Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: us isreal attack on iran

പശ്ചിമേഷ്യൻ സംഘർഷം; യുഎഇയിലും കുവൈത്തിലുമായി 11 പേർക്ക്‌ പരിക്ക്‌

ദുബായ്: ഗൾഫ് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം ശക്തമാക്കി. യുഎഇയിലെ അബുദാബി, ഷാർജ, ഫുജൈറ എന്നിവിടങ്ങളിലും കുവൈത്തിലുമുണ്ടായ സംഭവങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഫുജൈറയിൽ ഡു ടെലികോം കമ്പനി കെട്ടിടത്തിന് നേരെ തിങ്കളാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണം നടന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. അടിയന്തര സേവനങ്ങൾ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അബുദാബിയിലെ മുസഫ ഇൻഡസ്ട്രിയൽ മേഖലയിലൊരു മിസൈൽ അവശിഷ്ടം പതിച്ച് ഗാന സ്വദേശിയായ തൊഴിലാളിക്ക് പരിക്കേറ്റു. യുഎഇ പ്രതിരോധ സംവിധാനം […]
Read more

യുഎസുമായുള്ള സമാധാന ചർച്ചയിൽ കടുത്ത നിലപാടുമായി ഇറാൻ

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം അവസാനിപ്പിക്കാൻ രഹസ്യ സമാധാനചർച്ചകൾ പുരോഗമിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ കടുത്ത നിലപാടുമായി ഇറാൻ. താത്കാലിക വെടിനിർത്തലിന് മാത്രം തയ്യാറാകില്ലെന്നും ദീർഘകാല സമാധാനം ഉറപ്പാക്കുന്ന കരാറുകൾക്കാണ് മുൻഗണനയെന്നും ഇറാൻ വ്യക്തമാക്കി. മുൻകാല സമാധാന കരാറുകൾ പരാജയപ്പെട്ട അനുഭവങ്ങൾ പരിഗണിച്ച് “യുദ്ധം–വെടിനിർത്തൽ–ചർച്ച–വീണ്ടും യുദ്ധം” എന്ന ചക്രം ആവർത്തിക്കാൻ താൽപ്പര്യമില്ലെന്നതാണ് ഇറാന്റെ നിലപാട്. ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്ന സാഹചര്യത്തിലാണ് നയതന്ത്ര ചർച്ചകൾക്ക് പ്രാധാന്യമുള്ളതെന്ന് ഇന്ത്യയിലെ ഇറാനിയൻ അംബാസഡർ ഡോ. മുഹമ്മദ് ഫതാലി വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുപോലുള്ള നിർണായക വിഷയങ്ങളിൽ […]
Read more

ഇറാൻ ഇന്റലിജൻസ് തലവൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് IRGC

ടെഹ്റാൻ: യുഎസ്–ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) ഇന്റലിജൻസ് വിഭാഗം മേധാവി മേജർ ജനറൽ മജീദ് ഖദേമി കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. മജീദ് ഖദേമി കൊല്ലപ്പെട്ട സ്ഥലം വ്യക്തമാക്കിയിട്ടില്ലെങ്കിലും, ടെഹ്റാനിലെ ജനവാസ പ്രദേശങ്ങൾ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂണിൽ നടന്ന ഇറാൻ–ഇസ്രയേൽ സംഘർഷത്തിൽ ജനറൽ മുഹമ്മദ് കസെമി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഖദേമി ഇന്റലിജൻസ് വിഭാഗത്തിന്റെ മേധാവിയായത്. സമീപകാല ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന ഇറാനിലെ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരിൽ […]
Read more

രഹസ്യങ്ങൾ ചോരാതിരിക്കാൻ 830 കോടിയുടെ സ്വന്തം വിമാനങ്ങൾ ബോംബിട്ട് തകർത്ത് US

ടെഹ്റാൻ: ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയിലെ മരുഭൂമിയിൽ സൈനിക രഹസ്യങ്ങൾ ചോർന്നുപോകാതിരിക്കാൻ സ്വന്തം യുദ്ധവിമാനങ്ങൾ തന്നെ അമേരിക്ക സ്ഫോടനത്തിലൂടെ തകർത്തതായി റിപ്പോർട്ടുകൾ. ഇറാൻ സൈന്യം വെടിവെച്ചിട്ട എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ വിമാനത്തിലെ പൈലറ്റുമാരെ രക്ഷിക്കുന്നതിനിടെ ഈ നടപടി സ്വീകരിക്കേണ്ടിവന്നതായാണ് വിവരം. രണ്ട് പൈലറ്റുകളെ രക്ഷപ്പെടുത്താൻ അമേരിക്ക പ്രത്യേക ദൗത്യസംഘത്തെ ഇറാൻ മണ്ണിലേക്ക് അയച്ചിരുന്നു. എന്നാൽ മരുഭൂമിയിലെ താൽക്കാലിക ലാൻഡിങ് സ്ഥലത്ത് ഇറങ്ങുന്നതിനിടെ സി-130 വിഭാഗത്തിൽപ്പെട്ട എം.സി-130ജെ കമാൻഡോ II വിമാനങ്ങൾക്ക് സാങ്കേതിക തകരാറുകൾ സംഭവിച്ചു. ദൗത്യത്തിൽ എം.എച്ച്-6 ലിറ്റിൽ […]
Read more

ടെഹ്റാനിൽ വ്യോമാക്രമണം; 13 പേർ കൊല്ലപ്പെട്ടു

ടെഹ്റാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നടന്ന തുടർച്ചയായ വ്യോമാക്രമണങ്ങളിൽ 13 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പുലർച്ചെയോടെ ടെഹ്റാന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തെ ജനവാസ മേഖലയിലാണ് ആക്രമണം ഉണ്ടായത്. ഇസ്‌ലാംഷഹറിന് സമീപമാണ് സംഭവം നടന്നതെന്ന് ഇറാനിലെ വാർത്താ ഏജൻസികളായ ഫാർസും നൗർ ന്യൂസും റിപ്പോർട്ട് ചെയ്തു. ആക്രമണം ഏത് കെട്ടിടത്തെ ലക്ഷ്യമിട്ടാണെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. ഹോർമുസ് കടലിടുക്ക് തുറക്കാത്ത പക്ഷം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് […]
Read more

ഇറാനിൽ നിന്ന് പൈലറ്റിനെ രക്ഷിക്കാൻ സ്വന്തം വിമാനങ്ങൾ തകർത്ത് അമേരിക്ക

വാഷിങ്ടൺ: ഇറാനിൽ തകർന്നു വീണ അമേരിക്കൻ പോർവിമാനത്തിലെ പൈലറ്റിനെ അമേരിക്കൻ സൈന്യം രക്ഷപെടുത്തുന്നതിനിടെ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ വെള്ളിയാഴ്ച ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്ത എഫ്-15ഇ പോർവിമാനത്തിലുണ്ടായിരുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് ഇപ്പോൾ രക്ഷിക്കപ്പെട്ടത്. ആയുധ നിയന്ത്രണ ചുമതലയുള്ള സൈനികനായിരുന്നു ഇദ്ദേഹം. ആദ്യ പൈലറ്റിനെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നുവെങ്കിലും രണ്ടാമത്തെ ദൗത്യം ബാധിക്കുമെന്ന ആശങ്കയിൽ അത് ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. ഇറാനിലെ ദുർഘടമായ മലനിരകളിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ ശത്രുക്കളുടെ കയ്യിൽ ആധുനിക ആയുധങ്ങൾ എത്താതിരിക്കാനായി അമേരിക്കയ്ക്ക് […]
Read more

ഇറാൻ വെടിവച്ചിട്ട യുഎസ് യുദ്ധവിമാനത്തിലെ ക്രൂ അം​ഗത്തെ കണ്ടെത്തി

ടെഹ്റാൻ: ഇറാനിൽ വെടിവെച്ച് തകർത്ത അമേരിക്കൻ എഫ്-15ഇ യുദ്ധവിമാനത്തിൽ നിന്ന് കാണാതായിരുന്ന പൈലറ്റിനെ കണ്ടെത്തിയതായി യുഎസ് അധികൃതർ സ്ഥിരീകരിച്ചു. സംഘർഷത്തിനൊടുവിൽ സൈനികനെ ഇറാൻ അതിർത്തിക്കു പുറത്തേക്ക് സുരക്ഷിതമായി എത്തിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച തെക്കൻ ഇറാനിലാണ് എഫ്-15 സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനം വെടിവെച്ച് തകർത്തത്. വിമാനത്തിൽ രണ്ട് പേർ ഉണ്ടായിരുന്നു. അപകടത്തിന് പിന്നാലെ ഒരാളെ കണ്ടെത്തിയെങ്കിലും രണ്ടാമത്തെയാളെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇറാനും അമേരിക്കയും ചേർന്ന് തെരച്ചിൽ ശക്തമാക്കി. രണ്ടുദിവസത്തെ തിരച്ചിലിനൊടുവിലാണ് കാണാതായ ക്രൂ അംഗത്തെ […]
Read more

ടെഹ്‌റാനിൽ ഉന്നത സൈനിക നേതാക്കളെ വധിച്ചു; വീഡിയോ പുറത്തുവിട്ട് ട്രംപ്

വാഷിങ്ടൺ: ഇറാൻ സമാധാന കരാറിൽ ഒപ്പുവെക്കില്ലെങ്കിൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകി. ടെഹ്‌റാനിൽ യുഎസ് സൈന്യം നടത്തിയ ശക്തമായ ആക്രമണത്തിൽ ഇറാനിലെ ഉന്നത സൈനിക നേതാക്കളെ വധിച്ചുവെന്ന അവകാശവാദവും അദ്ദേഹം ഉന്നയിച്ചു. സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ അവകാശവാദം മുന്നോട്ടുവെച്ചത്. ഇറാനിലെ വ്യോമാക്രമണത്തിന്റേതെന്ന് പറയുന്ന ഒരു മിനിറ്റ് എട്ട് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയും അദ്ദേഹം പങ്കുവെച്ചു. “ഇറാനെ മോശമായി നയിച്ച സൈനിക നേതാക്കളെ ടെഹ്‌റാനിലെ ആക്രമണത്തിൽ […]
Read more
Advertisement
WhiteswanTV Footer