Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഹിന്ദി വ്യവസായത്തോട് വെറുപ്പ്; മഞ്ഞുമ്മല്‍ ബോയ്‌സ് പോലുള്ള സിനിമ ബോളിവുഡ് ചിന്തിക്കില്ല

ന്യൂഡല്‍ഹി: ഹിന്ദി ചലച്ചിത്ര മേഖലയോടുള്ള അതൃപ്തി വെളിപ്പെടുത്തി നിര്‍മാതാവും സംവിധായകനുമായ അനുരാഗ് കശ്യപ്. ഹിന്ദി സിനിമ വ്യവസായത്തോട് വെറുപ്പായെന്നും ദക്ഷിണേന്ത്യയിലേക്ക് മാറാന്‍ പദ്ധതിയുണ്ടെന്നും ഒരു അഭിമുഖത്തില്‍ അനുരാഗ് പറഞ്ഞു. കലയെ ലാഭമുണ്ടാക്കുന്ന യന്ത്രമായി തരംതാഴ്ത്തിയെന്നും അദ്ദേഹം വിമര്‍ശിച്ചു. അടുത്തവര്‍ഷം മുംബൈ വിടാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി. നല്ല സിനിമകള്‍ ഉള്ള സൗത്തിലേക്ക് പോവാന്‍ ആഗ്രഹിക്കുന്നു എന്നും വ്യക്തമാക്കി. മഞ്ഞുമ്മല്‍ ബോയ്‌സ് പോലുള്ള ഒരു സിനിമ ബോളിവുഡ് ഒരിക്കലും ചിന്തിക്കില്ല. എന്നാല്‍ ഹിറ്റായാല്‍ റീമേക്കുമായി വരും. ബോളിവുഡ് പുതിയതായി […]
Read more

IMDb യിൽ ഏറ്റവുമധികം ആളുകൾ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രം: ഐഡന്റിറ്റി

IMDb യുടെ Most Anticipated Indian Movie ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ച് ടോവിനോയുടെ ഐഡന്റിറ്റി. ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ വരുന്ന ചിത്രത്തിൽ തൃഷയാണ് നായിക. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം നാളെ തീയറ്ററിൽ എത്തും. ശങ്കർ സംവിധാനം ചെയ്ത രാം ചരൺ സിനിമ ഗെയിം ചേഞ്ചർ, അജയ് ദേവ്ഗണിന്റെ ആസാദ്, വിക്കി കൗശലിന്റെ ചാവയെ എല്ലാം മറി കടന്നാണ് ഐഡന്റിറ്റി ഇന്ത്യക്കാർ ഏറ്റവും […]
Read more

നിയുക്ത കേരള ഗവർണ്ണർ ഇന്ന് കേരളത്തിൽ എത്തും

പുതിയ കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് കേരളത്തിൽ എത്തും. ആർലേക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങ് രാജ്ഭവനിൽ നാളെ നടക്കും. അദ്ദേഹം കേരള ഗവർണറായി ജനുവരി 2ന് തന്നെ ചുമതലയേൽക്കും. സർക്കാരുമായി തർക്കത്തിനില്ല. സർക്കാരിനെ നിർദേശിക്കലും വഴി കാട്ടലും അല്ല സഹായിക്കലാണ് തന്റെ ഉദ്ദേശം എന്ന് നിയുക്ത ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു.
Read more

ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; നേര്‍ത്ത ശബ്ദത്തിൽ ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞു

കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. ശരീരം മുഴുവന്‍ പതിയെ ചലിപ്പിച്ചെന്നും നേര്‍ത്ത ശബ്ദത്തില്‍ ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞെന്നും ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എംഎല്‍എയുടെ ആരോഗ്യനില ഇന്നലത്തെതിനേക്കാള്‍ മെച്ചപ്പെട്ടു. ഇപ്പോള്‍ ആളുകളെ തിരിച്ചറിയുന്നുണ്ട്. തലയ്ക്ക് ഉണ്ടായ മുറിവ് ഭേദപ്പെട്ടു വരുകയാണ്. എംഎല്‍എയുടെ ആരോഗ്യനില ഇന്നലത്തെതിനേക്കാള്‍ മെച്ചപ്പെട്ടു. ഇന്ന് വീണ്ടും പരിശോധിച്ച ശേഷം തുടര്‍ ചികിത്സകള്‍ക്കുള്ള തീരുമാനങ്ങളെടുക്കും. എന്നാല്‍ വെന്റിലേഷന്‍ എത്ര ദിവസം തുടരണം എന്നതില്‍ തീരുമാനമായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Read more

മൂന്നാറിൽ റോയൽ വ്യൂ ഡബിൾ ഡെക്കർ; തടസമില്ലാതെ കാഴ്ചകൾ ആസ്വദിക്കാം

തിരുവനന്തപുരം: മൂന്നാറിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും സഞ്ചാരികൾക്ക് പുത്തൻ യാത്രാനുഭവം പകരാനും KSRTC. മൂന്നാറിലെ യാത്ര കൂടുതൽ സൗന്ദര്യമുള്ളതാക്കാൻ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് പുറത്തിറക്കിയിരിക്കുകയാണ് KSRTC ഇപ്പോൾ. പുതിയ റോയൽ വ്യൂ ബസിൽ മേൽക്കൂരയിലും വശങ്ങളിലും സുതാര്യമായ ഗ്ലാസ് പാനലുകൾ ആണ് ഉള്ളത്. ഇത് യാത്രക്കാർക്ക് ഹിൽ സ്റ്റേഷനിലൂടെ യാത്ര ചെയ്യുമ്പോൾ തടസ്സമില്ലാത്തതും മനോഹരവുമായ കാഴ്ച അനുഭവം നൽകും. മുകളിലെ ഡെക്കിൽ 38 പേർക്കും താഴത്തെ ഡെക്കിൽ 12 പേർക്കും യാത്ര ചെയ്യാവുന്ന രീതിയിലാണ് […]
Read more

വിടാമുയർച്ചി; റിലീസ് തീയതി മാറ്റിവച്ച് നിർമാതാക്കൾ

അജിത് നായകനാകുന്ന ചിത്രം വിടാമുയര്‍ച്ചിയുടെ റിലീസ് തീയതി മാറ്റിവച്ച് നിർമാതാക്കൾ. പൊങ്കലിന് റിലീസ് ആവേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിയതായി നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് അറിയിച്ചു. ഒഴിവാക്കാനാകാത്ത സാഹചര്യം കണക്കിലെടുത്താണ് പൊങ്കൽ ദിനത്തിൽ വിടമുയാർച്ചിയുടെ റിലീസ് മാറ്റിവച്ചതെന്ന് ലൈക്ക പ്രൊഡക്ഷൻസിന്റെ പ്രസ്താവനയിൽ പറയുന്നു. മഗിഴ് തിരുമേനി സംവിധാനം ചെയ്‌ത വിടമുയാർച്ചിയിൽ തൃഷ കൃഷ്ണൻ, അർജുൻ സർജ, റെജീന കസാന്ദ്ര എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിലവിൽ രാംചരൺ നായകനായി എത്തുന്ന ഷങ്കർ ചിത്രം ഗെയിം ചേഞ്ചറും അരുൺ വിജയ് […]
Read more

രൂപമാറ്റം വരുത്തിയ ‘നവകേരള ബസ്’ വീണ്ടും നിരത്തില്‍

കോഴിക്കോട്: രൂപമാറ്റം വരുത്തിയ നവകേരള ബസിന്റെ ആദ്യ സര്‍വീസ് തുടങ്ങി. അഞ്ച് മാസത്തിന് ശേഷമാണ് ബസ് നിരത്തിലിറങ്ങുന്നത്. കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്കാണ് ആദ്യ സര്‍വ്വീസ്. നിലവില്‍ ബസിലെ സീറ്റുകളുടെ എണ്ണം 37 ആക്കിയിട്ടുണ്ട്. ശുചിമുറി ബസില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ബസിലുണ്ടായിരുന്ന എസ്‌കലേറ്റര്‍, പിന്‍ഡോര്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. മുന്‍ഭാഗത്ത് മാത്രമാകും ഡോര്‍ ഉണ്ടാവുക. ആദ്യ സര്‍വീസ് തന്നെ ഹൗസ്ഫുള്‍ ആണ്. നേരത്തെ ബെംഗളൂരുവിലേയ്ക്ക് സര്‍വീസ് നടത്തിയിരുന്ന നവകേരള ബസ് നഷ്ടത്തിലായതോടെ സര്‍വീസ് നിര്‍ത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച് രൂപമാറ്റം […]
Read more

‘ചക്‌ദേ ഇന്ത്യ’ എന്ന ഹിന്ദി ഗാനത്തിന് ചുവടുവെച്ച് വിനോദ് കാംബ്ലി, ഒപ്പം നഴ്സും

താനെ: ആശുപത്രിയില്‍ നിന്ന് ‘ചക്‌ദേ ഇന്ത്യ’ എന്ന ഹിന്ദി ഗാനത്തിന് ചുവടുവെച്ച് വിനോദ് കാംബ്ലി. മോശം ആരോഗ്യനിലയെ തുടര്‍ന്ന് ആശുപത്രിയിൽ കഴിയുന്ന താരം പാട്ടിനു ചുവടുവെക്കുന്ന പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാണ്. താനെയിലെ ആകൃതി ഹോസ്പിറ്റലിലെ നഴ്‌സിനും ജീവനക്കാര്‍ക്കുമൊപ്പം ‘ചക്‌ദേ ഇന്ത്യ’ എന്ന പ്രശസ്തമായ ഗാനത്തിന് ചുവടുവെക്കുന്നതാണ് വീഡിയോ. ആശുപത്രിയിലെ നഴ്‌സിനൊപ്പം പാട്ടിന്റെ താളത്തിനൊത്ത് പതുക്കെ കാലുകളും കൈകളും ചലിപ്പിക്കുന്ന കാംബ്ലി ‘ചക്ദേ ഇന്ത്യ’ ഏറ്റുപാടുന്നുണ്ട്. മൂത്രാശയ അണുബാധയെ തുടർന്നാണ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read more

പാർക്കിംഗ് ഫീ ഈടാക്കുന്നതിൽ ക്രമക്കേട്; കണ്ടെത്തിയത് എം എൽ എ ടി വി ഇബ്രാഹിം

കരിപ്പൂർ: വിമാനത്താവളത്തിൽ യാത്രക്കാരെ പറ്റിച്ച് കരാർ കമ്പനി തട്ടിയത് ലക്ഷങ്ങൾ. വാഹനങ്ങൾക്ക് നൽകുന്ന എൻട്രി പാസിലെ സമയം തിരുത്തിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് കൈയോടെ പിടികൂടി ടി വി ഇബ്രാഹിം എംഎൽ എ. പരിശോധനക്ക് എത്തിയ എം എൽ എക്കും തെറ്റായ സമയം രേഖപ്പെടുത്തിയ പാസ് നൽകി. സംഭവത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന് എം എൽ എ വ്യക്തമാക്കി. സമയത്തിൽ 3 മിനിട്ടോളം കൂട്ടി രേഖപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. കണ്ടുപിടിച്ചഎ എം എൽ യോട് ജീവനക്കാർ മാപ്പ് […]
Read more

ഉത്രവധക്കേസ്; സൂരജിന്റെ അമ്മക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

ഉത്രവധക്കേസ് പ്രതി സൂരജിന്റെ അമ്മ രേണുകക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമം നടത്തിയെന്ന് ആരോപിച്ച് രേണുകക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഹർജി കോടതി ജനുവരി 16ന് വീണ്ടും പരിഗണിക്കും. അച്ഛന് ഗുരുതര അസുഖമാണെന്നും അതുകൊണ്ട് പരോൾ അനുവദിക്കണമെന്ന് ആയിരുന്നു ആവശ്യം. മെഡിക്കൽ സർട്ടിഫിക്കറ്റിലെ ക്രമക്കേട് ജയിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയതോടെ സൂരജിന്റെ കള്ളം പൊളിയുകയായിരുന്നു.സർട്ടിഫിക്കറ്റ് നൽകിയതിൽ ഗുരുതര അസുഖമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി. പുറത്തു നിന്നുള്ള ആരോ ആണ് വ്യാജരേഖയുണ്ടാക്കിയതെന്നാണ് വിവരം. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix