Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

പ്രതീക്ഷയായി ഐസിയുവില്‍ നിന്ന് ഉമാ തോമസ് എംഎല്‍എയുടെ കത്ത്

കൊച്ചി: ഉമാ തോമസിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നതിനിടെ പ്രതീക്ഷയായി ആശുപത്രിയിലെ ഐസിയുവില്‍ നിന്നും എംഎല്‍എ എഴുതിയ കത്ത് പുറത്തുവരുന്നു. ഉമാ തോമസ് സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ് പുറത്തുവന്നത്. ‘വാരിക്കൂട്ടണം എല്ലാ സാധനങ്ങളും’ എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. പണി പൂര്‍ത്തിയായി സ്വന്തം വീട്ടിലേക്ക് മാറാന്‍ നില്‍ക്കുന്നതിനിടെയാണ് അപകടം. വീട് മാറുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ സൂചിപ്പിച്ചാണ് കുറിപ്പ്. എല്ലാ സാധനങ്ങളും എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി എഴുതിയതാണ് കുറിപ്പ്. വാടകവീട്ടില്‍ നിന്നും പാലാരിവട്ടം പൈപ്പ് ലൈന്‍ ജംഗ്ഷനിലെ […]
Read more

മണിപ്പൂരിൽ അക്രമം രൂക്ഷം; പോലീസ് സൂപ്രണ്ടിന്റെ ഓഫീസ് ആക്രമിച്ചു

ഇംഫാൽ: മണിപ്പൂരിൽ കാങ്‌പോക്‌പി ജില്ലയിൽ പോലീസ് സൂപ്രണ്ടിന്റെ ഓഫീസ് ജനക്കൂട്ടം ആക്രമിച്ചു. സൈബോൾ ഗ്രാമത്തിൽ നിന്ന് കേന്ദ്രസേനയെ നീക്കം ചെയ്യുന്നതിൽ അധികൃതർ പരാജയപ്പെട്ടതിനെ തുടർന്നാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. അക്രമാസക്തരായ ജനക്കൂട്ടം വെള്ളിയാഴ്ച രാത്രി ഓഫീസിന് നേരെ കല്ലെറിയുകയും പെട്രോൾ ബോംബ് എറിയുകയും ചെയ്തു. ആക്രമണത്തിൽ എസ്‌പിക്കും സഹ പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ഓഫീസ് വളപ്പിലെ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. എസ്പി മനോജ് പ്രഭാകറിന് തലയ്ക്ക് പരിക്കേറ്റെങ്കിലും അദ്ദേഹം ആക്രമണം നിയന്ത്രിക്കാൻ ശ്രമിച്ചു. ഡിസംബർ 31 ന് സൈബോൾ […]
Read more

നരഹത്യ കേസിൽ നടൻ അല്ലു അർജുന് ജാമ്യം

ഹൈദരാബാദ്: നരഹത്യ കേസിൽ നടൻ അല്ലു അർജുന് ജാമ്യം ലഭിച്ചു. നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. പുഷ്പ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ ചിക്കട്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ 11-ാം പ്രതിയാണ് അല്ലു അർജുൻ. അമ്പതിനായിരം രൂപയും രണ്ട് ആൾ ജാമ്യവും എന്ന രണ്ട് വ്യവസ്ഥകളോടെയാണ് സ്ഥിരം ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസമാണ് അല്ലു അർജുൻ ജാമ്യം ലഭിക്കാൻ മജിസ്‌ട്രേറ്റ് […]
Read more

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്; മുഖ്യ ആസൂത്രകനായ മലയാളി പിടിയിൽ

തിരുവനന്തപുരം: കംബോഡിയ കേന്ദ്രീകരിച്ചുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലെ മുഖ്യ സൂത്രധാരനെ അറസ്റ് ചെയ്ത് പൊലീസ്. മലയാളി മലപ്പുറം തിരൂരങ്ങാടി സ്വദേശി മനുവാണ് പിടിയിലായത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ എത്തിയ മനുവിനെ തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കംബോഡിയയിൽ കോൾ സെന്റർ സജ്ജമാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഓൺലൈൻ വഴി പ്രതി കോടികളാണ് തട്ടിയെടുത്തത്. പ്രതിയെ തിരുവനന്തപുരം എസിജിഎം കോടതിയിൽ ഹാജരാക്കും.
Read more

മലപ്പുറത്ത് നേതൃമാറ്റം; വി പി അനിൽ സിപിഐഎം ജില്ലാ സെക്രട്ടറി

മലപ്പുറം സിപിഐഎം ജില്ലാ സെക്രട്ടറിയായി സ്ഥാനമേറ്റ് വി പി അനിൽ. താനൂരിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് ഇ എൻ മോഹൻദാസിന് പകരം വി പി അനിലിനെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അനാരോഗ്യം മൂലം സെക്രട്ടറി സ്ഥാനം ഒഴിയാൻ നിലവിലെ ജില്ലാ സെക്രട്ടറി തയ്യാറായതോടെയാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. 38 അം​ഗ ജില്ലാ കമ്മിറ്റിയിലേയ്ക്ക് 12 പുതുമുഖങ്ങളെ കൂടി തിരഞ്ഞെടുത്തു. സിപിഐ എം മലപ്പുറം ജില്ലാസമ്മേളനത്തിൻ്റെ പൊതുസമ്മേളനം വൈകുന്നേരം താനൂർ ചീരാൻകടപ്പുറം നഗറിൽ നടന്നു. വൈകിട്ട് മൂന്നിന് 5000 […]
Read more

ഗുരുവായൂരില്‍ നിന്ന് മധുരയിലേക്ക് പോയ ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു

കൊല്ലം: ആര്യങ്കാവില്‍ ഓടിക്കൊണ്ടിരുന്ന ഗുരുവായൂര്‍ – മധുര എക്‌സ്പ്രസ്സിന്റെ ബോഗികള്‍ വേര്‍പെട്ടു. ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഓട്ടോമാറ്റിക് ബ്രേക് സിസ്റ്റം ഉണ്ടായിരുന്നതിനാല്‍ വേര്‍പെട്ട് മുന്നോട്ട് പോയ എഞ്ചിനോട് ചേര്‍ന്ന ഭാഗം അധികം ദൂരത്തല്ലാതെ നിന്നു. നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കെയാണ് ട്രെയിനില്‍ നിന്ന് ബോഗികള്‍ വേര്‍പെട്ടത്. ട്രെയിനിന്റെ മധ്യഭാഗത്ത് നിന്നാണ് ബോഗികള്‍ തമ്മിലെ ബന്ധം വിച്ഛേദിക്കപ്പെട്ടത്. റെയില്‍വെ സാങ്കേതിക വിഭാഗം ജീവനക്കാരെത്തി പ്രശ്‌നം പരിഹരിച്ചു. സംഭവത്തില്‍ ആളപായമില്ല.അര മണിക്കൂറോളം ഈ […]
Read more

തെലുങ്കിലും തേരോട്ടം നടത്തി മാർക്കോ

തെലുങ്കിലും മാർക്കോ ഒരു തരംഗമായി മാറുകയാണ്. ഏറ്റവും വലിയ കളക്ഷനാണ് മാർക്കോ തെലുങ്കിൽ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനം 1.75 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. തെലുങ്കിൽ ഒരു മലയാള സിനിമക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ്. ജനുവരി ഒന്നിനാണ് ചിത്രം റിലീസ് ചെയ്തത്. 300 തിയേറ്ററുകളിലായിരുന്നു റിലീസ്. കേരളത്തിൽ ഡിസംബർ 20 നായിരുന്നു റിലീസ്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രം എന്ന ലേബലില്‍ ആണ് പ്രദര്‍ശനത്തിനെത്തിയത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ മികച്ച […]
Read more

സംസ്ഥാന സ്‌കൂള്‍ കലോത്സവം; സജ്ജമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അടിയന്തര ഘട്ടത്തില്‍ വൈദ്യസഹായം നല്‍കുന്നതിലേക്കായി പ്രധാന വേദികളില്‍ മെഡിക്കല്‍ സംഘത്തേയും എല്ലാ വേദികളിലും ഫസ്റ്റ് എയ്ഡ് ടീമിനേയും നിയോഗിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഫസ്റ്റ് എയ്ഡ് ടീമില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ആശാ വര്‍ക്കര്‍ എന്നിവരുണ്ടാകും. കനിവ് […]
Read more

കാരവാനിനുള്ളിൽ യുവാക്കൾ മരിച്ച സംഭവം: ജനറേറ്ററിൽ നിന്നുള്ള വിഷവാതകമെന്ന് നിഗമനം

കോഴിക്കോട് : വടകരയിൽ കാരവാനിനുള്ളിൽ യുവാക്കളുടെ മരണത്തിന് പിന്നിൽ ജനറേറ്ററിൽ നിന്നുള്ള വിഷവാതകമെന്ന് നിഗമനം. വിദഗ്ധ സംഘം നടത്തിയ പരിശോധനയിൽ കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തി. വിഷവാതകത്തിന്റെ തോത് നാനൂറ് പോയിന്റ് കടന്നാൽ മരണം സംഭവിക്കും. പരിശോധനയിൽ ജനറേറ്റർ പ്രവർത്തിപ്പിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും 400 പോയിന്റ് കടന്നിരുന്നു. ഇതാവും മരണത്തിന് കാരണം. എ സിയിൽ വിഷവാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. പൊലീസിനൊപ്പം എൻഐടിയിലെ വിദഗ്ധ സംഘവും, ഫോറൻസിക് വിഭാഗവും, വാഹനം നിർമ്മിച്ച ബെൻസ് കമ്പനിയുടെ സാങ്കേതിക വിദഗ്ധരുമാണ് […]
Read more

ഇന്ത്യന്‍ ഭരണഘടനയുടെ വിജയമാണ് എന്റെ ജീവിതം: സുപ്രീംകോടതി ജഡ്ജി സി ടി രവികുമാര്‍

ഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയുടെ വിജയമാണ് തന്റെ ജീവിതമെന്ന് സുപ്രീംകോടതി ജഡ്ജി സിടി രവികുമാര്‍. മൂന്ന് വര്‍ഷം നീണ്ട സുപ്രീംകോടതി ജഡ്ജി പദവിയില്‍ രവികുമാറിന്റെ അവസാന പ്രവൃത്തി ദിവസമായിരുന്നു ഇന്ന്. ഭരണഘടന എല്ലാവര്‍ക്കും തുല്യ അവസരവും അവകാശവും നല്‍കുന്നു എന്നതിന്റെ ഉദാഹരമാണ് തന്റെ ജീവിതമെന്നും അദ്ദേഹം വ്യക്തമാക്കി. പട്ടിക ജാതിയില്‍പ്പെട്ടവര്‍ക്ക് വിദ്യാഭാസം പോലും നിഷേധിക്കപ്പെട്ട കാലത്ത് പൊരുതി പഠിച്ച പിതാവിന്റെ വഴിയിലൂടെയാണ് രവികുമാറും യാത്ര നടത്തിയത്. കോടതിയില്‍ ബഞ്ച് ക്ലാര്‍ക്കായിരുന്ന പിതാവ് ചുടലയില്‍ തേവന്റെ അഞ്ചാമത്തെ മകന്‍ സുപ്രീംകോടതി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix