Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

വീണ്ടും ആവേശത്തിലാക്കാൻ ചി​ദംബരം

മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരവും ആവേശത്തിന് ശേഷം ജിതു മാധവനും ഒന്നിക്കുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ജിതു മാധവൻ നിർവഹിക്കും. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളായ രണ്ട് ചിത്രത്തിന്റെ സംവിധായകർ ഒന്നിക്കുന്നു എന്നതാണ് ഇതുവരെ പേര് വെളിപ്പെടുത്താത്ത ഈ ചിത്രത്തിന്റെ പ്രത്യേകത. ക്യാമറ- ഷൈജു ഖാലിദ്, മ്യൂസിക്ക്- സുഷിൻ ശ്യാം, എഡിറ്റിംഗ്- വിവേക് ഹർഷൻ, ആർട്- അജയൻ ചാലിശ്ശേരി.
Read more

ഭാര്യ സ്വയം പര്യാപത്യയാകുന്നത് വിവാഹമോചനത്തിന് അടിസ്ഥാനമാകില്ല: അലഹബാദ് ഹൈക്കോടതി

ന്യൂഡല്‍ഹി: ഭാര്യ മുഖാവരണം ധരിക്കാത്തതും സ്വയം പര്യാപ്തയാകുന്നതും വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാനാകില്ലെന്ന്അലഹബാദ് ഹൈക്കോടതി. കീഴ്ക്കോടതി വിവാഹമോചനം തള്ളിക്കൊണ്ട് നടപ്പാക്കിയ ഉത്തരവിനെതിരെ യുവാവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് സൗമിത്ര ദായല്‍ സിങ്, ജസ്റ്റിസ് ദോനാഡി രമേശ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. പങ്കാളി തനിയെ പുറത്ത് പോകുന്നതും സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ സ്വയം പര്യാപത്യയാകുന്നതും തന്നെ മാനസികമായി ആക്രമിക്കുന്നതിന് തുല്യമാണെന്ന് യുവാവ് വാദിച്ചു. മുഖം ഉള്‍പ്പെടെ മറയ്ക്കുന്ന വിധത്തിലുള്ള വസ്ത്രം ധരിക്കാത്തതും വിവാഹ മോചന അപേക്ഷയില്‍ […]
Read more

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ ആരംഭം കുറിക്കുന്നു

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ ആരംഭം. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9 മണിയ്ക്ക് നടക്കുന്ന ഉദ്ഘാടന പരിപാടിയോടെ കലോത്സവം ആരംഭിക്കും. ജനുവരി നാലിന് ആരംഭിക്കുന്ന കലോത്സവം ജനുവരി എട്ടിന് അവസാനിക്കും. കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. വയനാട് വെള്ളാർമല ജി.എച്ച്.എസ്.എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തം ഉദ്ഘാടനത്തിന്റെ ഭാ​ഗമായി അരങ്ങേറും. തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. മത്സരവേദികൾക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നൽകിയിട്ടുള്ളത്. […]
Read more

മൂത്ത സഹോദരിയെ കൂടുതല്‍ സ്നേഹിക്കുന്നു: ഇളയ മകള്‍ അമ്മയെ കുത്തിക്കൊന്നു

മൂത്ത സഹോദരിയെ കൂടുതല്‍ സ്നേഹിക്കുന്നുവെന്ന് ആരോപിച്ച് ഇളയ മകള്‍ അമ്മയെ കുത്തിക്കൊന്നു. കുര്‍ളയിലെ ഖുറേഷി നഗറിലാണ് സംഭവം. വ്യാഴാഴ്ച രാത്രി രേഷ്മ മുസാഫര്‍ ഖാസിയാണ് (41) 62 കാരിയായ അമ്മ സാബിറ ബാനോ അസ്ഗര്‍ ഷെയ്ഖിനെ കുത്തിക്കൊലപ്പെടുത്തിയത്. മൂത്ത സഹോദരിയോട് അമ്മയ്ക്ക് കൂടുതല്‍ ഇഷ്ടമാണെന്ന് രേഷ്മ വിശ്വസിച്ചിരുന്നു, ഇത് ഇരുവരും തമ്മിലുള്ള പകയ്ക്ക് കാരണമായി. സാബിറ ഇന്നലെ വൈകിട്ട് രേഷ്മയുടെ വീട്ടില്‍ എത്തുകയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് രേഷ്മ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് […]
Read more

ബഹിരാകാശത്ത് 2 ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന സ്പേസ് ഡോക്കിംഗ് പരീക്ഷണം 7ന് തന്നെ

ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി ഏഴിന് തന്നെ നടക്കും. രാവിലെ ഒമ്പതിനും പത്തിനുമിടയിലാകും ഉപഗ്രഹങ്ങൾ ഒന്നാകുക. ബെംഗളൂരുവിലെ ഇസ്ട്രാക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. ഉപഗ്രഹ സംയോജനത്തിന്റെ തത്സമയ ദൃശ്യങ്ങൾ ഇസ്രൊ ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. ഡിസംബ‍ർ 30ന് പിഎസ്എൽവി സി 60 ദൗത്യത്തിലാണ് സ്പാഡെക്സ് ദൗത്യത്തിനായുള്ള ഇരട്ട ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയച്ചത്. സ്പാഡെക്സ് ദൗത്യം വിജയിച്ചാൽ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമാകും ഇന്ത്യ. ഡോക്കിംഗ് സാങ്കേതികവിദ്യയിൽ ഇതുവരെ […]
Read more

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിലിനെ തെരഞ്ഞെടുത്തു

മലപ്പുറം : സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിലിനെ തെരഞ്ഞെടുത്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രി ചെയർമാനുമാണ് വി പി അനിൽ. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി. കോഡൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, സഹകരണ കൺസോർഷ്യം പ്രസിഡന്റ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. മലപ്പുറം എം എസ്പി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായിരുന്നു. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റിയിലേക്ക് […]
Read more

സിഡ്നിയിൽ ഇന്ത്യ പുറത്ത്

ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പരയിലെ അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 185 റണ്‍സിന് പുറത്ത്. 72.2 ഓവറുകള്‍ നീണ്ട ഇന്ത്യന്‍ ഇന്നിങ്സില്‍ 98 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത ഋഷഭ് ആണ് ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി രോഹിത്തിന്റെ അഭാവത്തിൽ ജയ്സ്വാളിനൊപ്പം ഓപ്പണിങ് ഇറങ്ങിയത് കെ എൽ രാഹുലാണ്. ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ ഒൻപത് റൺസെന്ന നിലയിലാണ്. ഓപ്പണർ ഉസ്മാൻ ഖവാജയുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. 69 പന്തില്‍ നിന്ന് 17 റൺസാണ് കോഹ്‌ലി നേടിയത്. […]
Read more

‘ഇനി ശോഭക്കാലം’? സംസ്ഥാന ബിജെപിയിൽ നേതൃമാറ്റം

സംസ്ഥാന ബിജെപിയിൽ നേതൃമാറ്റത്തിന് നീക്കം. പുതിയ അദ്ധ്യക്ഷനെ ഉടൻ നിയമിച്ചേക്കും. അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവുമധികം പരിഗണിക്കപ്പെടുന്നത് വനിതാ നേതാവ് കൂടിയായ ശോഭ സുരേന്ദ്രനെ ആണെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞദിവസം ശോഭ ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവും കൂടിയായ അമിത്ഷായുമായി ദീർഘനേരം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് ശോഭയെ പരിഗണിക്കുന്നതിന്റെ തെളിവായി പലരും ഉയർത്തിക്കാട്ടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് അവർ ആലപ്പുഴ മണ്ഡലത്തിൽ കാഴ്ചവെച്ചത്. പാലക്കാട് നിയോജകമണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും ശോഭാ സുരേന്ദ്രന്റെ പേരായിരുന്നു സജീവമായി രംഗത്തുണ്ടായിരുന്നത്. […]
Read more

കിയ സിറോസ് ബുക്കിങ് ആരംഭിച്ചു

ഏറ്റവും പുതിയ എസ്‌യുവിയായ കിയ സിറോസിന്റെ ബുക്കിംഗ് ആരംഭിച്ചു. 25,000 രൂപ ടോക്കണ്‍ തുക നല്‍കി ഓണ്‍ലൈനായോ അല്ലെങ്കില്‍ കമ്പനിയുടെ ഡീലര്‍ഷിപ്പ് വഴിയോ വാഹനം ബുക്ക് ചെയ്യാൻ സാധിക്കും. ഫെബ്രുവരി 1 ന് സിറോസ് ലോഞ്ച് ചെയ്യും. HTK, HTK (O), HTK പ്ലസ്, HTX, HTX പ്ലസ്, HTX പ്ലസ് (O) എന്നീ ആറ് വേരിയന്റുകളിലാണ് സിറോസ് എത്തുക. 1 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിങ്ങനെ രണ്ട് എഞ്ചിൻ ചോയ്‌സുകളിലാണ് […]
Read more

അഭിമുഖം റെക്കോർഡ് ചെയ്യാൻ സൗകര്യമൊരുക്കി; ഡിഎസ്പിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

ചണ്ഡീഗഡ്: പോലീസ് കസ്റ്റഡിയിലുള്ള ഗുണ്ടാസംഘാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ അഭിമുഖം റെക്കോർഡ് ചെയ്യാൻ സൗകര്യമൊരുക്കിയതിന് ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ പഞ്ചാബ് സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ആഭ്യന്തര വകുപ്പ് സെക്രട്ടറി പിരിച്ചുവിടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 311 പ്രകാരം ഡിഎസ്പി ഗുർഷർ സിംഗ് സന്ധുവിനെ പിരിച്ചുവിടാൻ സർക്കാർ അധികാരം നൽകി. 2023 മാർച്ചിൽ ഒരു സ്വകാര്യ വാർത്താ ചാനൽ ബിഷ്‌ണോയിയുടെ രണ്ട് അഭിമുഖങ്ങൾ നടത്തിയിരുന്നു. ഗായകൻ സിദ്ധു മൂസ്‌വാല വധക്കേസിലെ പ്രതികളിലൊരാളാണ് ബിഷ്‌ണോയി. രണ്ട് വർഷം മുമ്പ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix