Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സവർക്കർ കോളേജ് കല്ലിടൽ ചടങ്ങിന് പ്രധാനമന്ത്രിക്ക് ക്ഷണം

സവർക്കറുടെ പേരിലുള്ള കോളേജ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്ക് ക്ഷണം. ഡൽഹി സർവലാശാലയ്ക്ക് കീഴിലെ സവർക്കരുടെ പേരിലുള്ള കോളേജിൻ്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി കല്ലിടൽ ചടങ്ങ് നിർവഹിക്കുമെന്ന് റിപ്പോർട്ടുകൾ. എക്സിക്യൂട്ടീവ് കൗൺസിൽ 2021 ൽ അം​ഗീകരിച്ച ന‍ജ്ഫ്​ഗഡിലെ സവർക്കർ കോളേജ് കല്ലിടൽ ചടങ്ങിന് പ്രധാനമന്ത്രിക്ക് ക്ഷണം നൽകിയിട്ടുണ്ടെന്നും പിഎം ഓഫീസിൽ നിന്നുള്ള സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും സ‍ർവലാശാല അധികൃതർ അറിയിച്ചു.
Read more

കർഷകസമരം; പഞ്ചാബ് സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി

കർഷകരുമായി അനുരഞ്ജനം പാടില്ലെന്നാണ് പഞ്ചാബ് സർക്കാരിന്റെ നിലപാടെന്നും സർക്കാർ പരാജയപ്പെട്ടാൽ സുപ്രീം കോടതി നേരിട്ട് ഇടപെടുമെന്നുംസുപ്രീം കോടതി. കേസ് തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും. നിരാഹാര സമരം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിനെ മുൻനിർദ്ദേശങ്ങൾ അനുസരിച്ച് ആശുപത്രിയിലേക്ക് മാറ്റാത്തതിൽ പഞ്ചാബ് സർക്കാരിനോട് സുപ്രീം കോടതി വ്യാഴാഴ്ച അതൃപ്തി രേഖപ്പെടുത്തി. ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റുന്നത് കൊണ്ട് അദ്ദേഹം നിരാഹാരം ഉപേക്ഷിക്കണമെന്ന് അർത്ഥമാക്കുന്നില്ലെന്നും വൈദ്യസഹായത്തിന് കീഴിൽ നിരാഹാര സമരം തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. താങ്ങുവിലയ്ക്ക് നിയമ […]
Read more

എൻ എസ് എസ് മതനിരപേക്ഷതയുടെ ബ്രാൻഡ് അംബാസഡർ: ചെന്നിത്തല

പെരുന്ന: മന്നം ജയന്തി ആഘോഷത്തിനായി എൻ എസ് എസ് (NSS) ആസ്ഥാനത്തെത്തി രമേശ് ചെന്നിത്തല. പെരുന്നയിൽ വച്ച് നടക്കുന്ന ആഘോഷത്തിന്റെ പൊതുസമ്മേളനം ഉത്‌ഘാടനം ചെയ്യാൻ ആണ് രമേശ് ചെന്നിത്തല എത്തിയത്. രമേശ് ചെന്നിത്തലയെ പൊന്നാട അണിയിച്ച് ജി സുകുമാരൻ നായർ സ്വീകരിച്ചു. എൻ എസ് എസുമായി ദീർഘകാല അകൽച്ചയിലായിരുന്ന രമേശ് ചെന്നിത്തല 11 വർഷത്തിന് ശേഷമാണ്‌ പിണക്കം മാറ്റി തിരിച്ചു വരുന്നത്. എൻ എസ് എസ് മതനിരപേക്ഷതയുടെ ബ്രാൻഡ് അംബാസഡർ എന്നും മന്നത് പദ്മനാഭൻ കേരളം കണ്ട […]
Read more

കേരളത്തില്‍ ആദ്യമായി സ്‌കിന്‍ ബാങ്ക്

കേരളത്തിൽ ആദ്യമായി സ്കിൻ ബാങ്ക് വരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ആദ്യമായി ആരംഭിക്കുക. ഒരു മാസത്തിനകം ആരംഭിക്കും. ഇതിനാവശ്യമായ സജ്ജീകരണങ്ങൾ അന്തിമഘട്ടത്തിലാണെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതി ആവശ്യമാണ്. അനുമതി ലഭിച്ചാൽ ഉടൻ മറ്റ് നടപടിക്രമങ്ങൾ പാലിച്ച് കമ്മീഷൻ ചെയ്യുന്നതാണ്. രണ്ടാം ഘട്ടമായി സ്കിൻ ബാങ്ക് കോട്ടയം മെഡിക്കൽ കോളേജിലാണ് സ്ഥാപിക്കുക. അതിന്റെ ഭാഗമായ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ബേൺസ് യൂണിറ്റുകളെ ശക്തിപ്പെടുത്താനായി ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു […]
Read more

കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു

കേരള ഗവര്‍ണ്ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ രാവിലെ 10.30ന് നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചടങ്ങിൽ പങ്കെടുത്തു. സര്‍ക്കാരിനെ നിര്‍ദേശിക്കലും വഴി കാട്ടലും അല്ല സഹായിക്കലാണ് തന്റെ ഉദ്ദേശം എന്ന് ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുൻപ് പറഞ്ഞിരുന്നു. ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരം എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഏര്യയില്‍ എത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി […]
Read more

ഒരുമ്പെട്ടവൻ ജനുവരി 3 ന് പ്രദർശനത്തിനെത്തുന്നു

ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശി, ഹരിനാരായണൻ കെ എം എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഒരുമ്പെട്ടവൻ ജനുവരി മൂന്നിന് പ്രദർശനത്തിനെത്തുന്നു.ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുജീഷ് ദക്ഷിണകാശി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സെൽവ കുമാർ എസ് നിർവ്വഹിക്കുന്നു. സുധീഷ്, ഐ എം വിജയൻ, സുനിൽ സുഖദ, സിനോജ് വർഗ്ഗീസ്, കലാഭവൻ ജിന്റോ, ശിവദാസ് കണ്ണൂർ, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്, സൗമ്യ […]
Read more

പുതുവർഷത്തിൽ അമൂലിൻ്റെ വ്യത്യസ്തമായ ഡൂഡിൽ

ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ അമൂലിന്റെ വ്യത്യസ്തമായ ഡൂഡില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. അമുല്‍ ഗേളിന്റെ ആനിമേറ്റഡ് ഡൂഡിലാണ് സോഷ്യല്‍ മീഡിയയില്‍ ഏവരുടെയും ശ്രദ്ധ പിടിച്ച്പറ്റിയിരിക്കുന്നത്. ഗ്രാഫിക്കിനൊപ്പം ‘ഹിയര്‍ ഈസ് റ്റു മോര്‍ മസ്‌കരാഹത്ത്’ എന്ന ക്യാപഷനും ശ്രദ്ധേയമാണ്. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകള്‍ പങ്കുവെച്ചിരിക്കുന്നത്. പുഞ്ചിരി എന്നര്‍ത്ഥം വരുന്ന മുസ്‌കുരാഹത്ത് എന്ന വാക്കിന്റെ ആദ്യ ഭാഗത്തുള്ള മുസ്‌കാ എന്നതാണ് മറ്റൊരു കളറിയാണ് എഴുതിയിരിക്കുന്നത്. മുസ്‌കാ എന്നതിന്റെ അര്‍ത്ഥം വെണ്ണയെന്നാണ്. പുഞ്ചിരിക്കായി എന്ന് അര്‍ത്ഥം വരുന്ന ക്യാപ്ഷനില്‍ മുസ്‌കുരാഹത്ത് […]
Read more

കൊല്ലത്ത് കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ

കൊല്ലം : കൊല്ലം അഞ്ചലിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ കണ്ടെത്തി. കാറിൽ കത്തി കരിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. ഇന്ന് രാവിലെ പ്രദേശവാസികൾ കാർ കത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. റബർ മരങ്ങൾ മുറിച്ച സ്ഥലത്ത് താഴ്ചയിലേക്കാണ് കാർ മറിഞ്ഞിരിക്കുന്നത്. കാർ അബദ്ധത്തിൽ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയതാകാം എന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ എന്തെങ്കിലും ദൂരൂഹതയുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. സമീപത്ത് അധികം വീടുകളോ ഒന്നും […]
Read more

നിമിഷപ്രിയയുടെ വധശിക്ഷയിൽ ഇടപെടലുകൾക്ക് പരിമിതിയുണ്ട്: കേന്ദ്ര സർക്കാർ

യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷയിൽ ഇടപെടലുകൾക്ക് പരിമിതിയുണ്ടെന്ന് കേന്ദ്ര സർക്കാർ. നിലവിൽ യാതൊരു നയതന്ത്ര നീക്കവും ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു. നിമിഷ പ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കാൻ യെമന്‍ പ്രസിഡന്റിന്റെ അനുമതി ലഭിച്ചിരുന്നു.
Read more

താൻ കാൻസർ മുക്തനായി: കന്നഡ താരം ശിവരാജ് കുമാർ

മിയാമി: അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട ശസത്രക്രിയക്ക് പിന്നാലെ താൻ കാൻസർ മുക്തനായെന്ന് വെളിപ്പെടുത്തി കന്നഡ താരം ശിവരാജ് കുമാർ. ആരാധകര്‍ക്കും ഹൃദ്യമായ പുതുവര്‍ഷ ആശംസകൾ അദ്ദേഹം നേർന്നു. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് താരം ആരോഗ്യവിവരം പങ്കുവെച്ചത്. മിയാമി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡിസംബര്‍ 24- നാണ് മൂത്രാശയ അര്‍ബുദത്തിനുള്ള ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായത്. ശിവ രാജ്കുമാറിന്റെ പാത്തോളജി റിപ്പോര്‍ട്ടുകള്‍ ഉൾപ്പടെയുള്ള എല്ലാ റിപ്പോര്‍ട്ടുകളും നെഗറ്റീവ് ആയി, അദ്ദേഹം ഔദ്യോഗികമായി കാന്‍സര്‍ വിമുക്തനായി എന്ന് അദ്ദേഹത്തിന്റെ ഭാര്യയും കുറിച്ചു. ആദ്യ ഘട്ടത്തില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix