Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

2024: മലയാള സിനിമയിലെ ബേസിൽ ജോസഫിന്റെ വർഷം

മലയാള സിനിമയിലെ മുൻ നിര നായകനായി മാറിയ ബേസിൽ ജോസഫിന്റെ വർഷമാണ് 2024. വിനീത് ശ്രീനിവാസന്റെ അസ്സിസ്റ്റന്റായാണ് ബേസിലിന്റെ അരങ്ങേറ്റം. ടികെ രാജീവ് സംവിധാനം ചെയ്ത അപ് ആൻഡ് ഡൗൺ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്നു. 10 വർഷത്തിനിപ്പുറത്തേക്ക് നോക്കുമ്പോൾ മലയാളി പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും ജനപ്രീതി നേടിയ നടനും സംവിധായകനുമായി ബേസിൽ തിളങ്ങുകയാണ്. ഇതുവരെ സംവിധാനം ചെയ്തത് മൂന്ന് സിനിമകൾ. ആദ്യമായി സംവിധാനം ചെയ്ത കുഞ്ഞിരാമായണം മുതൽ മിന്നൽ മുരളി വരെ എത്തി നിൽകുമ്പോൾ ഗംഭീര […]
Read more

കിരിബാത്തിയിൽ പുതുവത്സരമെത്തി

ക്രിസ്മസ് ദ്വീപിൽ പുതുവത്സരം പിറന്നു. ലോകമെമ്പാടും ആളുകൾ കാത്തിരിക്കുന്ന പുതുവർഷം ആദ്യം എത്തുന്നത് റിപ്പബ്ലിക്ക് ഓഫ് കിരിബാത്തിയുടെ ഭാഗമായ ക്രിസ്മസ് ദ്വീപിലാണ്. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം വൈകീട്ട് മൂന്നരയോടെത്തന്നെ കിരിബാത്തിയിൽ പുതുവർഷ ആഘോഷത്തിന് തുടക്കമായി. 180° പ്രൈം മെറിഡിയനിൽ നിന്ന് 2,460 കിലോമീറ്റർ കിഴക്കായാണ് ക്രിസ്മസ് ദ്വീപ് സ്ഥിതി ചെയ്യുന്നതെങ്കിലും, കിരിബാത്തി റിപ്പബ്ലിക്ക് 1995-ൽ മുതൽ അതിന്റെ അന്താരാഷ്‌ട്ര തീയതിരേഖ പുനഃക്രമീകരിച്ച് ഡേറ്റ്‌ലൈനിന്റെ പടിഞ്ഞാറ് ഭാഗത്തായി ദ്വീപിനെ സ്ഥാപിച്ചു. ഇതോടെ പുതുവത്സര ദിനം ആദ്യം ആഘോഷിക്കുന്ന ഭൂമിയിലെ […]
Read more

മണിപ്പൂർ ആക്രമണത്തിൽ ക്ഷമാപണവുമായി മുഖ്യമന്ത്രി ബിരേൻ സിംഗ്

മണിപ്പൂർ ആക്രമണത്തിൽ ക്ഷമാപണവുമായി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. ഈ വർഷം സംസ്ഥാനത്തുണ്ടായത് നിർഭാഗ്യകരമായ സംഭവങ്ങളാണെന്നും ഉണ്ടായ കാര്യങ്ങളിൽ മാപ്പ് ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 2023 മുതൽ ഉണ്ടായ ആക്രമണങ്ങളിൽ നിരവധി ആളുകളുടെ ജീവൻ നഷ്ടമായി , ചിലർക്ക് വീടുകൾ ഉപേക്ഷിച്ച് പോകേണ്ടി വന്നു . എല്ലാത്തിനും ഞാൻ മാപ്പ് ചോദിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു . കഴിഞ്ഞ മൂന്ന് നാലു മാസമായി സമാധാനപരമായ രീതിയിലാണ് നമ്മുടെ സംസ്ഥാനം പോകുന്നത് . 2025 ൽ സംസ്ഥാനത്ത് സാധാരണ […]
Read more

വിജയിച്ചത് വെറും 18 സിനിമകൾ; ദളപതിക്ക് പകരം ശിവകാർത്തികേയൻ

സാമ്പത്തികപരമായി തമിഴ് സിനിമയ്ക്ക് വലിയ നഷ്ടം ഉണ്ടായ വർഷമാണ് 2024. 241 ഓളം സിനിമകൾ റിലീസ് ചെയ്ത തമിഴ് നാട്ടിൽ വിജയിച്ചത് വെറും 18 എണ്ണമാണ്. ബാക്കിയുള്ളവ ബോക്സോഫീസില്‍ ദയനീയമായി പരാജയപ്പെട്ടു. വമ്പൻ ബജറ്റിൽ വന്ന വിജയ് ചിത്രം ദി ഗോട്ട്, ശിവകാർത്തികേയന്റെ അമരൻ, ധനുഷിന്റെ രായൻ തുടങ്ങിയ സിനിമകൾ വലിയ വിജയങ്ങൾ നേടിയപ്പോൾ. രജിനി കാന്തിന്റെ വേട്ടയൻ, സുന്ദർ സി സംവിധാനം ചെയ്ത അരണ്മനൈ 4, വിജയ് സേതുപതിയുടെ മഹാരാജാ, കാർത്തിയുടെ മെയ്യഴകൻ എന്നിവയും നല്ല […]
Read more

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ എട്ടാമത് എഡിഷൻ 2025 ജനുവരി 23 മുതൽ 26 വരെ

കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ എട്ടാമത് എഡിഷൻ 2025 ജനുവരി 23 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ വച്ച് കോഴിക്കോട് ബീച്ചിൽ നടക്കും. ബുക്കർ പ്രൈസ് ജേതാക്കളും നോമിനികളും നോബൽ സമ്മാന ജേതാക്കളും സെലിബ്രിറ്റികളും ഉൾപ്പെടെ ലോകമെമ്പാടുമുള്ള 500ലധികം പ്രഭാഷകർ ഫെസ്റ്റിവലിൽ പങ്കെടുക്കും. അതിഥി രാഷ്ട്രമായ ഫ്രാൻസിൽ നിന്നുള്ള 15-ലധികം എഴുത്തുകാരും എട്ട് പ്രസാധകരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രാൻസിന് പുറമേ, യുകെ, സ്പെയിൻ, ജർമ്മനി, ശ്രീലങ്ക, യുഎസ്എ, സിംഗപ്പൂർ, യുഎഇ, സൗദി […]
Read more

പുതുവർഷ തലേന്ന് പണിമുടക്കി ഐആർസിടിസി വെബ്‌സൈറ്റ്

പുതുവർഷ തലേന്ന് പണിമുടക്കി ഐആർസിടിസി വെബ്‌സൈറ്റ്. വെബ്സൈറ്റ് തകരാറിലായതിനാൽ ധാരാളം ആളുകൾ ബുദ്ധിമുട്ടിലായി. ടിക്കറ്റ് ബുക്ക് ചെയ്യാനായി ആപ്പിൽ ലോഗിൻ ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നില്ല. തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്താണ് വെബ്സൈറ്റ് പണിമുടക്കിയത്. 10 മണി മുതൽ ആപ്പ് പ്രവർത്തനരഹിതമായി. ഈ മാസം ഇത് മൂന്നാം തവണയാണ് വെബ്സൈറ്റ് പ്രവർത്തനരഹിതമാകുന്നത്. ആയിരത്തോളം ആളുകളാണ് ഇന്ത്യൻ റയില്വേക്ക് പരാതി നൽകിയിരിക്കുന്നത്. മെയിൻറ്റെൻസ് കാരണം ഡിസംബർ 26 ന് വെബ്‌സൈറ്റും ആപ്പും ഒന്നര ണിക്കൂർ പ്രവർത്തനരഹിതമായിരുന്നു. ഡിസംബർ 9-ന് രു […]
Read more

സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്ക് നഗരസഭയുടെ അനുമതി തേടിയില്ല; കൊച്ചി മേയർ

കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്ക് നഗരസഭയുടെ അനുമതി തേടിയിട്ടില്ലെന്ന് മേയർ അനിൽ കുമാർ. വിനോദ നികുതി അടക്കാതെയാണ് പരിപാടി നടത്തിയതെന്നും നികുതി അടയ്ക്കാതെയാണ് ഓൺലൈൻ വഴി ടിക്കറ്റ് വിൽപ്പന നടത്തിയതെന്നും മേയർ പറഞ്ഞു. കോര്‍പ്പറേഷന്‍ സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പരിപാടിയുടെ സംഘാടകർക്ക് ഉടൻ നോട്ടീസ് അയക്കുമെന്നും മേയർ വ്യക്തമാക്കി. സംഘാടകർ പരിപാടിയുടെ തലേദിവസമാണ് തന്നെ ക്ഷണിച്ചതെന്നും അപ്പോൾ തന്നെ താൻ വരില്ലയെന്ന അറിയിച്ചിരുന്നതായി മേയർ പറഞ്ഞു.
Read more

50 ഇടങ്ങളിൽ സിപിഎമ്മിനെ വിജയിപ്പിക്കാൻ ബിജെപി…?

കൊച്ചി: 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ച് അങ്ങേയറ്റം നിർണായകമാണ്. ഏതു വിധേനയും കേരളം പിടിക്കുകയെന്ന ലക്ഷ്യമാണ് കോൺഗ്രസിനുള്ളത്. ഭരണത്തിന്റെ തുടർച്ച എങ്ങനെയും സാധ്യമാക്കുകയെന്ന ലക്ഷ്യമാണ് സിപിഎമ്മിന്. ഇതിനിടയിൽ രാഷ്ട്രീയ അസ്ഥിത്വം സംസ്ഥാന രാഷ്ട്രീയത്തിൽ ഓളം വർദ്ധിപ്പിക്കുകയെന്നതാകും ബിജെപിയുടെ ആത്യന്തികമായ ലക്ഷ്യം. അതുകൊണ്ട് തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെയും നിയമസഭാ തെരഞ്ഞെടുപ്പിനെയും ഏറെ കരുതലോടെയാണ് ബിജെപി നേതൃത്വം നോക്കിക്കാണുന്നത്. ഒറ്റയടിക്ക് അല്ലെങ്കിലും ഘട്ടം ഘട്ടമായി ബിജെപിയെ കേരളത്തിന്റെ അധികാരത്തിലേക്ക് എത്തിയ്ക്കുന്നതിനുള്ള പരിശ്രമങ്ങൾക്കാണ് ബിജെപി […]
Read more

നിമിഷ പ്രിയ വിഷയത്തില്‍ സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയം

യെമൻ പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകളും വിവാദങ്ങളും നടക്കുന്നതിനിടെയാണ് വിദേശകാര്യമന്ത്രാലയം പ്രതികരണവുമായി രംഗത്തെത്തിയത്. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകിയിരുന്നു .  പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിയാണ് നിമിഷപ്രിയ. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ 2017 മുതൽ പ്രിയ യെമൻ ജയിലിലാണ്. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ […]
Read more

സന്തോഷ്‌ ട്രോഫി ഫൈനൽ ഇന്ന്‌

സന്തോഷ്‌ ട്രോഫി ഫൈനൽ ഇന്ന്‌. കേരളം ബംഗാളിനെ നേരിടും. രാത്രി ഏഴരക്ക് ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. 16-ാം തവണയാണ് കേരളം ഫൈനലിലെത്തുന്നത്. മണിപ്പുരിനെതിരെ നാല് ഗോളുകളുടെ വിജയത്തിളക്കവുമായാണ് കേരളം ഫൈനലിലെത്തുന്നത്. ബം​ഗാൾ സർവീസസിനെ 4-2 ന്‌ മറികടന്നാണ് ഫൈനലിലേക്ക് എത്തിയത്. 46 തവണ ഫൈനലിലെത്തുകയും 32 തവണ ജേതാക്കളാകുകയും ചെയ്ത ടീമാണ് ബംഗാൾ . ബംഗാളിന്റെ 47–ാം ഫൈനലാണിത്. കേരളം രണ്ട് വർഷം മുമ്പാണ്‌ അവസാന കിരീടം നേടിയത്‌. മനോജിന് സെമിയില്‍ റെഡ് കാര്‍ഡ് ലഭിച്ചിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix