Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

താമരശ്ശേരി ചുരത്തിലെ അപകടം: വാഹനത്തിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു

താമരശ്ശേരി ചുരത്തിൽ അപകടത്തിൽപെട്ട ജീപ്പിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പാറക്കൽ ഇർഷാദ് , പൂവിലേരി ഫാരിസ് എന്നിവർക്കെതിരെയാണ് കേസ്. രണ്ടുപേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. താമരശ്ശേരി ചുരം രണ്ടാം വളവിന് താഴെ വെച്ച് ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്. ജീപ്പ് കൊക്കയിലേക്ക് വീഴുകയായിരുന്നു. 60 അടി താഴ്ചയിൽ നിന്നും ആളുകൾ ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ വച്ച് നടന്ന പരിശോധനയിലാണ് ഇർഷാദിന്റെ പോക്കറ്റിൽ നിന്ന് എംഡിഎംഎയുടെ പാക്കറ്റ് കണ്ടെത്തിയത്. തുടർന്ന് […]
Read more

സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് തുടക്കം

ആലപ്പുഴ : സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് തുടക്കം. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് വെച്ചാണ് സമ്മേളനം. നാനൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ജി സുധാകരൻ ഇത്തവണ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കില്ല. സെക്രട്ടറി സ്ഥാനത്ത് ആർ നാസർ തന്നെ തുടരാനാണ് സാധ്യത. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുക്കും.
Read more

മാമി തിരോധാനക്കേസ്: ഡ്രൈവറെ കാണാനില്ല

കോഴിക്കോട് : കോഴിക്കോട് റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന പരാതിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എലത്തൂർ സ്വദേശിയായ രജിത്ത് കുമാർ, ഭാര്യ തുഷാര എന്നിവരെയാണ് കാണാതായത്. കുടുംബം നടക്കാവ് പൊലീസിൽ പരാതി നൽകി. മാമി തിരോധാനവുമായി ബന്ധപ്പെട്ട് രണ്ട് തവണ രജിത്തിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ കാണാതാകുന്നത്. നഗരത്തിലെ ഒരു ഹോട്ടലിൽ ഇയാൾ മുറിയെടുത്തിരുന്നുന്നതായി പൊലീസ് കണ്ടെത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. […]
Read more

ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും

കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും. നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയ കേസിൽ റിമാൻഡിൽ കഴിയുകയാണ് വ്യവസായിയായ ബോബി ചെമ്മണൂർ. റിമാൻഡിലായ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ എറണാകുളം ജില്ലാ ജയിലിലേക്ക് എത്തിച്ചിരുന്നു. ജാമ്യത്തിനായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കുമെന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ അറിയിച്ചിരുന്നു. ഹൈക്കോടതിയിൽ ഹ‍ർജി നൽകുന്നതും പരിഗണനയിലുണ്ട്.
Read more

വഴിയടച്ചുള്ള പാർട്ടി സമ്മേളനം; എം വി ഗോവിന്ദൻ നേരിട്ട് ഹാ​ജരാകണം

കൊച്ചി: വഞ്ചിയൂരില്‍ പൊതുഗതാഗതം തടസപ്പെടുത്തി സിപിഐഎം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തില്‍ സിപിഐഎം നേതാക്കളോട് നേരിട്ട് ഹാ​ജരാകാൻ ഉത്തരവിട്ട് ഹൈക്കോടതി. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുൾപ്പെടെയുളള നേതാക്കളോട് ഹാജരാവാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. ഫെബ്രുവരി പത്തിനാണ് നേതാക്കള്‍ ഹാജരാകേണ്ടത്. ജില്ലാ സെക്രട്ടറി വി ജോയി, കടകംപള്ളി സുരേന്ദ്രന്‍, വി പ്രശാന്ത്, എം വിജയകുമാര്‍, എന്നിവരും കോടതിയില്‍ ഹാജരാകണം. കോടതിയലക്ഷ്യ ഹര്‍ജിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള നേരിട്ട് ഹാജരാകണമെന്നും […]
Read more

അന്താരാഷ്ട്ര യാത്രകള്‍ക്ക് 24 മണിക്കൂര്‍ മുമ്പേ വിശദവിവരങ്ങള്‍ നല്‍കണമെന്ന് കസ്റ്റംസ്: ആശങ്കയറിയിച്ച് പ്രവാസി സംഘടനകള്‍

ഷാര്‍ജ: അന്താരാഷ്ട്ര യാത്രകള്‍ക്ക് 24 മണിക്കൂര്‍ മുന്‍പേ യാത്രക്കാരുടെ വിശദ വിവരങ്ങള്‍ നല്‍കണമെന്ന ഇന്ത്യന്‍ കസ്റ്റംസ് നിര്‍ദേശത്തില്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി പ്രവാസി സംഘടനകള്‍. അന്താരാഷ്ട്ര യാത്രയ്ക്ക് 24 മണിക്കൂര്‍ പേര്, ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, പേമെന്റ് രീതി എന്നിവ വിമാനക്കമ്പനികള്‍ കൈമാറണമെന്നാണ് നിര്‍ദ്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. ഏപ്രില്‍ മുതല്‍ ഇവ കര്‍ശമായി നടപ്പാക്കി തുടങ്ങുമെന്നും അറിയുന്നു. സ്വകാര്യതാ ലംഘനവും പ്രായോഗിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ നിവേദനം നല്‍കിയത്. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സൗജന്യമാക്കാന്‍ […]
Read more

മലയാള സിനിമകൾ ആഗോളതലത്തിൽ; ലെറ്റർ ബോക്സ്ഡിന്റെ ലിസ്റ്റിൽ 5 മലയാള ചിത്രങ്ങൾ

2024 ൽ ആഗോളതലത്തിൽ സ്ഥാനം പിടിച്ച് മലയാള സിനിമകൾ. ആഗോളത്തിൽ സിനിയമയെ ഗൗരവമായി നിരീക്ഷിക്കുന്ന പ്രേക്ഷകരുടെ സോഷ്യൽ നെറ്റ്വർക്കിങ് കൂട്ടായ്മയും പ്രമുഖ എന്റർടെയ്‌മെന്റ് പ്ലാറ്റ്‌ഫോമുമായ ലെറ്റർബോക്‌സ്ഡിൻറെ പുതിയ പുതിയ പട്ടികയിൽ ഇടം പിടിച്ച് 5 മലയാള ചിത്രങ്ങൾ. എല്ലാ രാജ്യങ്ങളിലും തിയറ്ററിലും ഒ ടി ടിയിലുമായി ഇറങ്ങിയ സിനിമകളെ പരിഗണിച്ചുകൊണ്ട് 2024 അവസാനിച്ചതോടെ ലെറ്റർ ബോക്സ്ഡ് പുറത്തുവിട്ട പുതിയ ലിസ്റ്റിൽ ആണ് മലയാള ചിത്രങ്ങളായ മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ഭ്രമയുഗവും, ആട്ടവും, ഓൾ വീ ഇമേജിന് ആസ് […]
Read more

തിരുപ്പതി ക്ഷേത്രത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ചവരില്‍ പാലക്കാട് സ്വദേശിനിയും

പാലക്കാട്: തിരുപ്പതി ക്ഷേത്രത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ച ആറ് പേരില്‍ മലയാളിയും. പാലക്കാട് വണ്ണാമല വെള്ളാരംകല്‍മേട് സ്വദേശിനി നിര്‍മല(52) ആണ് മരിച്ചത്. ബന്ധുക്കളാണ് നിര്‍മ്മലയുടെ മരണവിവരം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ചയാണ് നിര്‍മലയും ബന്ധുക്കളും അടങ്ങിയ ആറംഗ സംഘം ദര്‍ശനത്തിനായി തിരുപ്പതിയിലെത്തിയത്. ഇന്നലെ വൈകീട്ടോടെയാണ് വൈകുണ്ഠ ദ്വാര ദര്‍ശനത്തിന് എത്തിയവര്‍ അപകടത്തില്‍പ്പെട്ടത്. വൈകുന്നേരം പ്രവേശനം അനുവദിച്ചയുടന്‍ ഭക്തര്‍ തിക്കി, തിരക്കി അകത്തേക്ക് കയറുകയായിരുന്നു. തിരുപ്പതി വിഷ്ണു നിവാസം ഭാഗത്ത് നിലത്ത് വീണുപോയവരാണ് മരണപ്പെട്ടത്. തിരക്ക് നിയന്ത്രിക്കുന്നതില്‍ പൊലീസും ക്ഷേത്ര സമിതിയും പരാജയപ്പെട്ടെന്നാണ് […]
Read more

ബോബി ചെമ്മണ്ണൂർ റിമാന്റിൽ

ലൈം​ഗികാതിക്രമ കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ച് കോടതി. ബോബി ചെമ്മണ്ണൂരിനെ പതിനാല് ദിവസം റിമാൻഡ് ചെയ്തു. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിന്റേതാണ് നടപടി. റിമാൻഡ് ചെയ്തുള്ള കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ബോബി ചെമ്മണ്ണൂരിന് രക്തസമ്മർദ്ദം ഉയർന്നു. തുടർന്ന് കോടതി മുറിയിൽ വിശ്രമിക്കാൻ അനുവദിച്ചു. ഇന്നലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് കൊച്ചി സെൻട്രൽ പൊലീസ് രേഖപ്പെടുത്തിയത്. ഇന്ന് 12 മണിയോടെ […]
Read more

ശംഭു അതിർത്തിയിൽ വീണ്ടും കർഷക ആത്മഹത്യ

ശംഭു അതിർത്തിയിൽ പ്രതിഷേധം നടത്തുന്ന കർഷകരിൽ ഒരാൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മൂന്നാഴ്ചയ്ക്കിടെ രണ്ടാമത്തെ കർഷക ആത്മഹത്യ ആണ്. പഞ്ചാബിലെ താൻ തരൺ ജില്ലയിലെ കർഷകനാണ് ആത്മഹത്യ ചെയ്തത്. പട്യാലയിലെ രജീന്ദ്ര ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡിസംബർ 18 ന് ശംഭു അതിർത്തിയിൽ മറ്റൊരു കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. താങ്ങുവിലയ്ക്ക് നിയമ സാധുത നൽകണമെന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് കർഷകർ സമരത്തിലാണ്. ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഖനൗരി അതിർത്തിയിൽ നവംബർ 26 മുതൽ ദല്ലേവാൾ മരണം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix