയെ ഞെട്ടിക്കുന്നുവെന്നും കോടതി പരാമർശിച്ചു. […]
Read more

അല്ലു അർജുൻ പേര് മാറ്റാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

ആരാധകരുടെ പ്രിയനടൻ അല്ലു അർജുൻ പേര് മാറ്റാൻ ഒരുങ്ങുന്നതായി റിപ്പോ‍ർട്ട്. ജ്യോതിഷ നിര്‍ദേശ പ്രകാരമാണ് അല്ലു അർജുൻ പേരിൽ മാറ്റം വരുത്താൻ ആലോചിക്കുന്നത്. ‘ALLUU ARJUNN’ എന്നായിരിക്കും നടന്റെ പുതിയ പേര് എന്നാണ് സൂചന. കരിയറിൽ കൂടുതൽ ഉന്നതിയിലേക്ക് എത്തുന്നതിനായി പേരിൽ ‘U’, ‘N’ എന്നീ അക്ഷരങ്ങൾ കൂടുതലായി ചേർക്കണമെന്ന ജ്യോതിഷ നിര്‍ദേശ പ്രകാരമാണ് ഈ മാറ്റം വരുത്തൽ. അതേസമയം പുഷ്പയ്ക്ക് ശേഷം അല്ലുവിന്റെ അടുത്ത ചിത്രത്തിനായി ആരാധകർ വലിയ പ്രതീക്ഷയിൽ കാത്തിരിക്കുകയുമാണ്. പുഷ്പ 2 എന്ന […]
Read more

ആശമാരുടെ പ്രശ്‌നപരിഹാരം പരിഗണനയില്‍: കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്

ന്യൂഡല്‍ഹി: ആശാ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശമാരുടെ സമരവുമായി ബന്ധപ്പെട്ട് നഡ്ഡയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വീണാ ജോര്‍ജ്. ”ആശമാരുടെ പൊതുവായ പ്രശ്‌നങ്ങള്‍ മന്ത്രി വിശദമായി കേട്ടു. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ അഭ്യര്‍ഥനകള്‍ അദ്ദേഹത്തെ അറിയിച്ചു. ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നതും ആശമാരെ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങള്‍ മന്ത്രിയുമായി സംസാരിച്ചു. ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നും അതു […]
Read more

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ സ്‌ഫോടനം; മരണം 13 ആയി

ഗാന്ധിനഗര്‍: ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ചു. രാവിലെ 9:45 ഓടെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തെതുടര്‍ന്ന് കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നു വീണു. ഫാക്ടറിയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 13 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ബനസ്‌കന്ത കളക്ടര്‍ മിഹിര്‍ പട്ടേല്‍ പറഞ്ഞു. നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെങ്കിലും അവരുടെ നില തൃപ്തികരമാണ്. പടക്കങ്ങള്‍ നിര്‍മ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തൊഴിലാളികളില്‍ ചിലര്‍ പരിസരത്ത് താമസിച്ചിരുന്നുവെന്നും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നും പട്ടേല്‍ പറഞ്ഞു. വിവരം ലഭിച്ചതിനെ […]
Read more

ആരോഗ്യ ഇന്‍ഷുറന്‍സ് എന്തുകൊണ്ടാണ് 2025-ലെ സ്മാര്‍ട്ട് നിക്ഷേപമാകുന്നത്

കൊച്ചി: ആരോഗ്യ ചെലവുകള്‍ കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഇക്കാലത്ത് പേഴ്സണല്‍ ഫിനാന്‍സില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അപകടകരമായിരിക്കും. അപ്രതീക്ഷിത മെഡിക്കല്‍ ചെലവുകള്‍ നിങ്ങളുടെ സമ്പാദ്യത്തെ തീര്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ അവയ്ക്കെതിരെയുള്ള അനിവാര്യ പരിരക്ഷയായി ആരോഗ്യ ഇന്‍ഷുറന്‍സ് പ്രയോജനപ്പെടുത്തണം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ബാധിക്കാതെ ഗുണമേന്‍മയുള്ള പരിചരണം നേടാന്‍ ഇതു സഹായിക്കും. ആരോഗ്യത്തില്‍ നിക്ഷേപിക്കുന്നതിലൂടെ നിങ്ങളുടേയും കുടുംബത്തിന്‍റേയും ഭാവിയിലാണ് നിങ്ങള്‍ നിക്ഷേപം നടത്തുന്നത്. ആശുപത്രിയിലെ ചികില്‍സയ്ക്കും അപ്പുറത്തേക്കു പോകുന്നവയാണ് ആധുനിക ആരോഗ്യ ഇന്‍ഷുറന്‍സ്. ആശുപത്രിയില്‍ കിടത്താതെയുള്ള ഒപിഡി കണ്‍സള്‍ട്ടേഷനുകള്‍, ടെലിമെഡിസിനുകള്‍, പ്രതിരോധ […]
Read more

സമരം 51-ാം ദിവസത്തിലേക്ക്; പിന്മാറാതെ ആശമാര്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 51-ാം ദിവസത്തിലേക്ക്. നിരാഹാര സമരം ഇന്ന് 13ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആവശ്യങ്ങളില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരക്കാ‍ർ. മുടി മുറിച്ചും തല മുണ്ഡനം ചെയ്തതുള്‍പ്പടെ പ്രതിഷേധം കടുപ്പിച്ചതോടെ വീണ്ടും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമരക്കാര്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ അണിനിരത്തിക്കൊണ്ട് സമരം ശക്തിപ്പെടുത്തനാണ് ആശമാരുടെ തീരുമാനം. ഓണറേറിയം 21,000 രൂപയായി വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ആശമാര്‍ സമരം തുടങ്ങിയത്.
Read more

പാലക്കാട് എസ്ഐക്കും യുവാവിനും വെട്ടേറ്റു

പാലക്കാട്: എസ്ഐക്കും യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്നയിലാണ് സംഭവം. ഗ്രേഡ് എസ് ഐ രാജ് നാരായണനും, കസ്റ്റഡിയിലായിരുന്ന അക്ബറിനുമാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. യുവാക്കൾ തമ്മിലുള്ള തർക്കം തീർക്കാനെത്തിയതായിരുന്നു പൊലീസ്. ഇവിടെയെത്തി അക്ബറിനെ കസ്റ്റഡിയിലെടുത്ത് മടങ്ങുമ്പോഴാണ് സംഭവം ഉണ്ടായത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix