സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Wild animal attack

ഇരുമ്പ്പാലത്തെ ജനവാസ മേഖലയിൽ വീണ്ടും കാട്ടുകൊമ്പൻ

തൃശൂ‌‍‌ർ: തൃശ്ശൂരിൽ ഇരുമ്പ് പാലത്തെ ജനവാസമേഖലയിൽ വീണ്ടും കാട്ടുകൊമ്പൻ. രാത്രി ഒമ്പതരയോടെയാണ് ഇരുമ്പുപാലത്ത് ജനവാസ മേഖലയിൽ കാട്ടുകൊമ്പൻ ഇറങ്ങിയത്. രണ്ടു മണിക്കൂറിലേറെയാണ് കാട്ടാന ഭീതി പരത്തിയത്. കുതിരാൻ ഇരുമ്പുപാലത്ത് ജനവാസ കേന്ദ്രങ്ങളിൽ ശല്യക്കാരനായ കാട്ടുകൊമ്പനെ തുരത്താൻ വയനാട്ടിൽ നിന്നും കുങ്കി ആനകളെ എത്തിച്ചു. ഭരത്, വിക്രം എന്ന രണ്ട് കുങ്കിയാനകളെയാണ് എത്തിച്ചത്. സ്ഥിരമായി കാട്ടാന ശല്യം സൃഷ്‌ടിച്ചതോടെയാണ് തുരത്താൻ കുങ്കിയാനകളെ എത്തിച്ചത്.
Read more

വയോധികന് നേരെ കരടി ആക്രമണം; രണ്ട് കൈകളിലും പരിക്ക്

മലപ്പുറം: മലപ്പുറത്ത് ആദിവാസി വയോധികന് നേരെ കരടിയുടെ ആക്രമണം. കരുളായിയിൽ മുണ്ടക്കടവ് ഉന്നതിയിലെ ശങ്കരനാണ് കരടിയുടെ ആക്രമണം ഉണ്ടായത്. ഇയാളുടെ രണ്ട് കൈകളിലും കരടി കടിച്ച് പരിക്കേൽപ്പിച്ചു. വനത്തിൽ പച്ചമരുന്ന് ശേഖരിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ശങ്കരനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read more

ടാപ്പിംഗ് തൊഴിലാളിക്ക് നേരെ ഒറ്റയാന്‍റെ ആക്രമണം; അപകടം തിരുവനന്തപുരം മുല്ലച്ചാലിൽ

തിരുവനന്തപുരം: ടാപ്പിംഗ് തൊഴിലാളി യുവാവിന് കാട്ടാന ആക്രമണത്തിൽ പരിക്ക്. ഇരു ചക്രവാഹനത്തിലെത്തിയ ഇടിഞ്ഞാർ മങ്കയം സ്വദേശി ജിതേന്ദ്രനെയാണ് പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റോഡിലൂടെ ഇരുചക്രവാഹനത്തിലെത്തിയ ഇയാൾക്ക് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു. വാഹനം ഉപേക്ഷിച്ച് ഓടിയ യുവാവിനെ പിന്തുടർന്നെത്തിയ ആനയുടെ അടിയിൽ യുവാവ് അകപ്പെടുകയായിരുന്നു. ഇയാളുടെ ഇടതു വാരിയെല്ലുകൾക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 6.30 ഓടെ ബ്രൈമൂർ റോഡിൽ മുല്ലച്ചൽ വളവിലാണ് സംഭവം നടന്നത്. പാരിപ്പള്ളിയിലെ ജോലി സ്ഥലത്ത് പോകാൻ സ്കൂട്ടറോടിച്ചു വരികയായിരുന്ന ജിതേന്ദ്രനു നേരെ ഒറ്റയാൻ […]
Read more

വെള്ളിക്കുളങ്ങര ഹാരിസന്‍ എസ്‌റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം; അടുക്കള ഗ്രില്ല് തകര്‍ത്തു

തൃശൂർ: വെള്ളിക്കുളങ്ങര ചൊക്കന ഹാരിസന്‍ എസ്‌റ്റേറ്റിലെ മാനേജരുടെ ബംഗ്ലാവിന് നേരെ വീണ്ടും കാട്ടാനയുടെ ആക്രമണം. ബംഗ്ലാവിനു പുറകിലെ അടുക്കളുടെ ഭിത്തിയിലുള്ള ഗ്രില്ല് തകര്‍ത്ത കാട്ടാന അടുക്കളക്കുള്ളിലുണ്ടായിരുന്ന സാധനസാമഗ്രികള്‍ തുമ്പിക്കൈ കൊണ്ട് വലിച്ചു പുറത്തിട്ടു. ചൊക്കന എസ്റ്റേറ്റിലെ അസിസ്റ്റന്റ് മാനേജര്‍ താമസിക്കുന്ന ബംഗ്ലാവില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ഗ്രില്ല് തകര്‍ത്ത ശേഷം തുമ്പിക്കൈ അകത്തിട്ട് അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവ ആന പുറത്തേക്ക് വലിച്ചിട്ടു. സംഭവസമയത്ത് ബംഗ്ലാവില്‍ ആളുണ്ടായിരുന്നില്ല.
Read more

വാൽപ്പാറയിൽ എട്ടുവയസ്സുകാരനെ ആക്രമിച്ചത് കരടിയെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്

വാൽപ്പാറ: തമിഴ്നാട് വാൽപ്പാറയിൽ എട്ടുവയസ്സുകാരനെ ആക്രമിച്ചത് കരടി എന്ന് സ്ഥിതീകരിച്ച് വനം വകുപ്പ്. വനംവകുപ്പും ഡോക്ടേഴ്സും നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. പുലിയുടെ ആക്രമണത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്ത. ഞായറാഴ്‌ച വൈകുന്നേരം ആണ് അസം സ്വദേശി നൂറിൻ ഇസ്ലാമിനെ കരടി ആക്രമിച്ചത്. വേവർലി എസ്റ്റേറ്റിലെ പാടിയുടെ മുറ്റത്തിരുന്ന് കളിക്കുകയായിരുന്നു കുട്ടി. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തി തിരച്ചിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മുഖത്തും ശരീരത്തിന്റെ പലഭാഗത്തും മാംസം ഉണ്ടായിരുന്നില്ല. ഇതോടുകൂടിയാണ് പുലി കുട്ടിയെ പിടിച്ചുകൊണ്ട് പോയി […]
Read more

നിലമ്പൂരിൽ രണ്ടാം ദിവസവും കാട്ടാനയുടെ സാനിധ്യം

മലപ്പുറം: നിലമ്പൂർ പെരുവമ്പാടത്ത് രണ്ടാം ദിവസവും കാട്ടാനയുടെ സാനിധ്യം. വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കാട്ടാന തള്ളി മറിച്ചിട്ടു. ആൾ താമസമില്ലാത്ത വീടിന്റെ തകരഷീറ്റും തകർത്തു. ഇല്ലിക്കൽ അബ്ദുൾ അസീസിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കാണ് കുത്തിമറിച്ചിട്ടത്. രണ്ട് മണിക്കൂറോളം ഭീതി വിതച്ച ശേഷം പുലർച്ചെയാണ് കാട്ടാന മടങ്ങിയത്.
Read more

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം; സംഭവം അട്ടപ്പാടിയിൽ

പാലക്കാട്: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അട്ടപ്പാടി ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്. പശുവിനെ മേയ്ക്കാൻ ഇന്നലെ കാട്ടിലേക്ക് പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെയായിട്ടും തിരികെ വരാത്തതോടെ നാട്ടുകാർ നടത്തിയ തെരച്ചിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Read more

പ്രവാസികളുമായി പോയ കാർ ആക്രമിച്ച് ഒറ്റയാൻ, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

സുല്‍ത്താന്‍ ബത്തേരി: ഇറ്റലിയില്‍ നിന്ന് തിരികെയെത്തിയവരുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച കാറിന് നേരെ ഒറ്റയാന്റെ ആക്രമണം. പുല്‍പ്പള്ളി പാടിച്ചിറയിലെ വീട്ടിലേക്ക് പോകുകയായിരുന്ന കുടുംബമാണ് ആക്രമിക്കപ്പെട്ടത്. കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാറിനുമുന്‍പില്‍ പോയിരുന്ന പിക്കപ്പ് വാനും ആക്രമണത്തിനിരയായി. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ഇരുളം-മൂന്നാനക്കുഴി റോഡിലെ ചേലക്കൊല്ലി വനമേഖലയിലായിരുന്നു അപകടം നടന്നത്. പാടിച്ചിറ പുതിയപറമ്പില്‍ ബേബി തോമസ്, ഭാര്യ മിനി, ഭാര്യാമാതാവ് ചിന്നമ്മ, ഇവരുടെ സഹായി ഓമന, ഡ്രൈവറും അയല്‍വാസിയുമായ സിജോ ചിറക്കപ്പറമ്പില്‍ […]
Read more

എറണാകുളത്ത് പുലർച്ചെ രണ്ടിടങ്ങളിൽ കാട്ടാനക്കൂട്ടം

കൊച്ചി: എറണാകുളത്ത് പുലർച്ചെ രണ്ടിടങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങി. പെരുമ്പാവൂർ വേങ്ങൂർ പഞ്ചായത്തിലെ മുനിപ്പാറയിലാണ് കാട്ടാനക്കൂട്ടം എത്തി. പ്രദേശവാസിയായ കുഞ്ഞപ്പന്റെ വീട്ടുമുറ്റം വരെ ആനക്കൂട്ടം എത്തി. ഒരു കുട്ടിയാനയടക്കം ആറ് ആനകളാണ് എത്തിയത്. പുരയിടത്തിൽ കൃഷി ചെയ്തിരുന്ന വാഴ അടക്കമുള്ളവ നശിപ്പിച്ചു. മറ്റ് ഇടങ്ങളിലും കൃഷിനാശം വരുത്തിയിട്ടുണ്ട്. കോതമംഗലം – പൈങ്ങോട്ടൂർ പഞ്ചായത്തിലെ കടവൂർ ഭാഗത്തും പുലർച്ചെ രണ്ട് കാട്ടു കൊമ്പൻമാർ എത്തിയിരുന്നു. തെക്കെപുന്നമറ്റത്ത് ജോസഫിൻ്റെ വീട്ടുമുറ്റത്താണ് ആനകൾ എത്തിയത്. അവിടെ നിന്ന് പിന്നീട് പനങ്കര ഭാഗത്തേക്ക് പോയി. […]
Read more

വീണ്ടും തെരച്ചിൽ; പുലി പിടിച്ച ബാലികയെ കണ്ടെത്താനായില്ല

തൃശൂർ: തമിഴ്നാട്ടിലെ വാൽപ്പാറയിൽ പുലി പിടികൂടിയ നാല് വയസ്സുകാരിക്കായി വീണ്ടും തിരച്ചിൽ. പ്രത്യേക പരിശീലനം നേടിയ നായയെയും സ്ഥലത്തെത്തിച്ചു. പൊലീസും വനം വകുപ്പും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയാണ്. ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദ – മോനിക്ക ദമ്പതികളുടെ മകൾ റൂസ്‍നിയെയാണ് കാണാതായത്. കുട്ടിയെ പുലി പിടിച്ചത് വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്കാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് മനോജ് – മോനിക്ക ദമ്പതികൾ മൂന്ന് മക്കൾക്കൊപ്പം തൊഴിലെടുത്ത് ജീവിക്കാൻ ഈ പ്രദേശത്ത് വന്നത്. അമ്മ പൈപ്പിൽ നിന്ന് വെള്ളമെടുക്കവേ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.