Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; ആരോപണ വിധേയനായ സഹപ്രവർത്തകനെ കേസില്‍ പ്രതി ചേർക്കും

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥ ആത്മഹത്യയിൽ നിർ‌ണായക നടപടിയുമായി പൊലീസ്. ആരോപണ വിധേയനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെ കേസില്‍ പ്രതി ചേർക്കും. സുകാന്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാണ് നീക്കം. ഒളിവിലുള്ള സുകാന്തിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ആത്മഹത്യയില്‍ സുകാന്ത് സുരേഷിന് പങ്കുണ്ടെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. സുകാന്ത് 3.5 ലക്ഷം രൂപയോളം മകളില്‍ നിന്നു തട്ടിയെടുത്തുവെന്നും പിതാവ് ആരോപിച്ചിരുന്നു. സുകാന്തിന്റെ പ്രേരണയാണ് മരണകാരണമെന്നാണ് പൊലീസ് നിഗമനം. തെളിവുകള്‍ ശേഖരിച്ചുവരികയാണ്. ഹാജരാക്കിയ തെളിവുകളുടെ […]
Read more

ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു

നീലഗിരി: ഊട്ടിയിലേക്ക് വിനോദയാത്രപോയ സംഘത്തിലെ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്തിനെ ഗുരുതര പരിക്കോടെ സുല്‍ത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുല്‍ത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡില്‍ റോക്ക് […]
Read more

സംസ്ഥാന ബിജെപിയുടെ മീഡിയ- സോഷ്യല്‍ മീഡിയ പ്രഭാരിയായി അനൂപ് ആന്‍റണിയെ നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാന ബിജെപിയുടെ മീഡിയ- സോഷ്യല്‍ മീഡിയ പ്രഭാരിയായി അനൂപ് ആന്‍റണിയെ നിയമിച്ചു. സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റതിന് ശേഷമുള്ള സംസ്ഥാന ബിജെപിയിലെ ആദ്യ നിയമനമാണിത്. നിലവില്‍ ബിജെപി സംസ്ഥാന സമിതിയംഗമായി പ്രവർത്തിച്ചുവരുന്ന അനൂപ് ആന്‍റണി ബിജെപിയിലെ യുവനേതാക്കളില്‍ പ്രമുഖനാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ ബിജെപി സ്ഥാനാർഥിയായി അനൂപ് മത്സരിച്ചിട്ടുണ്ട്. നേരത്തെ സോഷ്യല്‍ മീഡിയ ജയശങ്കറും മീഡിയ സുവര്‍ണ പ്രസാദുമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഇതില്‍ ജയശങ്കര്‍ മുരളീധരന്റെയും സുവര്‍ണ പ്രസാദ് കെ.സുരേന്ദ്രന്‍റെയും വിശ്വസ്തരായിരുന്നു. […]
Read more

ഏറ്റുമാനൂരിൽ യുവതിയും മക്കളും ജീവനൊടുക്കിയ സംഭവം; ഭർത്താവ് നോബി ലൂക്കോസിന് ജാമ്യം

കോട്ടയം: ഏറ്റുമാനൂരില്‍ യുവതിയും പെണ്‍മക്കളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് നോബി ലൂക്കോസിന് ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് നോബിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 28 ദിവസത്തിനുശേഷമാണ് നോബി ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. രാജ്യം വിട്ടുപോകരുത്, അന്വേഷണ സംഘത്തോട് സഹകരിക്കണം, അന്വേഷണ ഉദ്യോഗസ്ഥൻ വിളിപ്പിക്കുമ്ബോള്‍ ഹാജരാകണം തുടങ്ങിയ ഉപാധികളാണ് ജാമ്യ ഉത്തരവിലുള്ളത്. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാദ്ധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുക്കാതെയാണ് […]
Read more

ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാർഥിനി പ്രസവിച്ച സംഭവം; സഹപാഠിയായ സുഹൃത്ത് പിടിയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാർഥിനി പ്രസവിച്ച സംഭവത്തില്‍ ഉത്തരവാദിയായ സഹപാഠിയായ സുഹൃത്ത് പിടിയില്‍. ആലപ്പുഴ സൗത്ത് പൊലീസാണ് പെണ്‍കുട്ടിയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ നഗരത്തിലെ ഒരു ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനിയാണ് പ്രസവിച്ചത്. പ്ലസ് വണ്‍ വിദ്യാർഥിനിയായ 17 കാരിയാണ് കഴിഞ്ഞ മാസം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ വിവരം അറിഞ്ഞതോടെ സഹപാഠിയായ 17കാരൻ സ്ഥലത്തുനിന്ന് മുങ്ങി. ആലപ്പുഴ നഗരത്തിലുള്ള വിദ്യാർഥിനി സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പോക്‌സോ നിയമം […]
Read more

നിലമ്പൂരിൽ നവ്യ ഹരിദാസ് ബിജെപി സ്ഥാനാർത്ഥി?

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ മുന്നണികൾ ശക്തമായ പോരാട്ടം കാഴ്ച്ചവെക്കാനുളള തയ്യാറെടുപ്പിലാണ്. മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തി മത്സരിപ്പിച്ച് അട്ടിമറി ജയം സ്വന്തമാക്കുകയാണ് എല്ലാ മുന്നണികളുടെയും ലക്ഷ്യം. ബിജെപിക്ക് വോട്ടുവിഹിതം കുറവുളള മണ്ഡലങ്ങളിലൊന്നാണ് നിലമ്പൂര്‍. പുതിയ അധ്യക്ഷൻ കടന്നുവന്നശേഷം ബിജെപിയുടെ കരുത്ത് തെളിയിക്കുവാൻ കഴിയുന്ന തെരഞ്ഞെടുപ്പായാണ് നിലമ്പൂരിനെ ബിജെപി നേതൃത്വം കാണുന്നത്. രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റ ശേഷം ആദ്യം എത്തുന്ന തിരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം ഉയര്‍ത്താന്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന ആകാംശയിലാണ് ബിജെപി ക്യാമ്പ്. ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള […]
Read more

നടിയെ ആക്രമിച്ച കേസ് ; പ്രതി എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ദിലീപിനോട് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ പ്രതിയായ ഒരാള്‍ക്ക് എങ്ങനെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ കഴിയുക എന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചത്. 2017-ല്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. ഈ കേസില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. […]
Read more

പാലക്കാട് ചുമട്ടുതൊഴിലാളിക്ക് സൂര്യാഘാതമേറ്റു

പാലക്കാട്: ജോലിക്കിടെ ചുമട്ടുതൊഴിലാളിക്ക് സൂര്യാഘാതമേറ്റു. തേനാരി തോട്ടക്കര സ്വദേശി സതീഷിനാണ് ഇന്നലെ സൂര്യാഘാതമേറ്റത്. തോട്ടക്കര ഭാഗത്ത് കൊയ്ത്ത് കഴിഞ്ഞ നെല്ല് കയറ്റുന്നതിനിടെയാണ് സംഭവം. കൈയ്യിലും മുതുകിലും സാരമായി പൊള്ളലേറ്റു. സതീഷ് നിലവിൽ എലപ്പുള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Read more

ഉത്സവം-വിഷു പൂജകൾക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: ഉത്സവത്തിനും വിഷു പൂജകൾക്കുമായി ശബരിമല നട തുറന്നു. ചൊവ്വാഴ്‌ച വൈകുന്നേരം തന്ത്രി കണ്ഠ‌രര് രാജീവര്, കണ്ഠരര് ബ്രഹ്‌മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. ബുധനാഴ്‌ച രാവിലെ 9.45നും 10.45നും മധ്യേയുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠ‌രര് രാജീവരുടെ കാർമികത്വത്തിൽ ഉത്സവത്തിന് കൊടിയേറും. പത്തിനു രാത്രി പള്ളിവേട്ടയും 11നു പമ്പയിൽ പ്രത്യേകം തയ്യാറാക്കിയ കടവിൽ ആറാട്ടും നടക്കും. ഉത്സവം കഴിഞ്ഞ് വിഷുവിനോടനുബന്ധിച്ച് പൂജകൾ കൂടി വരുന്നതിനാൽ തുടർച്ചയായി 18 ദിവസം ദർശനത്തിന് […]
Read more

ജീവനൊടുക്കിയ ഐബി ഉദ്യോഗസ്ഥ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് കുടുംബം; സുഹൃത്തായ സുകാന്ത് സുരേഷിനായി ലുക്ക് ഔട്ട് നോട്ടീസ്

കോട്ടയം: ജീവനൊടുക്കിയ ഐബി ഉദ്യോഗസ്ഥ മേഘ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് കുടുംബം. സുഹൃത്തായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ പ്രേരണയിലാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞെന്ന് മേഘയുടെ പിതാവ് പറഞ്ഞു. സുകാന്ത് സുരേഷിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പൊലീസ് കേസ് ആത്മാര്‍ഥമായി തന്നെയാണ് അന്വേഷിക്കുന്നതെന്നും കുടുംബം പറഞ്ഞു. ഓഫീസിലും മലപ്പുറത്തെ വീട്ടിലും തിരച്ചില്‍ നടത്തിയിട്ടും ഇയാളെ കണ്ടെത്താനായില്ലെന്നും ഫോണ്‍ ഓഫാണെന്നുമാണ് കഴിഞ്ഞ ദിവസം പൊലീസ് അറിയിച്ചത്. മേഘയെ അവസാനമായി ഫോണില്‍ വിളിച്ചതും സുകാന്ത് തന്നെയാണെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix