Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല, ഔദ്യോഗിക ഭാഷ മാത്രമാണ്: ആർ അശ്വിൻ

ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല, മറിച്ച് രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ഒരു ഔദ്യോഗിക ഭാഷ മാത്രമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിൻ. ചെന്നൈയിലെ ഒരു എൻജിനീയറിങ് കോളജിൽ നടന്ന പരിപാടിക്കിടെയാണ് അശ്വിന്റെ പരാമർശം. വേദിയിൽവച്ച് ഹിന്ദി, ഇംഗ്ലിഷ്, തമിഴ് ഭാഷകൾ സംസാരിക്കാൻ അറിയാമോയെന്ന് അശ്വിൻ വിദ്യാർഥികളോട് ചോദിച്ചായിരുന്നു അശ്വിന്റെ ഈ പരാമർശം. അശ്വിന്റെ പ്രതികരണത്തെ വലിയ കയ്യടികളോടെ വിദ്യാർഥികൾ സ്വീകരിച്ചു. എന്നാൽ പരാമർശത്തിൽ താരത്തിനെതിരെ ബിജെപി രംഗത്തെത്തി. അശ്വിൻ ഭാഷാ […]
Read more

യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എകെപിസിടിഎ

ഉന്നത വിദ്യാഭ്യാസ രംഗത്തെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എകെപിസിടിഎ. സർവ്വകലാശാലകളുടെ വികേന്ദ്രീകൃത ഭരണസംവിധാനത്തെയും ഫെഡറൽ തത്വങ്ങളെയും സ്വയംഭരണാവകാശത്തെയും ഇല്ലാതാക്കുന്ന തരത്തിലാണ് യുജിസി മാർഗനിർദ്ദേശങ്ങളുടെ കരട് പുറപ്പെടുവിച്ചിരിക്കുന്നത്. വൈസ് ചാൻസലറിന്റെ നിയമനം മുതൽ അധ്യാപക നിയമനം വരെ സ്വീകരിച്ചിരിക്കുന്ന പുതിയ നിർദ്ദേശങ്ങൾ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാറിന്റെ സഹായത്തോട് മാത്രംപ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലകളുടെ ഭരണത്തിന്‍ മേല്‍ കടന്ന് കയറാനുള്ള കേന്ദ്രസർക്കാരിന്റെ കുറുക്കുവഴിയാണ് ഈ മാർഗ നിർദ്ദേശങ്ങൾ. വിഷയത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. […]
Read more

മാർക്കോ പാൻ വേൾഡ് പടം: നിർമാതാവ് വേണു കുന്നപ്പിള്ളി

മാർക്കോ വളരെ ബുദ്ധിപരമായി മാർക്കറ്റ് ചെയ്ത സിനിമ ആണെന്ന് നിർമാതാവ് വേണു കുന്നപ്പിള്ളി. മറ്റ് രാജ്യങ്ങളിൽ ചിത്രത്തിന് വലിയ മാർക്കറ്റ് ലഭിക്കുമെന്നും മാർക്കോ പാൻ വേൾഡ് പടമാണെന്നും അദ്ദേഹം പറഞ്ഞു. 18+ ഓഡിയൻസിനെ ടാർ​ഗറ്റ് ആയി കണ്ട്, കറക്ടായ കാൽക്കുലേഷനുകൾ നടത്തിയാണ് സിനിമ ഇറക്കിയത്. ഇതുവരെ ആരും ചെയ്യാത്ത രീതിയിലായിരുന്നു പ്രമോഷൻ എന്ന് വേണു കുന്നപ്പിള്ളി പറഞ്ഞു. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ പാൻ ഇന്ത്യൻ ഹിറ്റായി മാറിയിരിക്കുകയാണ്. ഏപ്രിലിൽ ചിത്രത്തിന്റെ […]
Read more

ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തന്നെ: ജാമ്യപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയതിന് റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്കാണ് മാറ്റിയത്. ഇത് എഫ്ഐആര്‍ റദ്ദാക്കാനുള്ള അപേക്ഷയല്ലെന്ന് പറഞ്ഞ ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയില്‍ ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കീഴ്‌കോടതിയില്‍ ഉന്നയിച്ച അതേ വാദങ്ങള്‍ തന്നെയാണ് ബോബിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയിലും ഉന്നയിച്ചത്. ജാമ്യം നിഷേധിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവിന് […]
Read more

ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ ബേണ്‍സ് യൂണിറ്റ്

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ സ്‌കിന്‍ ബാങ്ക്, ഇലക്ട്രിക് ഡെര്‍മറ്റോം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഉടൻ ആരംഭിക്കും. ഇതോടെ കോട്ടയം മെഡിക്കൽ കോളേജിലെ ബേൺസ് യൂണിറ്റ് ലോകോത്തര നിലവാരത്തിലേക്ക് ഉയരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ സ്കിൻ ബാങ്ക് ഉടൻ തന്നെ ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു. തിരുവനന്തപുരത്തെ സ്കിൻ ബാങ്ക് അന്തിമഘട്ടത്തിലാണ്. കേരളത്തിൽ ആദ്യത്തെ സ്കിൻ ബാങ്കാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിക്കുന്നത്. 2022 ലാണ് കോട്ടയം […]
Read more

അല്ലു അർജുൻ-സഞ്ജയ് ലീല ബൻസാലി കൂട്ടുകെട്ടിൽ സിനിമ?

ബോളിവുഡ് സംവിധയകാൻ സജ്ഞയ് ലീല ബൻസാലിയെ സന്ദർശിച്ച് നടൻ അല്ലു അർജുൻ. മുംബൈയിലെ സജ്ഞയ് ലീല ബൻസാലിയുടെ ഓഫീസിലെത്തിയാണ് അല്ലു അർജുൻ സംവിധായകനെ സന്ദർശിച്ചത്. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സിനിമാപ്രേമികൾ ആവേശത്തിലായിരിക്കുകയാണ്. ഇരുവരുടെയും കൂടിക്കാഴ്ചയുടെ കാരണം എന്തെന്ന് വ്യക്തമല്ല. എങ്കിലും സഞ്ജയ് ലീല ബൻസാലി – അല്ലു അർജുൻ കൂട്ടുകെട്ടിൽ സിനിമ വരുമോ എന്നതിന്റെ ആകാംഷയിലാണ് ആരാധകർ.
Read more

ഐഎസ്എല്‍: തിങ്കളാഴ്ച കൊച്ചി മെട്രോ സര്‍വീസ് സമയം വർധിപ്പിച്ചു

കൊച്ചി : ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ മത്സരത്തിന്റെ ഭാഗമായി തിങ്കളാഴ്ച കൊച്ചി മെട്രോയുടെ സര്‍വീസ് സമയം വർധിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പത് മണി മുതൽ പതിനൊന്ന് മണി വരെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിന്ന് പത്ത് സർവീസുകൾ ആലുവയിലേക്കും തൃപ്പുണിത്തുറയിലേക്കും ഉണ്ടാകും. രാത്രി 9.38, 9.46, 9.55, 10.03, 10.12, 10.20, 10.29, 10.37, 10.47, 11 എന്നീ സമയങ്ങളിലായി 10 സര്‍വീസുകള്‍ ജെഎല്‍എന്‍ സ്റ്റേഡിയത്തില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കും അതുപോലെ 9.37, 9.46, […]
Read more

ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ മരണം: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആശ്വാസം

കല്‍പ്പറ്റ: ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് വാക്കാന്‍ നിര്‍ദ്ദേശം നല്‍കി കോടതി. ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്റെയും എംഎല്‍എ ഐ സി ബാലകൃഷ്ണന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നിര്‍ദ്ദേശം. വയനാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നിര്‍ദ്ദേശം. കേസില്‍ എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ഉണ്ടായേക്കുമെന്ന് കരുതിയിരിക്കെയാണ് കോടതി നിര്‍ദ്ദേശം. കെ കെ ഗോപിനാഥനുമെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. […]
Read more

മോദിയുടെ കോലം കത്തിച്ച് കർഷകരുടെ പ്രതിഷേധം

മോദിയുടെ കോലം കത്തിച്ച് കർഷകർ പ്രതിഷേധിച്ചു . പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലാണ് കർഷർ കോലം കത്തിച്ച് പ്രതിഷേധിച്ചത്. കർഷകരുടെ ആവശ്യങ്ങളോടും ദല്ലേവാളിന്റെ നിരാഹാരസമരത്തോടും കേന്ദ്രം മുഖം തിരിക്കുന്നുവെന്നും ആരോപിച്ചാണ് കർഷകർ ഇത്തരത്തിൽ ഒരു പ്രതിഷേധത്തിലേക്ക് കടന്നത്. ഇന്നലെ ശംഭു അതിർത്തിയിൽ പ്രതിഷേധം നടത്തുന്ന കർഷകരിൽ ഒരാൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു. മൂന്നാഴ്ചയ്ക്കിടെ രണ്ടാമത്തെ കർഷകനാണ് ആത്മഹത്യ ചെയ്യുന്നത്. താങ്ങുവിലയ്ക്ക് നിയമ സാധുത നൽകണമെന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് കർഷകർ സമരത്തിലാണ്. ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഖനൗരി […]
Read more

ഗംഭീറിന് പിന്തുണയുമായി ഇന്ത്യൻ താരങ്ങൾ; വിമർശനം വ്യക്തി വൈരാഗ്യത്തിന്‍റെ പേരിലാകരുത്

ഗൗതം ഗംഭീറിനെതിരെ മുൻ ഇന്ത്യൻ താരം മനോജ് തിവാരി വിമർശനം ഉന്നയിച്ച സംഭവത്തിൽ ഗംഭീറിന് പിന്തുണയുമായി ഇന്ത്യൻ താരങ്ങൾ. പേസര്‍ ഹര്‍ഷിത് റാണയും, നിതീഷ് റാണയും ഗംഭീറിന് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്ത് വന്നു. വിമർശനം വസ്തുതകളുടെ അടിസ്ഥാനത്തിലാകണമെന്നും വ്യക്തിപരമായ വൈരാഗ്യത്തിന്‍റെ പേരിലാകരുതെന്നും നിതീഷ് റാണ പറഞ്ഞു. താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും നിസ്വാര്‍ത്ഥനായ കളിക്കാരിലൊരാളാണ് ഗൗതം ഗംഭീറെന്നും നിതീഷ് റാണ തന്റെ എക്സ് പോസ്റ്റില്‍ കുറിച്ചു. പേസര്‍ ഹര്‍ഷിത് റാണയും ഗംഭീറിനെ പിന്തുണച്ചെത്തി. വ്യക്തിവൈരാഗ്യത്തിന്‍റെ പേരില്‍ ആരെയും വിമര്‍ശിക്കുന്നത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix