Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ടവർക്ക് ആന്ധ്രാ സർക്കാർ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് ആന്ധ്രാ സർക്കാർ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് ആന്ധ്രപ്രദേശ് റവന്യൂ മന്ത്രി അനഗനി സത്യ പ്രസാദ് പറഞ്ഞു. മന്ത്രിമാരുടെ സംഘം റൂയ ആശുപത്രിയിൽ എത്തി പരിക്കേറ്റവരെ സന്ദർശിച്ചു. ക്ഷേത്രത്തിലുണ്ടായത് അങ്ങേയറ്റം ദൗർഭാ​ഗ്യകരമായ സംഭവമാണെന്നും സുരക്ഷാ പിഴവുകളുണ്ടായിട്ടുണ്ടെങ്കിൽ ഉടൻ തന്നെ കർശന നടപടി സ്വീകരിക്കുമെന്നും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു പറഞ്ഞു. തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ […]
Read more

ഹണി റോസിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി രാഹുൽ ഈശ്വർ

ഹണി റോസ് ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി രാഹുൽ ഈശ്വർ . അമ്പലങ്ങളിലും പള്ളികളിലും ‘ഡ്രസ്സ് കോഡ്’ ഇപ്പോള്‍ തന്നെ ഉണ്ട് എന്ന കാര്യം ശ്രദ്ധയില്‍പെടുത്തുന്നു എന്ന് രാഹുൽ ഈശ്വർ പറഞ്ഞു. ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതിന് ബൊച്ചയെ ജയിലില്‍ ഇടണോ എന്ന് കൂടി താങ്കള്‍ ചിന്തിക്കണം എന്നും രാഹുൽ കൂട്ടിച്ചേർത്തു. രാഹുല്‍ ഈശ്വറിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം : പ്രിയപ്പെട്ട ശ്രീ / കുമാരി ഹണി റോസ്, താങ്കളുടെ കലാപ്രവര്‍ത്തനങ്ങള്‍ക്കും സിനിമ കരിയറിനും ബഹുമാനം നേരുന്നു. ‘ബോയ്ഫ്രണ്ട് എന്ന താങ്കളുടെ […]
Read more

ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതി

കൊച്ചി: ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. എംഎല്‍എ നടന്നു തുടങ്ങിയതായും ഇന്ന് റൂമിലേക്ക് മാറ്റുമെന്നും അറിയിച്ചു. ഒരാഴ്ചക്ക് ശേഷം സന്ദര്‍ശകരെ അനുവദിച്ചു തുടങ്ങുമെന്നും മെഡിക്കല്‍ സംഘം പറഞ്ഞു. അതേസമയം അപകടത്തിന്റെ വീഡിയോ കാണിച്ചു കൊടുത്തപ്പോള്‍ എംഎല്‍എയ്ക്ക് അതോര്‍മ്മയുണ്ടായിരുന്നില്ല. എംഎല്‍എയുടെ ഫേസ്ബുക്കിലൂടെ അഡ്മിന്‍ ടീമും ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയെപ്പറ്റി ഇന്നലെയും പങ്കുവെച്ചിരുന്നു. മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും കൃത്യമായി വിലയിരുത്തണമെന്ന് സ്റ്റാഫ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും അഡ്മിന്‍ അറിയിച്ചു.
Read more

വാളയാർ കേസിൽ മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ

കൊച്ചി: വാളയാറില്‍ പതിമൂന്നും ഒന്‍പതും വയസുള്ള സഹോദരങ്ങളായ ദളിത് പെണ്‍കുട്ടികളെ 2017 ജനുവരിയിലും മാര്‍ച്ചിലും അവിശ്വസനീയമായ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ കേസിൽ മാതാപിതാക്കളെയും പ്രതി ചേർത്തു. മാതാപിതാക്കൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയത്. കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. പോക്‌സോ, ഐപിസി നിയമങ്ങൾ അനുസരിച്ചാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നൽകിയത്.
Read more

അഫ്​ഗാൻ മേഖലയിലെ സുരക്ഷ; താലിബാനുമായി സുപ്രധാന നയതന്ത്ര ചർച്ച

ദുബായ്: താലിബാനുമായി സുപ്രധാന നയതന്ത്ര ചർച്ച നടത്തി ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും അഫ്ഗാനിസ്ഥാന്റെ ആക്ടിങ് വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്താഖിയും തമ്മിൽ ആയിരുന്നു കൂടിക്കാഴ്ച. ഇന്നലെ ദുബായിൽ വെച്ച് നടന്ന കൂടിക്കാഴ്ച്ച, താലിബാൻ ഭരണം ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ ഉന്നതതല കൂടിക്കാഴ്ചയാണ്. കൂടിക്കാഴ്ച്ചയിൽ സഹകരണം ശക്തിപ്പെടുത്തുന്നത് ഉൾപ്പടെ ഇരു രാജ്യങ്ങളെയും സംബന്ധിക്കുന്ന സുപ്രധാന വിഷയങ്ങൾ ചർച്ചയായി. അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് ഇന്ത്യ സഹായം നൽകുമെന്ന് ഉറപ്പു നല്കി. അഫ്ഗാനുമായി ആരോഗ്യം, കായികം […]
Read more

മകരവിളക്ക്: ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ

ശബരിമല : മകരവിളക്കിനോട് അനുബന്ധിച്ച് ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജനുവരി 12 മുതൽ 15 വരെ പമ്പ ഹിൽ ടോപ്പിൽ പാർക്കിംഗ് ഒഴിവാക്കി. ചാലക്കയം, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആയിരിക്കും ഇനി പാർക്കിംഗ് സൗകര്യം ഉണ്ടാവുക. മാത്രമല്ല പമ്പയിലെ സ്പോട്ട് ബുക്കിങ് ഇന്ന് മുതൽ നിലയ്ക്കലിൽ ആണ് പ്രവർത്തിക്കുക. പതിനൊന്നാം തിയതി മുതൽ കാനനപാത വഴി ഭക്തർക്ക് പ്രവേശനമുണ്ടായിരിക്കില്ല. പേട്ട തുള്ളൽ സംഘത്തിൽ ഉള്ളവർക്ക് മാത്രമായിരിക്കും കാനനപാത വഴി പ്രവേശനം ഉണ്ടായിരിക്കുക. സന്നിധാനത്ത് തങ്ങി ഭക്ഷണം പാചകം […]
Read more

‘ഭാഷയുടെ കാര്യത്തിൽ ഉള്ള നിയന്ത്രണം സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ല’: രാഹുൽ ഈശ്വറിനെ പരിഹസിച്ച് ഹണി റോസ്

രാഹുൽ ഈശ്വറിനെതിരെ രൂക്ഷ വിമർശനവുമായി നടി ഹണി റോസ്. താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാഹുൽ ഈശ്വറിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ ബോബി ചെമ്മണ്ണൂരിന് അനുകൂലമായി രാഹുൽ ഈശ്വർ എല്ലായ്പ്പോഴും രംഗത്തെത്താറുണ്ട്. ഫെയ്സ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം ശ്രീ രാഹുൽ ഈശ്വർ താങ്കളുടെ ഭാഷയുടെ മുകളിൽ ഉള്ള നിയന്ത്രണം കേമം ആണ്. ഒരു വിഷയത്തിൽ ചർച്ച നടക്കുമ്പോൾ രണ്ടു ഭാഗവും ഉണ്ടെങ്കിലേ ചർച്ചക്ക് പ്രസക്തി ഉള്ളൂ. അതുകൊണ്ടു തന്നെ രാഹുൽ ഉണ്ടെങ്കിൽ ഒരു പക്ഷത്തു അതിമനോഹരമായ […]
Read more

ലോസ് ഏഞ്ചലസിൽ കാട്ടുതീ; 5 മരണം

ലോസ് ഏഞ്ചലസിൽ ഉണ്ടായ കാട്ടുതീയിൽ അഞ്ച് പേർ മരണപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് 70,000ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. പാലിസേഡ്സ്, ഈറ്റണ്‍, ഹേസ്റ്റ് എന്നീ പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത കൂടുതലായതിനാല്‍ തീ അണയ്ക്കാന്‍ പ്രയാസം നേരിടുകയാണ്. ആയിരത്തിലധികം വീടുകളാണ് കത്തി നശിച്ചിരിക്കുന്നത്. തീ അണക്കുന്നതിനായി ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതിനാൽ പ്രശ്നം ഗുരുതരമാവുകയാണ്. ലോസ് ഏഞ്ചലസിലെ പല വനങ്ങളിലും തീ പടർന്നിട്ടുണ്ട്. പസഫിക് പാലിസേഡ്സ് വനത്തിലാണ് ആദ്യം തീ പിടിത്തം ഉണ്ടായത്. ഇത് ക്രമേണ ഈറ്റൺ, ഹാർസ്റ്റ്, ലിഡിയ, വുഡ്‌ലി, സൺസെറ്റ് […]
Read more

മാര്‍ക്കോ കണ്ട് അഭിനന്ദനം അറിയിച്ച് അല്ലു അര്‍ജുന്‍

മാര്‍ക്കോ കണ്ട് അഭിനന്ദനം അറിയിച്ച് തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്‍. ചിത്രം കണ്ട് ഇഷ്ടപ്പെട്ട അല്ലു, ചിത്രത്തിന്‍റെ സംവിധായകന്‍ ഹനീഫ് അദേനിയെ ഫോണില്‍ വിളിച്ച് അഭിന്ദനം അറിയിച്ചു. ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ക്വാളിറ്റിയെക്കുറിച്ചും, മേക്കിങ്ങിലെ മികവിനെ കുറിച്ചും, മാർക്കോയിലെ ഉണ്ണി മുകുന്ദന്റെ ആക്‌ഷൻ പാക്ക്ഡ് പ്രകടനത്തെ കുറിച്ചും അല്ലു അർജുൻ പ്രത്യേകം പരാമർശിച്ചു. സംവിധായകൻ ഹനീഫ് അദേനിയെ തന്റെ ഹൈദരാബാദിലെ വസതിയിലേക്ക് നേരിട്ടും അല്ലു ക്ഷണിച്ചതായി റിപ്പോർട്ടുകളുണ്ട് . മലയാളത്തിലെ ഏറ്റവും വയലന്റ് ചിത്രം എന്ന വിശേഷണത്തോടെ ഡിസംബര്‍ […]
Read more

വിദ്വേഷ പ്രസംഗം: ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരെ വീണ്ടും റിപ്പോര്‍ട്ട് തേടി കൊളീജിയം

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരെ വീണ്ടും റിപ്പോര്‍ട്ട് തേടി കൊളീജിയം. പ്രസംഗത്തില്‍ ജഡ്ജി ഇതുവരെ ഖേദം പ്രകടിപ്പിക്കാത്തതിനാലാണ് റിപ്പോര്‍ട്ട് തേടിയതെന്നാണ് പുറത്ത് വരുന്ന വിവരം. കൊളീജിയം വിളിച്ചുവരുത്തി ശാസിച്ച് ഒരു മാസം തികയുന്നതിന് മുന്നെയാണ് ജഡ്ജിക്കെതിരെ വീണ്ടും റിപ്പോര്‍ട്ട് തേടിയത്. ഡിസംബര്‍ എട്ടിന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് പരിപാടിയില്‍ ഉടനീളം ഏക സിവില്‍ കോഡിനെക്കുറിച്ച് പരാമര്‍ശം നടത്തിയിരുന്നു. പരാമര്‍ശത്തിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix