Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

കേന്ദ്രത്തിന്റെ പച്ചക്കൊടി; ബ്രിട്ടിഷ് കാറുകൾക്ക് ഇന്ത്യയിൽ വിലകുറയും

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ നിന്നുള്ള കാര്‍ ഇറക്കുമതിക്ക് പച്ചക്കൊടി കാട്ടി കേന്ദ്രസര്‍ക്കാര്‍. 3.78 ലക്ഷം കാറുകള്‍ 15 വര്‍ഷത്തിനുളളില്‍ ഇറക്കുമതി ചെയ്യാനുള്ള കരാറില്‍ ഇന്ത്യയും ബ്രിട്ടനും ഒപ്പുവെച്ചു. ജൂലൈയില്‍ നിലവില്‍ വരുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാറിലാണ് ഇതുസംബന്ധിച്ച പരാമര്‍ശമുള്ളത്. കരാര്‍ പ്രകാരം 110 ശതമാനമുള്ള ഇറക്കുമതി തീരുവ 10 ശതമാനമായി കുറയും. ഇന്ത്യന്‍ കാറുകള്‍ക്ക് കരാറിലൂടെ യുകെയിലേക്കും പ്രവേശനം ലഭിക്കും. ആറാം വര്‍ഷം മുതല്‍ തീരുവയില്ലാതെ 20,000 മുതല്‍ 80,000 പൗണ്ട് വരെയുള്ള വാഹനങ്ങള്‍ യുകെയിലേക്ക് ഇന്ത്യന്‍ […]
Read more

വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ; കാത്തിരിക്കുന്നത് കടുത്ത നിയന്ത്രണങ്ങളോ പ്രഖ്യാപനങ്ങളുടെ പെരുമഴയോ?

ധനവകുപ്പ് കൈകാര്യം ചെയ്ത് ബജറ്റ് അവതരിപ്പിക്കുന്ന മുഖ്യമന്ത്രിയായി വിഡി സതീശൻ നാളെ ചരിത്രം കുറിക്കാനൊരുങ്ങുമ്പോൾ, കേരളം ഉറ്റുനോക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോൾ എന്തെല്ലാം വിസ്മയങ്ങളാണ് സതീശൻ കാത്തുവെച്ചിരിക്കുന്നത് എന്നതാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം അതീവ മോശമാണെന്ന് വിലയിരുത്തി ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ വരുന്ന ബജറ്റാണിത്. KSRTC സൗജന്യ യാത്ര പദ്ധതിയിലൂടെയും മറ്റും കൈവന്നിരിക്കുന്ന കൈയ്യടി ഒറ്റ ദിവസം കൊണ്ട് കുളമാകുമോ എന്നതാണ് പ്രധാന ചോദ്യം. അതുകൊണ്ടുതന്നെ, ക്ഷേമ പ്രഖ്യാപനങ്ങൾക്കൊപ്പം നികുതി-നികുതിയേതര വരുമാനങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം കേന്ദ്ര […]
Read more

രാജ്യസഭയിൽ നിർണായക ഭൂരിപക്ഷത്തിലേക്ക് NDA; കണ്ണ് ലോക്സഭയിലും

ന്യൂഡൽഹി: പാർലമെന്റിന്റെ ഇരുസഭകളിലും നിർണായക ബില്ലുകൾ പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം. മണ്ഡല പുനർനിർണ്ണയ ബില്ല് ഉൾപ്പെടെയുള്ള സുപ്രധാന നിയമനിർമാണങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ അംഗബലത്തിലേക്ക് സഖ്യം അടുക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 245 അംഗങ്ങളുള്ള രാജ്യസഭയിൽ നിലവിൽ എൻഡിഎയ്ക്ക് 148 അംഗങ്ങളുടെ പിന്തുണയുണ്ട്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളും നാമനിർദ്ദേശ അംഗങ്ങളുമടക്കം ഈ സംഖ്യ 154 ആയി ഉയരുമെന്നാണ് പ്രതീക്ഷ. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് ആവശ്യമായ 163 അംഗങ്ങളിൽ […]
Read more

നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്

കാസർകോട്: നിയന്ത്രണം നഷ്ടമായ മാരുതി കാർ ഇടിച്ച് കയറിയത് ഹൈവേ പട്രോളിംഗ് പൊലീസുകാർക്ക് നേരെ. കാസർഗോഡ് കാഞ്ഞങ്ങാട് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരെയാണ് കാർ ഇടിച്ചത്. ഇന്ന് ഉച്ചയോടെ ആണ് അപകടം നടന്നത്. പട്രോളിംഗ് നടത്തുകയായിരുന്ന സംഘത്തിലെ സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, അലോഷി എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. വാഹനത്തിന് പിന്നിൽ നിന്നിരുന്ന ഉദ്യോഗസ്ഥരെയാണ് കാർ ഇടിച്ചുതെറിപ്പിച്ചത്. സൂരജിന് കാലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അലോഷിക്കും സാരമായ പരിക്കുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം […]
Read more

പൊന്നാനി ആശുപത്രിയിൽ ലക്ഷങ്ങളുടെ മോഷണം; ആറംഗ സംഘം അറസ്റ്റിൽ

മലപ്പുറം: പൊന്നാനി സ്ത്രീ-ശിശു ആശുപത്രിയിൽ നിന്ന് ലക്ഷങ്ങളുടെ സാമഗ്രികൾ മോഷ്ടിച്ച ആറംഗ സംഘം പൊലീസിന്റെ പിടിയിലായി. പൊന്നാനി ഓം തൃക്കാവ് സ്വദേശി ഷഫീക്ക് (26), ഷഹദ് (24), നാസിൽ (22), സിഫാറത്ത് (21), ഫഹദ് (20), അസ്ലം (23) എന്നിവരെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ പുതുതായി ആരംഭിക്കാനിരുന്ന ഐസൊലേഷൻ വാർഡ് കെട്ടിടത്തിൽ നിന്നാണ് പ്രതികൾ കമ്പ്യൂട്ടറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, മോട്ടോർ പമ്പ് സെറ്റുകൾ, ഫയർ എക്സ്റ്റിംഗുഷറുകൾ, ബാറ്ററികൾ, ഇരുമ്പ് കമ്പികൾ എന്നിവ ഉൾപ്പെടെ ഏകദേശം […]
Read more

കെ.ജെ. റീനയെ DHS സ്ഥാനത്ത് നിന്നും മാറ്റിയ നടപടിക്ക് സ്റ്റേ

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയ സർക്കാർ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. കെ.ജെ. റീന നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നടപടി സ്വീകരിച്ചത്. ആരോഗ്യവകുപ്പ് നടപടിയിൽ നീതി ലംഘനമുണ്ടായതായി ചൂണ്ടിക്കാട്ടിയാണ് റീന ട്രൈബ്യൂണലിനെ സമീപിച്ചത്. നേരത്തെ ഡോ. കെ ജെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ സർക്കാർ പിഴവ് തിരുത്തിയിരുന്നു. അവധിയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഉൾപ്പെടുത്തി ഇറക്കിയ സ്ഥലംമാറ്റ ഉത്തരവിലെ പിഴവാണ് സർക്കാർ തിരുത്തിയത്. നിപാ സാഹചര്യം ഉൾപ്പെടെയുള്ള […]
Read more

നരേഷ് ഗുജ്‌റാളിന്റെ കമ്പനിയിൽ 7.8 കോടി രൂപയുടെ സൈബർ തട്ടിപ്പ്

ന്യൂഡൽഹി: മുൻ എം.പി. നരേഷ് ഗുജ്‌റാളിന്റെ കമ്പനിയെ ലക്ഷ്യമിട്ട് വൻ സൈബർ സാമ്പത്തിക തട്ടിപ്പ്. മുൻ പ്രധാനമന്ത്രി ഐ.കെ. ഗുജ്‌റാളിന്റെ മകനായ നരേഷ് ഗുജ്‌റാളിന്റെ സ്ഥാപനത്തിൽ നിന്ന് 7.8 കോടി രൂപ തട്ടിയെടുത്തതായി റിപ്പോർട്ട് ചെയ്തു. നരേഷ് ഗുജ്‌റാളിന്റെ ചിത്രം പ്രൊഫൈൽ ഫോട്ടോയാക്കി ഉപയോഗിച്ച വ്യാജ അക്കൗണ്ടിൽനിന്നാണ് കമ്പനി ജീവനക്കാരന് സന്ദേശം ലഭിച്ചത്. ആർടിജിഎസ് മുഖേന നിശ്ചിത ബാങ്ക് അക്കൗണ്ടിലേക്ക് വലിയ തുക കൈമാറാൻ നിർദേശം ലഭിച്ചതിനെ തുടർന്ന് ജീവനക്കാരൻ നാല് ഘട്ടങ്ങളിലായി 7.8 കോടി രൂപ […]
Read more

മോളിവുഡ് ടൈംസ് കുരുക്കിൽ?നിർമ്മാതാക്കൾക്കെതിരെ കേസ്

മോളിവുഡ് ടൈംസ്’ വിവാദം കടുക്കുന്നു; സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ കേസ്, അന്വേഷണം ആരംഭിച്ചു പോലീസ് .നസ്ലൻ നായകനായ മോളിവുഡ് ടൈംസ് സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദം പുതിയ വഴിത്തിരിവിലേക്ക്. . സെൻസർ ബോർഡ് (CBFC) അംഗീകരിച്ച പതിപ്പിൽ നിന്ന് വ്യത്യസ്തമായ ദൃശ്യങ്ങൾ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചെന്ന പരാതിയെ തുടർന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കേസ് എടുത്തതായി റിപ്പോർട്ടുകൾ . സിനിമയുടെ പ്രദർശനത്തിനായി ലഭിച്ച സർട്ടിഫിക്കറ്റിലെ പതിപ്പും പ്രദർശിപ്പിച്ച പതിപ്പും തമ്മിൽ പൊരുത്തക്കേടുണ്ടോയെന്നതാണ് അന്വേഷണത്തിന്റെ കേന്ദ്രവിഷയം. നിയമലംഘനം നടന്നതായി കണ്ടെത്തിയാൽ, ചിത്രത്തിന് വീണ്ടും സെൻസർ […]
Read more

ഹോർമൂസ് പ്രതിസന്ധി നീങ്ങുന്നു; ആദ്യ ഇന്ത്യൻ കപ്പൽ​ ​ഗുജറാത്ത് തീരത്തെത്തും

ന്യൂഡൽഹി: യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് ഹോർമൂസ് കടലിടുക്ക് കടന്ന ആദ്യ ഇന്ത്യൻ കപ്പൽ ഗുജറാത്ത് തീരത്ത് എത്തും. 62370 ടൺ എൽഎൻജിയുമായി പുറപ്പെട്ട ദിഷ എന്ന കപ്പലാണ് ഗുജറാത്ത് തീരത്ത് എത്തും. കപ്പൽ ഉച്ചയ്ക്കുശേഷം ഗുജറാത്തിലെ ദഹേജ് തുറമുഖത്തെത്തുമെന്നാണ് വിവരം. ഹോർമൂസ് മേഖലയിലെ സംഘർഷത്തെ തുടർന്ന് മൂന്ന് മാസത്തിലേറെയായി കപ്പൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇന്ത്യൻ കപ്പലുകൾ ഉൾപ്പെടെ 34 കപ്പലുകൾ ഇപ്പോൾ ഹോർമൂസ് കടലിടുക്കിൽ നിലനിൽക്കുന്നതായാണ് റിപ്പോർട്ട്. ഇതിൽ 13 ഇന്ത്യൻ കപ്പലുകൾക്ക് ഉടൻ […]
Read more

മെസ്സി, മെസ്സി…. കളിമറന്ന റൊണാൾഡോയെ കളിയാക്കി കാണികളും- VIDEO

ഹൂസ്റ്റൻ: ഫിഫ ലോകകപ്പിൽ പോർച്ചുഗലിനെ ഡിആർ കോംഗോ സമനിലയിൽ തളച്ചതോടെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു നേരെ ‘മെസ്സി, മെസ്സി’ വിളികളുമായി കാണികൾ. കളിയിൽ റൊണാൾഡോ തീർത്തും നിറംമങ്ങിയതോടെയാണ് മെസ്സിയുടെ ഹാട്രിക് ഓർമിപ്പിച്ച് കാണികളുടെ പരിഹാസം. മത്സരത്തിലുടനീളം വെറും 25 ടച്ചുകൾ മാത്രം ലഭിച്ച റൊണാൾഡോ, മൂന്നു ഷോട്ടുകൾ പായിച്ചെങ്കിലും ലക്ഷ്യത്തിലേക്ക് ഒന്ന് പോലും ലക്ഷ്യത്തിലേക്ക് ആയിരുന്നില്ല. താരത്തിന്റെ ആറാം ലോകകപ്പാണിത്. ഒരു ലോകകപ്പിലെ ആദ്യ മത്സരത്തിൽ സ്റ്റാർട്ടിങ് ലൈനപ്പിൽ ഇറങ്ങിയിട്ടും റൊണാൾഡോയ്ക്ക് ഏറ്റവും കുറവ് ടച്ചുകൾ […]
Read more
Advertisement
WhiteswanTV Footer