Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ്; രണ്ടാം ഘട്ട നിര്‍മ്മാണം മന്ദഗതിയിലെന്ന് ആരോപണം

കൽപറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിന്റെ രണ്ടാം ഘട്ട നിർമ്മാണം മന്ദഗതിയിലാണെന്ന് ആരോപണം. നിർമാണ പ്രവർത്തനങ്ങൾ വൈകുന്നതോടെ പുനരധിവാസം അനിശ്ചിതത്വത്തിലാകുമെന്ന ആശങ്കയിലാണ് ദുരിതബാധിതർ. മഴയ്ക്ക് മുൻപ് വീടുകളിൽ താമസസൗകര്യം ഒരുക്കുമെന്ന അധികൃതരുടെ ഉറപ്പിലാണ് കുടുംബങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. എന്നാൽ സോൺ അഞ്ചിൽ ഉൾപ്പെടെ നിരവധി വീടുകളുടെ വാർപ്പ്, പ്ലംബിംഗ്, വയറിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. മുമ്പ് രണ്ടായിരത്തിലധികം തൊഴിലാളികൾ പ്രവർത്തിച്ചിരുന്നിടത്ത് ഇപ്പോൾ 600 ഓളം പേർ മാത്രമാണ് ജോലിയിൽ തുടരുന്നത്. ഇതോടെ രണ്ടാം […]
Read more

പി എം ശ്രീ പദ്ധതി; ‘സംഘപരിവാർ അജണ്ട നടപ്പാക്കാൻ കേരളത്തെ വിട്ടുകൊടുക്കരുത്’

സംഘപരിവാർ അജണ്ട കേരളത്തിൽ നടപ്പിലാക്കാനും അന്ധവിശ്വാസവും അശാസ്ത്രീയയും വളർത്തിയെടുക്കാനും ഉദ്ദേശിച്ചുള്ള കേന്ദ്രത്തിലെ ബിജെപി സർക്കാറിന്റെ പിഎംശ്രീ പദ്ധതിയുടെ ഭാഗമാകാൻ കേരളത്തെ ഒരിക്കലും അനുവദിക്കരുതെന്ന് ഓൾ ഇന്ത്യ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ്. ദേശീയ വിദ്യാഭ്യാസ നയവുമായി മുന്നോട്ട് പോകുമെന്ന മുഖ്യമന്ത്രി വിഡി സതീശന്റ നിലപാട് വിദ്യാഭ്യാസ സ്നേഹികളെയും ജനങ്ങളെയാകെയും കക്ഷിഭേദമെന്യെ നിരാശരാക്കുന്നതാണെന്നും ഇവർ വിമർശിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാറിൻ്റെ പല നയങ്ങളും അടിമുടി ജനവിരുദ്ധമായിരുന്നു. കേന്ദ്ര ബിജെപി സർക്കാറിന്റെ പല നയങ്ങളും അവർ നിർലജ്ജം ഇവിടെ […]
Read more

പിഎം ശ്രീയിൽ സർക്കാരിനെതിരെ കെഎസ്‍യു; ‘മുൻ എൽഡിഎഫ് സർക്കാരിനെ ചോദ്യം ചെയ്തവരാണ്’

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതിയെക്കുറിച്ച് സർക്കാരിനെതിരെ വിമർശനവുമായി കെഎസ്‌യു. വിഷയത്തിൽ അടിയന്തരമായി രാഷ്ട്രീയ തീരുമാനം കൈക്കൊള്ളണമെന്ന് ഫേസ് ബുക്ക് കുറിപ്പിൽ കാസർകോഡ് ജില്ലാ പ്രസിഡൻ്റ് അഡ്വ ജവാദ് പൂത്തൂർ പ്രതികരിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ സ്വയംഭരണത്തെയും ഫെഡറൽ മൂല്യങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ സാങ്കേതിക വിശദീകരണങ്ങൾക്കപ്പുറം വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുൻ എൽഡിഎഫ് സർക്കാർ വിദ്യാഭ്യാസ മേഖലയെ കേന്ദ്ര നയങ്ങൾക്ക് മുന്നിൽ വിട്ടുകൊടുത്തുവെന്ന വിമർശനവും കെഎസ്‌യു ഉയർത്തി. വിദ്യാഭ്യാസ വിഷയങ്ങളിൽ കെഎസ്‌യുവിന്റെ നിലപാടിൽ […]
Read more

തമിഴ്‌നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ടി.വി.കെ അധ്യക്ഷൻ സി. ജോസഫ് വിജയ് ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തിന് വ്യാഴാഴ്ച ചെന്നൈയിൽ തുടക്കമായി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ നടപടികൾ ആരംഭിച്ചത്. പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനങ്ങളെ മറികടന്ന് വിജയ് നേടിയ വിജയം ചരിത്രപരമായ ജനവിധിയാണെന്നും അത് മാറ്റത്തിന്റെ രാഷ്ട്രീയ നിമിഷത്തെ പ്രതിനിധീകരിക്കുന്നതാണെന്നും ഗവർണർ പറഞ്ഞു. സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ ആലപിച്ചതിന് പിന്നാലെ ദേശീയഗാനം ആലപിച്ചതും ഇത്തവണത്തെ സമ്മേളനത്തിലെ ശ്രദ്ധേയമായ മാറ്റമായി. പതിവായി […]
Read more

ഗവിയിലെ യുവതിയുടെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ഹെൽപ്പറായ യുവതിയുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു. ആദിവാസി വിഭാഗത്തിൽ പെട്ട വിനോദ് കുമാർ എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം ഉണ്ടായത്. ബലാത്സംഗത്തിന് ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. ഗവിയിൽ നിന്നും മീനാർ ഭാഗത്തേക്ക് പോകുന്ന റോഡിൻ്റെ അടുത്തുള്ള വനത്തിൽ താൽക്കാലിക ഷെഡ്ഡ് കെട്ടി ഒളിച്ച് താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനിടെയാണ് ഇവിടുത്തെ വിജനമായ റോഡിലൂടെ […]
Read more

മഴക്കാലത്ത് വയറിന് പണികിട്ടാതെ നോക്കാം; ഒഴിവാക്കാം ഈ ഭക്ഷണങ്ങൾ

ആരോഗ്യകാര്യത്തിൽ അൽപം കൂടുതൽ ശ്രദ്ധ ആവശ്യമുള്ള സമയമാണ് മഴക്കാലം. ബാക്ടീരിയ, വൈറസുകൾ, ഫംഗസ് ഇവയെല്ലാം വർധിക്കുന്ന സമയമാണിത്. ഈർപ്പം, കെട്ടിക്കിടക്കുന്ന വെള്ളം, താപനിലയിലുണ്ടാകുന്ന വ്യത്യാസങ്ങൾ ഇവയെല്ലാം ദഹനക്കേട്, അണുബാധകൾ, ഭക്ഷ്യമലിനീകരണം ഇവയ്ക്കുള്ള സാധ്യത കൂട്ടുന്നു. അതിനായി മഴക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ എന്നറിയാം. മഴക്കാലത്ത് സ്ട്രീറ്റ് ഫുഡുകൾ അത്ര നല്ലതല്ല. തെരുവോര ഭക്ഷണശാലയിലെ ഭക്ഷണങ്ങൾ മഴക്കാലത്ത് മലിനമാകാൻ സാധ്യത കൂടുതലാണ്. വൃത്തിയില്ലാത്ത വെള്ളത്തിൽ തയാറാകുന്നതു കൊണ്ടും ഭക്ഷണം ശരിയായി കൈകാര്യം ചെയ്യാത്തതു കൊണ്ടും ഈർപ്പമടിക്കുന്നതു കൊണ്ടും ഭക്ഷണം […]
Read more

‘രക്ഷാപ്രവര്‍ത്തനക്കേസ്’; എം ആർ അജിത് കുമാർ മുൻപ് ഇരുന്ന ഓഫീസില്‍ പരിശോധന

ആലപ്പുഴ: നവകേരള സദസ് യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാന്മാർ മർദിച്ച കേസിൽ അന്വേഷണത്തിന്റെ ഭാഗമായി എഡിജിപി എം.ആർ. അജിത് കുമാറിന്റെ മുൻ ഓഫീസ് പരിശോധിച്ച് എസ്ഐടി. എഡിജിപിയുടെ ക്രമസമാധാന ചുമതലയുള്ള ഓഫീസ് ഉൾപ്പെടെ സന്ദർശിച്ച എസ്‌ഐടി സംഘം സന്ദർശക രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പേരൂർക്കട അഗസ്ത്യ പൊലീസ് ക്ലബ്ബിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയതായി റിപ്പോർട്ടുണ്ട്. അതേസമയം, കേസിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നോട്ടീസ് […]
Read more

ഉദ്ധവ് സേനയിൽ പിളർപ്പ്; പാർലമെന്ററി യോഗത്തിൽ എത്തിയത് മൂന്ന് എംപിമാർ മാത്രം

ന്യൂഡൽഹി: വിമത നീക്കങ്ങൾ ശക്തമായ സാഹചര്യത്തിൽ ഉദ്ധവ് താക്കറെ വിഭാഗം വിളിച്ച ശിവസേന പാർലമെന്ററി പാർട്ടി യോഗത്തിൽ ഒമ്പത് എംപിമാരിൽ മൂന്ന് പേർ മാത്രം പങ്കെടുത്തു. എല്ലാ എംപിമാരും നിർബന്ധമായും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മൂന്ന് വരി വിപ്പ് നൽകിയിരുന്നെങ്കിലും ഭൂരിഭാഗം അംഗങ്ങളും യോഗത്തിൽ നിന്ന് വിട്ടുനിന്നത് പാർട്ടിയിലെ ഭിന്നത കൂടുതൽ രൂക്ഷമായെന്ന സൂചനയാണ്. അരവിന്ദ് സാവന്ത്, അനിൽ ദേശായ്, രാജാഭാവു വാജെ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. പാർട്ടിയുടെ ഏക രാജ്യസഭാംഗവും ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയുമായ സഞ്ജയ് […]
Read more

വഴിയിൽ തടഞ്ഞ് എക്സൈസ്; 42 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വിൽപനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. പോത്തൻകോട് വാവറമ്പലം സ്വദേശി ഷൈജു (39) ആണ് 42 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായത്. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ഷമീർഖാന്റെ നേതൃത്വത്തിൽ പത്താംകല്ലിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കഴക്കൂട്ടത്തുനിന്ന് മയക്കുമരുന്ന് വാങ്ങി പാറശാലയിൽ എത്തിച്ച് കൈമാറാനായിരുന്നു പദ്ധതി. പിടിക്കപ്പെടാതിരിക്കാൻ ബൈക്കിന്റെ നമ്പറും ഷർട്ടിന്റെ നിറവും അടയാളമായി മുൻകൂട്ടി തീരുമാനിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ രഹസ്യവിവരത്തിന്റെ […]
Read more

ലോകകപ്പിന് രണ്ടാഴ്ച മുമ്പ് ഐവറി കോസ്റ്റ് താരം പൊലീസ് കസ്റ്റഡിയിൽ

വാഷിങ്ടൺ: ഐവറി കോസ്റ്റ് ദേശീയ ടീമംഗവും ഫ്രഞ്ച് ക്ലബ് നീസിന്റെ താരവുമായ എല്ല്യെ വാഹി വാതുവെപ്പ് അന്വേഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നതായി റിപ്പോർട്ട്. ലോകകപ്പ് ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് താരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് ദി അത്‌ലറ്റിക് റിപ്പോർട്ട് ചെയ്തു. ഫ്രഞ്ച് ലീഗ് 1-ൽ മെറ്റ്സിനെതിരായ മത്സരത്തിനിടെ വാഹിക്ക് ലഭിച്ച മഞ്ഞക്കാർഡ് മനഃപൂർവമായിരുന്നോ എന്നതാണ് അന്വേഷണത്തിന്റെ കേന്ദ്രവിഷയം. മെയ് 17-ന് നടന്ന മത്സരത്തിന് പിന്നാലെ അസാധാരണമായ വാതുവെപ്പ് രീതികളെക്കുറിച്ച് അധികൃതർക്ക് മുന്നറിയിപ്പ് ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് മെയ് 29-ന് […]
Read more
Advertisement
WhiteswanTV Footer