Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

അറുതിയില്ലാതെ ; മഴ ഇനിയും കനക്കും

തിരുവനന്തപുരം : അറുതിയില്ലാതെ ഇനിയും മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ടാണ്. ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കലാവസ്ഥാവകുപ്പ് അറിയിച്ചു. നാളെ ഇടുക്കിയിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിൽ യെല്ലോ അലർട്ടും നിലവിൽ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ ചക്രവാതചുഴി നാളെയോടെ ന്യുന മർദ്ദമായി […]
Read more

ഫ​ല​സ്തീ​ന് ​പൂർ​ണ പി​ന്തു​ണ​യും സ​ഹാ​യ​വും തു​ട​രും ; കു​വൈ​ത്ത്

കു​വൈ​ത്ത് : കി​ഴ​ക്ക​ൻ ജ​റു​സ​ലേം ത​ല​സ്ഥാ​ന​മാ​ക്കി സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്ട്രം എ​ന്ന ല​ക്ഷ്യ​ത്തെ പി​ന്തു​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ കു​വൈ​ത്ത് ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​റ​ബ് കാ​ര്യ​ങ്ങ​ളു​ടെ അ​സി​സ്റ്റ​ന്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അം​ബാ​സ​ഡ​ർ അ​ഹ്മ​ദ് അ​ൽ ബ​ക്ക​ർ. കു​വൈ​ത്തി​ൽ ന​ട​ന്ന ഗ​സ്സ​യെ​ക്കു​റി​ച്ചു​ള്ള സി​മ്പോ​സി​യം ഫ​ല​സ്തീ​ന് ശ​ക്ത​മാ​യ പി​ന്തു​ണയാണ് പ്ര​ഖ്യാ​പി​ച്ചിരിക്കുന്നത്. ഫ​ല​സ്തീ​ന് പൂ​ർ​ണ പി​ന്തു​ണ​യും സ​ഹാ​യ​വും തു​ട​രു​മെ​ന്നും വ്യ​ക്ത​മാ​ക്കിയിരിക്കുകയാണ് കു​വൈ​ത്ത്. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യി കു​വൈ​ത്ത് എ​ല്ലാ​യ്പോ​ഴും ഈ ​ല​ക്ഷ്യ​ത്തെ പി​ന്തു​ണ​ക്കു​ന്നു. ഗ​സ്സ​ക്കെ​തി​രാ​യ ക്രൂ​ര​മാ​യ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഗ​സ്സ​യി​ൽ […]
Read more

‘അര്‍ദ്ധരാത്രി’ ഒരുങ്ങുന്നു

നിസാമുദ്ദീൻ നാസർ രചന നടത്തി സ്കറ്റ് മൂവി മേക്കേഴ്സിന്റെയും ഔറ മൂവിസിന്റെയും ബാനറിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് അർദ്ധരാത്രി. എറണാകുളത്ത് മാടവന എന്ന പ്രദേശത്ത് ഗ്രാമീണ അന്തരീക്ഷത്തിലുള്ള ഓട് മേഞ്ഞ പുരാതനമായ ഒരു വീട്ടിലായിരുന്നു ഷൂട്ടിംഗ് ആരംഭിച്ചത്. മമിത ബൈജു,അൻവർ സാദത്ത് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച സ്കൂൾ ഡയറി എന്ന ചിത്രത്തിന് ശേഷം അൻവർ സാദത്ത് നായകനായും ഡയാന ഹമീദ് നായികയായും എത്തുന്നു. ബിനു അടിമാലി, ചേർത്തല ജയൻ,നാരായണൻകുട്ടി, കലാഭവൻ റഹ്മാൻ,കാർത്തിക് ശങ്കർ, അജിത്കുമാർ ( […]
Read more

‘പാർട്ടിയിൽ എടുക്കാനാകില്ല’ ; അൻവറിനെ തള്ളി ഡിഎംകെ

കോഴിക്കോട് : സിപിഎമ്മുമായി മുന്നണി ബന്ധമുള്ളതിനാൽ പി.വി അൻവറിനെ പാർട്ടിയിൽ എടുക്കാനാകില്ലെന്ന് ദ്രാവിഡ മുന്നേറ്റ കഴകം(ഡിഎംകെ) വക്താവ് ടി.കെ.എസ് ഇളങ്കോവൻ. സിപിഎം നടപടിയെടുത്തയാളാണ് അൻവറെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ചെന്നൈയിൽ എത്തി ഡിഎംകെ നേതാക്കളുമായി അൻവർ കൂടിക്കാഴ്ച നടത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു.അൻവർ നേതൃത്വത്തെ സമീപിച്ചതായി വാർത്തകൾ വരുന്നുണ്ട്. അങ്ങനെ കൂടിക്കാഴ്ച നടന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ല. പാർട്ടിയിൽ ചേരുന്നത് മറ്റൊരു വിഷയമാണ്. എന്നാൽ, ഞങ്ങളുമായി സഖ്യമുള്ള സിപിഎം നടപടി സ്വീകരിച്ച ഒരാളെന്ന നിലയിൽ അവരുടെ സമ്മതമില്ലാതെ അദ്ദേഹത്തെ പാർട്ടിയിലെടുക്കാനാകില്ല. […]
Read more

എം.ടി വാസുദേവന്‍ നായരുടെ വീട്ടിലെ മോഷണം ; ഇരുത്തിനാല് മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി പൊലീസ്

കോഴിക്കോട് : എഴുത്തുകാരനായ എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ഇരുപത്താറ് പവൻ സ്വർണാഭരണങ്ങൾ, ഡയമണ്ട് പതിപ്പിച്ച കമ്മൽ, മരതകം പതിപ്പിച്ച ലോക്കറ്റ് തുടങ്ങി പതിനഞ്ച് ലക്ഷത്തോളം വിലവരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച പ്രതികളെ ഇരുത്തിനാല് മണിക്കൂറിനുള്ളിൽ പിടികൂടി നടക്കാവ് പൊലീസ്. കരുവശ്ശേരി സ്വദേശിനി ശാന്ത (48), സുഹൃത്ത് വട്ടോളി സ്വദേശി പ്രകാശൻ (44) എന്നിവരെയാണ് നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷും ടൗൺ അസിസ്റ്റൻറ് കമീഷണർ ടി.കെ അഷ്റഫ്ന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്കോഡും ചേർന്ന് […]
Read more

നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

കൊൽക്കത്ത : ബംഗാളിലെ സൗത്ത് 24 പർഗാനാസിൽ നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. വെള്ളിയാഴ്ച ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ഉപേക്ഷിച്ചു. ട്യൂഷന് പോയ പെൺകുട്ടി രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിക്കുകയും പൊലീസ് സ്റ്റേഷന് തീയിടുകയും ചെയ്തു. കുട്ടിയുടെ പിതാവ് പരാതിയുമായി എത്തിയപ്പോൾ പൊലീസ് […]
Read more

ഭോപ്പാലിനടുത്തുള്ള ഫാക്ടറിയിൽ നിന്ന് പിടികൂടിയത് 1800 കോടിയുടെ മയക്കുമരുന്ന്

ഭോപാൽ : മധ്യപ്രദേശിലെ ഭോപ്പാലിനടുത്തുള്ള ഫാക്ടറിയിൽ നിന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻ.സി.ബി) തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എ.ടി.എസ്) ചേർന്ന് നടത്തിയ റെയ്ഡിൽ 1800 കോടിയുടെ മയക്കുമരുന്ന് പിടികൂടി. ഫാക്‌ടറിയിൽ ഉൽപ്പാദിപ്പിച്ചിരുന്ന എം.ഡി (മെഫെഡ്രോൺ) മയക്കുമരുന്നുകളാണ് റെയ്ഡിൽ കണ്ടെടുത്തത്. അനധികൃത മയക്കുമരുന്ന് ഉൽപാദനവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ഗുജറാത്ത് മന്ത്രി ഹർഷ് സാങ്വി പ്രശംസിച്ചു. മയക്കുമരുന്ന് കടത്തും ദുരുപയോഗവും ചെറുക്കുന്നതിൽ നിയമ നിർവഹണ ഏജൻസികളുടെ അശ്രാന്ത പരിശ്രമത്തെയാണ് ഈ നേട്ടം […]
Read more

ബി.ജെ.പി ഭരിക്കുന്നിടത്ത് സൗജന്യ വൈദ്യുതി ലഭ്യമാക്കിയാൽ ഞാൻ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തും ; അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി : ബി.ജെ.പിയുടെ “ഇരട്ട എഞ്ചിൻ” സർക്കാറുകൾ പരാജയമാണെന്ന് അരവിന്ദ് കെജ്രിവാൾ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി സൗജന്യ വൈദ്യുതി നൽകിയാൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തുമെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ‘ജനതാ കി അദാലത്’ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കെജ്‌രിവാൾ. ഹരിയാനയിൽ നിന്നും ജമ്മു കശ്മീരിൽ നിന്നും ബി.ജെ.പിയെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഫെബ്രുവരിയിൽ നടക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പി ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലും സൗജന്യ വൈദ്യുതി […]
Read more

മഴ കനക്കും ; മഴ മുന്നറിയിപ്പില്‍ മാറ്റം

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ചിരിക്കുകയാണ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. അഞ്ച് ദിവസം മഴ ശക്തമായി തുടരാനാണ് സാധ്യതയെന്നാണ് നിഗമനം. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ […]
Read more
Advertisement
WhiteswanTV Footer