Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

വഴിതെറ്റി മൺസൂൺ; ജൂണിൽ പെയ്ത മഴയിൽ 64% കുറവ്

ന്യൂഡൽഹി: രാജ്യത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയിട്ട് ദിവസങ്ങളായെങ്കിലും മഴ മാറി നിൽക്കുന്ന സാഹചര്യമാണുള്ളത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജൂൺ മാസത്തിൽ ഇതുവരെ ലഭിക്കേണ്ട ആകെ മഴയിൽ 64 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി ഈ സമയത്ത് രാജ്യം മുഴുവൻ വ്യാപിച്ച് സജീവമാകേണ്ട കാലവർഷം നിലവിൽ അതീവ ദുർബലമാണ്. രാജ്യത്തെ പ്രധാന ജലസംഭരണികളിലെയും ഡാമുകളിലെയും ജലനിരപ്പ് അപകടകരമായ രീതിയിൽ താഴ്ന്നു നിൽക്കുന്നതും ആശങ്കയാണ്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും കാലവർഷക്കാറ്റിനെ കരയിലേക്ക് നയിക്കാൻ പാകത്തിലുള്ള […]
Read more

വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം മധുരക്കിഴങ്ങ് കട്​ലറ്റ്

വൈകുന്നേര ചായയ്‌ക്കൊപ്പം കഴിക്കാൻ ആരോഗ്യകരവും രുചികരവുമായ ഒരു സ്നാക്ക് തേടുകയാണോ? എങ്കിൽ മധുരക്കിഴങ്ങ് കട്​ലറ്റ് മികച്ചൊരു ചോയ്സാണ്. സാധാരണ ഉരുളക്കിഴങ്ങ് കട്​ലറ്റിനേക്കാൾ പോഷകഗുണങ്ങൾ കൂടുതലുള്ള മധുരക്കിഴങ്ങ് ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. ചേരുവകൾ മധുരക്കിഴങ്ങ് – 3 എണ്ണം (ഇടത്തരം വലുപ്പം) സവാള – 1 എണ്ണം (നന്നായി അരിഞ്ഞത്) പച്ചമുളക് (അരിഞ്ഞത്) – 2 മുതൽ 3 വരെ ഇഞ്ചി – 1 ടീസ്പൂൺ (ചെറുതായി അരിഞ്ഞത്) വെളുത്തുള്ളി – […]
Read more

തൃശൂർ ആളൂരിൽ പൊലീസ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്

തൃശൂർ: പൊലീസ് ജീപ്പും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരായ ആളൂർ ആനത്തടം സ്വദേശികളായ ജൂവിനും അനന്തകൃഷ്ണനുമാണ് പരിക്കേറ്റത്. തൃശൂർ ആളൂരിൽ വൈകുന്നേരത്തോടെയായിരുന്നു അപകടം നടന്നത്. ഡാൻസാഫ് സ്ക്വാഡിന്റെ പൊലീസ് ജീപ്പ് സഞ്ചരിച്ചിരിക്കുമ്പോഴാണ് സ്കൂട്ടറുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Read more

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത സിവിലിയൻ ബഹുമതി

ബ്രാറ്റിസ്‌ലാവ: സ്ലൊവാക്യയുടെ പരമോന്നത ദേശീയ ബഹുമതിയായ ‘ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ്, ഫസ്റ്റ് ക്ലാസ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്. സ്ലൊവാക്യൻ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനി തിങ്കളാഴ്ച നടന്ന പ്രത്യേക ചടങ്ങിൽ പുരസ്കാരം കൈമാറി. പുരസ്കാരം സ്വീകരിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ലൊവാക്യൻ പ്രസിഡന്റിനും രാജ്യത്തെ ജനങ്ങൾക്കും നന്ദി അറിയിച്ചു. ഈ ബഹുമതി 140 കോടി ഇന്ത്യക്കാർക്ക് […]
Read more

“ദൃഢം” സിനിമ കഥ മോഷ്ടിച്ചതെന്ന ആരോപണം തള്ളി സംവിധായകൻ മാർട്ടിൻ ജോസഫ്

കോട്ടയം: “ദൃഢം” സിനിമ തന്റെ കഥ മോഷ്ടിച്ചാണ് നിർമ്മിച്ചതെന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. ശ്രീലേഖയുടെ ആരോപണം തള്ളി ചിത്രത്തിന്റെ സംവിധായകൻ മാർട്ടിൻ ജോസഫ്. ശ്രീലേഖയുടെ യൂട്യൂബിൽ പങ്കുവെച്ചിരുന്ന ചെറുകഥ ഇന്നാണ് കണ്ടതെന്നും, അതിന് തന്റെ സിനിമയുമായി യാതൊരു സാമ്യവും തോന്നിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഉയർന്ന ആരോപണങ്ങളെ തുടർന്ന് 33 മിനിറ്റ് ദൈർഘ്യമുള്ള ആ ചെറുകഥ താനും തിരക്കഥാകൃത്തുക്കളും ചേർന്ന് പരിശോധിച്ചതായി മാർട്ടിൻ ജോസഫ് പറഞ്ഞു. “സിനിമ കണ്ടവർക്ക് വ്യക്തമാകും, ആ കഥയും […]
Read more

ഗാന്ധിനഗറിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗിക പീഡനം; പ്രിൻസിപ്പലിന്റെ മകനെതിരെ കേസ്

ഗുജറാത്ത്: ഗുജറാത്തിലെ ഗാന്ധിനഗറിൽ സ്വകാര്യ സ്കൂൾ ഹോസ്റ്റലിൽ താമസിച്ചിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിന്റെ മകനെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരവും പട്ടികജാതി–പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരവും (SC/ST Act) കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സെക്ടർ-21 പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തുടർച്ചയായ പീഡനം കുട്ടിയുടെ മാനസികാരോഗ്യത്തെയും പഠനത്തെയും ബാധിച്ചതായും, ബോർഡ് പരീക്ഷയിലെ പ്രകടനം താഴ്ന്നതിന് ഇതും കാരണമായതായും പരാതിയിൽ പറയുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന […]
Read more

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ അറസ്റ്റില്‍. പ്രത്യേക അന്വേഷണ സംഘമാണ് ജിതിനെ അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗമാണ് ജിതിന്‍. സ്‌ക്രീന്‍ ഷോട്ട് ആദ്യം ജിതിന്‍ വടകര സ്‌ക്വാഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലും തുടര്‍ന്ന് റിബേഷ് റെഡ് എന്‍കൗണ്ടര്‍ ഗ്രൂപ്പിലും പ്രചരിപ്പിച്ചു എന്നാണ് കണ്ടെത്തല്‍. ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകരായ 9 പേരെ ചോദ്യം ചെയ്യുകയും ചെയ്തു. ജിതിൻ ഭാസ്കർ തന്നെയായിരിക്കും സ്ക്രീൻഷോട്ട് നിർമിച്ചതെന്നാണ് പ്രാഥമിക വിവരം. ഇതുമായി […]
Read more

കോഴിക്കോട് ജില്ലയിൽ വീണ്ടും മലേറിയ സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയിൽ വീണ്ടും മലേറിയ സ്ഥിരീകരിച്ചു. ഒളവണ്ണ സ്വദേശിയായ 63 വയസ്സുകാരനാണ് രോഗം കണ്ടെത്തിയത്. ചുമട്ടുതൊഴിലാളിയായ ഇയാൾ നിലവിൽ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പനി കൂടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മലേറിയ സ്ഥിരീകരിച്ചത്. ഇയാൾ താമസിക്കുന്ന പ്രദേശത്ത് അതിഥി തൊഴിലാളികൾ കൂടുതലായി താമസിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. അതിനാൽ അവരിൽ ആരെങ്കിലും രോഗബാധിതരായിരിക്കാമെന്നും അതുവഴി രോഗം പടർന്നിരിക്കാമെന്നുമാണ് സംശയം. ഇതേ സാഹചര്യത്തിൽ പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം […]
Read more

സ്വന്തം ആവശ്യത്തിന് മദ്യം കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് കുവൈത്ത് കോടതി

കുവൈത്ത് സിറ്റി: വിൽപ്പനയ്ക്കായി 12 കുപ്പി വിദേശമദ്യം കൈവശം വെച്ചെന്ന കേസിൽ കുവൈത്ത് സ്വദേശിയെ മിസ്ഡിമീനർ കോടതി കുറ്റവിമുക്തനാക്കി. വ്യക്തമായ നിയമപരമായ തെളിവുകൾ ഇല്ലാതെ ഒരാളെ കുറ്റക്കാരനാക്കാനോ ശിക്ഷിക്കാനോ കഴിയില്ലെന്ന തത്വം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിധി. പിടിച്ചെടുത്ത മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കി. ഇത് സ്വന്തം ഉപയോഗത്തിനായി കൈവശം വെച്ചതാണെന്ന പ്രതിയുടെ വാദമാണ് അംഗീകരിച്ചത്. പ്രതി മദ്യം വിൽക്കാൻ ശ്രമിച്ചതായോ മറ്റുള്ളവർക്ക് കൈമാറിയതായോ തെളിയിക്കുന്ന യാതൊരു അന്തിമ തെളിവുകളും കേസ് രേഖകളിൽ […]
Read more

26 ദിവസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: വടകരയിൽ 26 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. വടകര സ്വദേശി ജാസിർ തങ്ങളുടെ മകൻ സയിദ് അഹമ്മദ് മുഹാജിർ ആണ് മരിച്ചത്. രാവിലെ കുഞ്ഞ് മുലപ്പാൽ കുടിച്ച് ഉറങ്ങിയതായിരുന്നു. കുറച്ചു സമയത്തിന് ശേഷം നോക്കിയപ്പോൾ കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നതായി മാതാപിതാക്കൾ ശ്രദ്ധിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ ചോമ്പാല പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. […]
Read more
Advertisement
WhiteswanTV Footer