Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: wnews

സരിനെ സ്ഥാനാർത്ഥിയാക്കുന്ന സി.പി.എമ്മിനോട് ലജ്ജ തോന്നുന്നു ; കെ. സുധാകരൻ.

ഗുരുവായൂർ : ഇന്നലെവരെ സി.പി.എമ്മിനെ കൊത്തിവലിച്ച നാവാണ് സരിൻ്റേത്. ആ നാവെടുത്ത് വായിൽ വക്കാൻ സി.പി.എമ്മിന് സാധിക്കുമെങ്കിൽ സി.പി.എമ്മിന് എന്ത് വൃത്തികേടും കാണിക്കാൻ സാധിക്കുമെന്നാണ് അർത്ഥമെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ. പോകുന്നവർ പോകട്ടെ. ആരെയും പിടിച്ചു കെട്ടി നിർത്താൻ പറ്റില്ല. സരിൻ പോകരുത് എന്നാണ് ഞങ്ങളുടെ ആഗ്രഹം. ആ കാര്യം ഞങ്ങൾ സരിനെ അറിയിച്ചിട്ടുണ്ട്. സരിൻ്റെ വാർത്തസമ്മേളനത്തിൽ പാർട്ടി വിരുദ്ധത ഉണ്ടോ എന്ന് പരിശോധിച്ച് നടപടിയെടുക്കും. വിട്ടുപോകുന്ന ആൾക്കെതിരെ നടപടി എടുത്തിട്ടും കാര്യമില്ലല്ലോ. പാർട്ടിതലത്തിൽ ചർച്ചചെയ്ത് […]
Read more

സ്ഥാനങ്ങൾ കിട്ടാത്തതിൻ്റെ പേരിൽ പ്രതിഷേധിക്കുകയാണെങ്കിൽ കോൺഗ്രസിൽ ആദ്യം പ്രതിഷേധിക്കേണ്ടത് ഞാൻ ; രമേശ് ചെന്നിത്തല

ഗുരുവായൂർ: പാലക്കാടും ചേലക്കരയും വയനാടും കോൺഗ്രസ് നേടാൻ പോകുന്നത് വമ്പിച്ച വിജയമെന്ന് രമേശ് ചെന്നിത്തല. പാലക്കാട് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തലിനെ സ്ഥാനാർഥിയാക്കിയതിന് പിന്നാലെയാണ് പി.സരിൻ ഇടഞ്ഞത്. സ്ഥാനങ്ങൾ കിട്ടാത്തതിൻ്റെ പേരിൽ പ്രതിഷേധിക്കുകയാണെങ്കിൽ കോൺഗ്രസിൽ ആദ്യം പ്രതിഷേധിക്കേണ്ടത് താനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഞാൻ എല്ലാവർക്കും മാതൃകയാണ്. ചാണ്ടി ഉമ്മൻ വിട്ടു നിൽക്കുന്നത് തിരക്കു കൊണ്ടാകാം. ചിലർ സ്വതന്ത്രരായി വരുന്നതുകൊണ്ട് പാർട്ടി കുത്തഴിഞ്ഞെന്ന് പറയാനാവില്ല. സ്ഥാനാർഥിത്വം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സ്വതന്ത്രരായി വരുന്നത് ശരിയായ നടപടിയല്ല. […]
Read more

നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കും

ന്യൂഡല്‍ഹി : നാവികസേന മുന്‍ മേധാവിയും നിലവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണറുമായ അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കും. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഗവർണർമാരെ മാറ്റാൻ കേന്ദ്രം തയാറെടുക്കുന്നതായാണ് റിപ്പോർട്ടുകള്‍. ഗവര്‍ണര്‍ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാന് മറ്റൊരു പദവി നല്‍കിയേക്കുമെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്‍റെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍നിന്നും പഠനം പൂര്‍ത്തിയാക്കിയ ദേവേന്ദ്ര കുമാര്‍ ജോഷി 1974 ഏപ്രില്‍ ഒന്നിനാണ് സേനയിൽ ചേർന്നത്. ഇന്ത്യന്‍ നാവിക […]
Read more

എ.ഡി.എം നവീൻ ബാബു ആത്മഹത്യ ; പി.പി ദിവ്യയുടെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു

തിരുവനന്തപുരം : യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ കണ്ണൂർ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഗോവിന്ദൻ പറഞ്ഞു. ഇക്കാര്യം കണ്ണൂർ ജില്ലാ കമ്മിറ്റിയും സംസ്ഥാന സർക്കാറും പരിശോധിക്കട്ടെ. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളുണ്ടാകും. – എം.വി ഗോവിന്ദൻ പറഞ്ഞു. നേരത്തെ നവീൻ ബാബുവിന്‍റെ […]
Read more

മഹാരാഷ്ട്രയിൽ നേതാക്കളുടെ വാക്പോര് കടുക്കുന്നു

മുംബൈ : മഹാരാഷ്ട്രയിൽ നേതാക്കളുടെ വാക്പോര് കടുക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നേതക്കളുടെ പോര്. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് ആദിത്യ താക്കറെയാണ് ഏറ്റവും അവസാനം ബി.ജെ.പിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദുത്വത്തിൽ ബി.ജെ.പിക്ക് ഇരട്ട നിലപാടാണ് ഉള്ളതെന്ന് ആദിത്യ താക്കറെ വിമർശിച്ചു. ഹിന്ദുത്വത്തിന്റെ പേരിൽ ആളുകളോട് എന്ത് കഴിക്കണമെന്നും ഏത് വസ്ത്രം ധരിക്കണമെന്നും തങ്ങൾ പറയാറില്ലെന്ന് ആദിത്യ താക്കറെ പറഞ്ഞു. കരാർ മുഖ്യമന്ത്രിയാണ് ഇപ്പോൾ മഹാരാഷ്ട്ര ഭരിക്കുന്നത്. മഹാരാഷ്ട്രക്ക് അത് അറിയാം. തന്റെ പിതാവിന്റെ പിന്നിൽ […]
Read more

ശബരിമല കോഓഡിനേറ്റർ സ്ഥാനത്തുനിന്ന്​ എ.ഡി.ജി.പി എം.ആർ അജിത്‌ കുമാറിനെ നീക്കി

തിരുവനന്തപുരം : ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാന പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് എം.ആർ. അജിത്‌ കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കിയതിന് പിന്നാലെ ശബരിമല കോഓഡിനേറ്റർ സ്ഥാനത്തുനിന്ന്​ എ.ഡി.ജി.പി എം.ആർ. അജിത്‌ കുമാറിനെ നീക്കി. എ.ഡി.ജി.പി എസ്‌. ശ്രീജിത്തിനാണ്‌ പകരംചുമതല. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കാണ് ശബരിമലയിലെ പൊലീസ് ചീഫ് കോഓഡിനേറ്റർ ഉത്തരവാദിത്തം നൽകാറ്​. നിലവിൽ അജിത്കുമാർ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയല്ല. മുമ്പ്​ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ശബരിമല അവലോകന യോഗത്തിൽനിന്ന്​ അജിത്‌കുമാറിനെ ഒഴിവാക്കിയിരുന്നു. എ.ഡി.ജി.പിക്കെതിരെ […]
Read more

എ.ടി.എം മെഷീനില്‍നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമം

നെടുങ്കണ്ടം : പാറത്തോട് ടൗണിലെ സ്വകാര്യ കമ്പനിയുടെ എ.ടി.എം മെഷീനില്‍നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമം. ഇടുക്കി കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ നെടുങ്കണ്ടത്തിനടുത്ത് പാറത്തോട്ടിലെ എ.ടി.എം മെഷീന്‍ കുത്തിത്തുറക്കാനാണ് ശ്രമം നടന്നത്. എ.ടി.എം ഫ്രാഞ്ചൈസി എടുത്ത് നടത്തുന്ന വ്യക്തി ഉടുമ്പന്‍ചോല പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാകാം സംഭവമെന്നാണ് പൊലീസ് നിഗമനം. കൃത്യം നടക്കുമ്പോള്‍ സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. പണം സൂക്ഷിച്ചിരിക്കുന്ന ലോക്കര്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കൂ എന്നാണ് എ.ടി.എം നടത്തിപ്പുകാര്‍ പറയുന്നത്. എ.ടി.എം മെഷീന്റെ […]
Read more

എ.ഡി.എം നവീൻ ബാബുവിന്‍റെ മരണം ; ജില്ല കലക്ടർ റവന്യു വകുപ്പ് മന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

കണ്ണൂർ : യാത്രയയപ്പ് ചടങ്ങിൽ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ കണ്ണൂർ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ജില്ല കലക്ടർ അരുൺ കെ. വിജയൻ റവന്യു വകുപ്പ് മന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉന്നയിച്ച വിഷയം സംബന്ധിച്ച് പരാതിക്കാരന്‍റെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള പരാതിയൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് കലക്ടർ റിപ്പോർട്ടിൽ അറിയിച്ചു. കൂടുതൽ അന്വേഷണം നടത്തിയ ശേഷം വിശദമായ റിപ്പോർട്ട് കലക്ടർ മന്ത്രിക്ക് സമർപ്പിക്കും. നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നെന്ന് മന്ത്രി […]
Read more

ബോംബ് ഭീഷണി ; ഡൽഹി-ചിക്കാഗോ എയർ ഇന്ത്യ വിമാനം വഴിതിരിച്ചു വിട്ടു

ന്യൂഡൽഹി : ഡൽഹി-ചിക്കാഗോ എയർ ഇന്ത്യ വിമാനം കാനഡയിലേക്ക് വഴിതിരിച്ചു വിട്ടു. ബോംബ് ഭീഷണിയെ തുടർന്നാണ് വിമാനം വഴിചിരിച്ച് വിട്ടത്. ഇക്വലൂറ്റ് വിമാനത്താവളത്തിലേക്കാണ് എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടത്. തുടർന്ന് കാനഡയിൽ വിമാനം അടിയന്തര ലാൻഡിങ് നടത്തി. ഒക്ടോബർ 15ാം തീയതി എയർ ഇന്ത്യയുടെ എ.ഐ127 വിമാനത്തിന് ഓൺലൈനിലൂടെ ഭീഷണി ലഭിക്കുകയും തുടർന്ന് കാനഡയിൽ അടിയന്തര ലാൻഡിങ് നടത്തുകയും ചെയ്തുവെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. സുരക്ഷയുടെ ഭാഗമായി യാത്രക്കാരെ വീണ്ടും പരിശോധനക്ക് വിധേയമാക്കുമെന്നും എയർ ഇന്ത്യ […]
Read more

എ.ഡി.എമ്മിനെ അപമാനിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആരാണ് ? ; വി.ഡി. സതീശൻ

തിരുവനന്തപുരം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അപമാനിനെ തുടര്‍ന്ന് കണ്ണൂരില്‍ എ.ഡി.എം ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കണ്ണൂർ എ.ഡി.എമ്മിനെ അപമാനിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചെദിച്ചു. അഴിമതിക്കാരനല്ലാത്ത എ.ഡി.എമ്മിന് വേണ്ടി യാത്ര അയപ്പ് സംഘടിപ്പിച്ചപ്പോള്‍ ക്ഷണിക്കാതെ തന്നെ അവിടെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കലക്ടറുടെ അനുമതി ഇല്ലാതെ മൈക്ക് എടുത്ത് എ.ഡി.എമ്മിനെ അപമാനിച്ചു. അദ്ദേഹം സി.പി.എം കുടുംബത്തില്‍പ്പെട്ട ആളാണ്. അദ്ദേഹത്തിന്റെ അമ്മ […]
Read more
Advertisement
WhiteswanTV Footer