Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഖുശ്‌ബു സുന്ദർ അറസ്റ്റിൽ

അണ്ണാ സർവകലാശാലയിലെ പീഡനത്തിൽ പ്രതിഷേധിച്ചതിനെ തുടർന്ന് ബിജെപി നേതാവ് ഖുശ്‌ബു സുന്ദർ മധുരയിൽ അറസ്റ്റിൽ. പൊലീസിന്റെ അനുമതി ഇല്ലാതെയായിരുന്നു പ്രതിഷേധമെന്ന് ചൂണ്ടികാട്ടിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഖുശ്ബുവിന് പിന്നാലെ മറ്റ് നേതാക്കളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിജെപി റാലിക്ക് അനുമതി പൊലീസ് നിഷേധിച്ചിരുന്നു. ഡിസംബർ 23 നാണ് അണ്ണാ സർവകലാശാല ക്യാംപസിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായത്. സംഭവത്തിൽ കോട്ടുപുരം സ്വദേശി ജ്ഞാനശേഖര(37)നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read more

പലസ്‌തീൻ അതോറിറ്റി അൽജസീറയുടെ സംപ്രേക്ഷണം നിർത്തിവെച്ചു

അൽജസീറയുടെ സംപ്രേക്ഷണം നിർത്തിവെക്കാൻ ഉത്തരവിട്ട് പലസ്‌തീൻ അതോറിറ്റി . ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതാന്യാഹുവിന്റെ സർക്കാരുമായി ദീർഘകാലമായി നിലനിൽക്കുന്ന ശത്രുതയെ തുടർന്ന് അൽജസീറയുടെ സംപ്രേഷണം നേരത്തെ തന്നെ വിലക്കിയിരുന്നു. ഇസ്രായേൽ സേന പലസ്‌തീനിൽ നടത്തുന്ന അക്രമണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ലോകത്തിന് മുന്നിലെത്തിക്കുന്ന ചാനലാണ് അൽജസീറ. നേരത്തെ, ഇസ്രായേലിൽ ചാനലിന് വിലക്ക് ഏർപ്പെടുത്തുകയും ഓഫീസ് അടച്ചുപൂട്ടുകയും ചെയ്തിരുന്നു. രാജ്യത്ത് കലഹമുണ്ടാക്കുന്ന തരത്തിൽ റിപ്പോർട്ടുകൾ സംപ്രേക്ഷണം ചെയ്യുന്നു എന്നാരോപിച്ചാണ് ചാനലിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. വെസ്റ്റ് ബാങ്കിലെ പ്രവർത്തനവും കവറേജും […]
Read more

റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളി; ട്രെയിനിടിച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം

പട്‌ന: റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളിച്ച വിദ്യാർത്ഥികൾ ട്രെയിനിടിച്ച് മരിച്ചു. ബിഹാറിലെ ചമ്പാരനില്‍ റെയില്‍വേ ട്രാക്കിലിരുന്ന് മൊബൈല്‍ ഗെയിം കളിക്കുന്നതിനിടെ ട്രെയിന്‍ വന്ന് തട്ടുകയായിരുന്നു. ഫർകാൻ ആലം, സമീര്‍ ആലം, ഹബീബുള്ള അന്‍സാരി എന്നിവരാണ് മരിച്ചത്. ട്രാക്കിലിരുന്നു പബ്ജി കളിക്കുകയായിരുന്ന മൂന്ന് പേരും ഇയര്‍ഫോണ്‍ ധരിച്ചതിനാല്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല. കുട്ടികളുടെ മൃതശരീരങ്ങൾ അന്ത്യകര്‍മങ്ങള്‍ക്കായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Read more

സാങ്കേതിക തകരാർ; കരിപ്പൂർ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്. ദുബായിൽ നിന്ന് കരിപ്പൂരിലേക്ക് വന്ന വിമാനമാണിത്. ദുബായിൽ നിന്നു രാവിലെ വന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനമാണ് കരിപ്പൂരിൽ അടിയന്തരമായി നിലത്തിറക്കിയത്. ലാൻഡിങ് ഗിയറിനു തകരാറുണ്ടെന്നാണു വിമാനത്തിൻ്റെ പൈലറ്റ് അറിയിച്ചത്. ഹൈഡ്രോളിക് പ്രശ്‌നം കാരണമാണ് ലാൻഡിങ് ഗിയർ വർക്ക് ചെയ്യാതെ വന്നതെന്നും അതിനാലാണ് എമജൻസി ലാൻഡിങ് നടത്തേണ്ടി വന്നതെന്നുമാണ് വിവരം. വിമാനത്തിലെ യാത്രക്കാരെല്ലാം […]
Read more

പുകവലിക്കുന്നത് മഹാ അപരാധമാണോ…?; താനും പുകവലിക്കുന്നയാളാണ്: യു പ്രതിഭയ്ക്ക് സജി ചെറിയാന്റെ പിന്തുണ

ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകൻ കഞ്ചാവ് കേസിൽ പ്രതിയായതിൽ എക്‌സൈസിനെ പരിഹസിച്ച് മന്ത്രി സജി ചെറിയാൻ. കുട്ടികൾ പുകവലിച്ചതിനാണോ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്ന് സജി ചെറിയാൻ ആരാഞ്ഞു. എംഎൽഎ പങ്കെടുത്ത വേദിയിൽ വെച്ചായിരുന്നു സജി ചെറിയാന്റെ പരാമർശം. പുകവലിക്കുന്നത് മഹാ അപരാധമാണോ? ചെയ്‌തെങ്കിൽ തെറ്റാണ്. ജയിലിൽ കിടന്നപ്പോൾ താനും പുകവലിക്കുമായിരുന്നു. ദിവസവും ഒരു കെട്ട് ബീഡി വലിക്കുന്ന ആളാണ് എം ടി വാസുദേവൻ നായർ എന്നും സജി ചെറിയാൻ പറഞ്ഞു. പ്രതിഭ എംഎൽഎയുടെ മകൻ എന്തെങ്കിലും […]
Read more

സ്റ്റേജ് നിർമിച്ചത് തലേന്ന് രാത്രി; സുരക്ഷ വീഴ്ചയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ

കൊച്ചി: ഗിന്നസ് റെക്കോർഡിനായി നടത്തിയ നൃത്ത പരിപാടിക്കുള്ള സ്റ്റേജ് നിർമിച്ചത് തലേദിവസം രാത്രിയാണെന്ന് റിപ്പോർട്ടുകൾ. സുരക്ഷ വീഴ്ചയെ സംബന്ധിച്ച കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സംഘാടകർ അനുമതിക്കായി കൊച്ചി കോർപറേഷനെ സമീപിച്ചത് പരിപാടിയുടെ തലേദിവസമാണ്. ഹെൽത്ത് ഓഫീസർ അന്ന് തന്നെ എത്തി പരിശോധന നടത്തി. സ്റ്റേഡിയത്തിനുള്ളിൽ ആദ്യം ഉണ്ടായിരുന്നത് ഒരു കാരവനും ആംബുലൻസും മാത്രമായിരുന്നു. കുട്ടികൾ അടക്കം 12000 നർത്തകരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചത് 8 കൗണ്ടറുകൾ വഴിയാണ്. ഇതിനായി ഉണ്ടായിരുന്നത് എട്ട് കൗണ്ടറുകളിൽ 8 പേർ […]
Read more

കാലിഫോർണയിൽ വിമാനം തകർന്ന് രണ്ട് മരണം

കാലിഫോർണയിൽ വാണിജ്യകെട്ടിടത്തിലേക്ക് വിമാനം തകർന്ന് വീണ് രണ്ട് മരണം. 18 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 2 മണിക്കാണ് അപകടം ഉണ്ടായത്. വിമാനം വാൻ ആർവി -10 ആണ്‌ അപകടത്തിൽപെട്ടത്. ഫുള്ളർട്ടൺ മുനിസിപ്പൽ എയർപോർട്ടിന് സമീത്തുള്ള വാണിജ്യകെട്ടിടത്തിലേക്ക് വിമാനം ഇടിക്കുകയായിരുന്നു. കെട്ടിടത്തിനുള്ളിലെ ആളുകളെ അവിടെ നിന്ന് ഒഴിപ്പിച്ചു. വിമാനത്തിൽ എത്ര പേരുണ്ടായിരുന്നുവെന്നും മരിച്ച രണ്ടുപേർ വിമാനത്തിലുള്ളവരായിരുന്നോ എന്നും വ്യക്തമല്ല. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി തീ അണച്ചു.
Read more

മുതി‍‍ർന്ന മാധ്യമപ്രവ‍ർത്തകൻ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു. ബംഗളുരുവിൽ മകന്റെ വസതിയിലായിരുന്നു അന്ത്യം. 85 വയസായിരുന്നു. പത്രാധിപർ,തിരക്കഥാകൃത്ത്,എഴുത്തുകാരൻ നീരുപകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. 1957 ൽ പ്രസിദ്ധീകരണം തുടങ്ങിയ കെ ബാലകൃഷ്ണന്റെ കൗമുദിയിൽ നിന്ന് പത്രപ്രവർത്തനം ആരംഭിച്ചു. ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. എന്റെ പ്രദക്ഷിണ വഴികൾ,റോസാദലങ്ങൾ,പുഴകളും കടലും എന്നിവയാണ് പ്രധാന കൃതികൾ. ഷാജി എൻ കരുണിന്റെ പിറവി,സ്വം എന്നീ സിനിമകൾക്ക് കഥയും തിരക്കഥയുമെഴുതി. ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികൾക്ക് 2012-ൽ […]
Read more

സിഡ്നി ടെസ്റ്റിൽ രോഹിത് ശർമ കളിക്കില്ല, പകരം ജസ്പ്രീത് ബുംറ

ബോർഡർ ഗാവസ്കർ ട്രോഫിയിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ രോഹിത് ശർമ കളിക്കില്ല. പകരം ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കും. രോഹിത് തന്നെയാണ് കളിക്കുന്നില്ല എന്ന തീരുമാനം സെലക്ടര്‍മാരെ അറിയിച്ചത്. പെർത്തിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ചത് ജസ്പ്രീത് ബുമ്രയായിരുന്നു. പരമ്പരയിൽ ഇന്ത്യ വിജയിച്ച ഏക ടെസ്റ്റും അതാണ്. ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ബുംറ ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. മെല്‍ബണില്‍ നടന്ന നാലാം ടെസ്റ്റില്‍ ജയ്‌സ്വാളിനൊപ്പം രോഹിതായിരുന്നു ഓപ്പണര്‍. രോഹിത് ഇന്ത്യയെ നയിച്ച […]
Read more

ഒടുവിൽ ഒറ്റക്കായ പി സി ചാക്കോ

ഒരുപാട് വഴികൾ മാറി മാറി സഞ്ചരിച്ച് ഒടുവിൽ എൻസിപി ശരത് പവാർ വിഭാഗത്തിലെത്തി ഒടുവിൽ പെരുവഴിയിൽ ആയിരിക്കുകയാണ് പി സി ചാക്കോ. എല്ലാകാലത്തും അധികാരത്തിന്റെ അകത്തളങ്ങളിൽ അടക്കിവാണിരുന്ന ചാക്കോയ്ക്ക് ഇന്നുള്ളത് അത്ര നല്ല കാലമല്ല. എവിടെ തൊട്ടാലും അതൊക്കെ വലിയ വിനാശമാകുന്ന ദുരവസ്ഥയാണ് നിലവിൽ ചാക്കോയ്ക്ക്. എൻസിപിഎസിലെ മന്ത്രിസ്ഥാനം സംബന്ധിച്ച തർക്കങ്ങൾ ആരംഭിച്ചിട്ട് നാളുകൾ ഏറെയാകുന്നു. പല സാഹചര്യങ്ങളിലും വ്യത്യസ്ത നിലപാടുകൾ ആയിരുന്നു വിഷയത്തിൽ ചാക്കോ സ്വീകരിച്ചിരുന്നത്. ഒരു ഘട്ടത്തിൽ ശശീന്ദ്രനൊപ്പം നിൽക്കുകയും പിന്നീട് തോമസ് കെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix