സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: world news

2025 വൈദ്യശാസ്ത്ര നൊബേല്‍ മൂന്നുപേർക്ക്; പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് പുരസ്കാരം

ന്യൂഡൽഹി: 2025 ലെ വൈദ്യശാസ്ത്ര നൊബേലിന് മൂന്ന് പേർ അര്‍ഹരായി. മേരി ഇ ബ്രൻകോവ്, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സാകാഗുച്ചി എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. പെരിഫറൽ ഇമ്മ്യൂൺ ടോളറന്‍സിനെ പറ്റിയുള്ള ഗവേഷണത്തിനാണ് നൊബേൽ. മേരി ഇ ബ്രൺകോവ് സിയാറ്റിലിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഗവേഷകയാണ്. ഫ്രെഡ് റാംസ്ഡെൽ സാൻ ഫ്രാൻസിസ്കോയിലെ സൊനോമ ബയോതെറാപ്യൂട്ടിക്സ് സ്ഥാപകനും ഷിമോൺ സാകാഗുച്ചി ജപ്പാനിലെ ഒസാക സർവകലാശാലയിലെ ഗവേഷകനുമാണ്. സര്‍ട്ടിഫിക്കറ്റ്, സ്വര്‍ണ മെഡല്‍, 13.31 കോടി രൂപയുടെ ചെക്ക് എന്നിവയാണ് പുരസ്‌കാരം നേടിയവര്‍ക്ക് […]
Read more

യുഎഇയിലെ പ്രമുഖ വ്യവസായി ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബ് അന്തരിച്ചു

അബുദാബി: യുഎഇയിലെ അടിസ്ഥാനസൗകര്യവികസനത്തിന് വഴിതെളിച്ച പ്രമുഖ വ്യവസായി ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബ് അന്തരിച്ചു. യുഎഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ്​ ആൽ മക്​തൂം ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. യുഎഇയിലെ ആദ്യ റോഡ് നിർമിച്ച പ്രശസ്തമായ ഖാൻസാഹബ് കമ്പനിയുടെ മുൻ ചെയർമാനാണ് ഇദ്ദേഹം. യുഎഇയുടെ വികസനത്തിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ് ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബും അദ്ദേഹം ചെയർമാനായിരുന്ന ഖാൻ സാഹബ് എന്ന സ്ഥാപനവും. 1935-ൽ സ്ഥാപിതമായ […]
Read more

പ്രതിഷേധം ഫലം കണ്ടു; സമൂഹ മാധ്യമ ആപ്പുകൾക്കുമേലുള്ള നിരോധനം നീക്കി നേപ്പാൾ

കാഠ്മണ്ഡു: ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ സമൂഹ മാധ്യമ ആപ്പുകൾക്കുമേലുള്ള നിരോധനം നീക്കി നേപ്പാൾ. പൊലീസ് വെടിവെപ്പിൽ 20 പ്രതിഷേധക്കാരാണ് ഇന്നലെ മരിച്ചത്. 250 പേർക്ക് പരുക്കേറ്റു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നേപ്പാൾ ആഭ്യന്തര മന്ത്രി രമേഷ് ലേഘഖ് രാജിവച്ചു. സർക്കാരിനുള്ള പിന്തുണ നേപ്പാളി കോൺഗ്രസ് പിൻവലിച്ചേക്കുമെന്ന റിപ്പോർട്ടുകളുണ്ട്. ഇന്നലെ നടന്ന വൈകീട്ട് മന്ത്രിസഭാ യോഗത്തിൽ നിന്ന് നേപ്പാളി കോൺഗ്രസ് മന്ത്രിമാർ വാക്കൗട്ട് നടത്തിയിരുന്നു. സമൂഹമാധ്യമ ആപ്പുകൾ നിരോധിച്ച നേപ്പാൾ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി കെ പി ശർമ ഓലിയുടെ […]
Read more

കുവൈത്ത് വിഷമദ്യ ദുരന്തം: 40 ഇന്ത്യക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി: കുവൈത്തിൽ മെഥനോൾ കലർന്ന പാനീയങ്ങൾ കഴിച്ചതിനെത്തുടർന്ന് 63 കേസുകൾ റിപ്പോർട്ട് ചെയ്‌തു. 40 ഇന്ത്യക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ചിലർ അത്യാഹിത നിലയിലാണെന്നും അധികൃതർ അറിയിച്ചു. എംബസി ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. വിവരങ്ങൾക്ക് +965-65501587 നമ്പരിൽ ബന്ധപ്പെടാം. സംഭവത്തിൽ 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരകളെല്ലാം ഏഷ്യൻ പൗരന്മാരാണ്. നിരവധി പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 31 കേസുകളിൽ സിപിആർ (CPR) ചികിത്സ നൽകിയിട്ടുണ്ട്. 51 പേർ അടിയന്തര […]
Read more

സുരക്ഷാ ഭീഷണി: ടെലിഗ്രാം, വാട്‌സ്ആപ്പ് കോളുകൾ നിരോധിച്ച് റഷ്യ

ഇൻ്റർനെറ്റ് നിയന്ത്രണം കർശനമാക്കുന്നതിൻ്റെ ഭാഗമായി ടെലിഗ്രാം, വാട്‌സ്ആപ്പ് എന്നീ മെസേജിങ് ആപ്പുകളിലെ കോളുകൾ നിയന്ത്രിച്ച് റഷ്യ. ആപ്പുകളിലെ കോളുകൾ ഭാഗികമായി നിയന്ത്രിക്കുന്നതായി റഷ്യൻ അധികൃതർ പ്രഖ്യാപിച്ചു. കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിന് ഈ നടപടി ആവശ്യമാണെന്നാണ് സർക്കാറിൻ്റെ മീഡിയ ആൻഡ് ഇൻ്റർനെറ്റ് റെഗുലേറ്ററായ റോസ്‌കോംനാഡ്‌സറുടെ ന്യായീകരണം. ഇന്റർനെറ്റ് നിയന്ത്രണത്തിൻ്റെ ഭാഗമായി കർശന നടപടികളാണ് റഷ്യൻ അധികാരികൾ ഇതിനോടകം സ്വീകരിച്ചിരിക്കുന്നത്. ഇൻ്റർനെറ്റ് നിയന്ത്രണ നിയമങ്ങൾ രൂപീകരിച്ച റഷ്യ, ഇവ പാലിക്കാത്ത വെബ്സൈറ്റുകളും പ്ലാറ്റ്‌ഫോമുകളും നിരോധിക്കുകയും ചെയ്തു. വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (വിപിഎൻ) […]
Read more

ഗ്രീസിലും സ്പെയിനിലും തുർക്കിയിലും ആളിപ്പടർന്ന് കാട്ടുതീ

പാത്രസ്: തെക്കന്‍ യൂറോപ്പിനെ ഭീതിയിലാഴ്ത്തി കാട്ടുതീ വ്യാപിക്കുന്നു. യൂറോപ്പില്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസ് എത്തി. ചൂട് കൂടുന്ന കാലാവസ്ഥയിൽ കാറ്റ് തീ പടരുകയാണ്. ഗ്രീസിലും സ്പെയിനിലും തുർക്കിയിലും അൽബേനിയയിലും സ്ഥിതി രൂക്ഷം. ഗ്രീസിലെ പാത്രസിൽ നിന്ന് മാത്രം ഒഴിപ്പിച്ചത് രണ്ട് ലക്ഷത്തിലധികം പേരെയാണ്. ഇറ്റലിയിലെ 16 നഗരങ്ങളിൽ അത്യുഷ്ണ മുന്നറിയിപ്പ് ഉണ്ട്. ഇരുപതിലധികം സ്ഥലങ്ങളിൽ കാട്ടുതീ വ്യാപിപ്പിച്ചിട്ടുണ്ട്. യിൻ, പോർച്ചുഗൽ, ഫ്രാൻസ്, ഇറ്റലി, ബാൾക്കൺസ്, ബ്രിട്ടൻ തുടങ്ങിയ നഗരങ്ങലിൽ ഈ ആഴ്ച അത്യുഷ്ണമുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് […]
Read more

ഗാസയെ നിയന്ത്രിക്കാനുള്ള ഇസ്രായേല്‍ പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് ഐക്യരാഷ്ട്രസഭ

ജനീവ: അധിനിവേശ ഗാസ മുനമ്പിന്റെ സമ്പൂര്‍ണ സൈനിക ഏറ്റെടുക്കല്‍ പദ്ധതി ഇസ്രായേല്‍ സര്‍ക്കാര്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് യുഎന്‍ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക്. ഇസ്രായേല്‍ എത്രയും വേഗം അധിനിവേശം അവസാനിപ്പിക്കണമെന്നും, അംഗീകരിച്ച ദ്വിരാഷ്ട്ര പരിഹാരം സാക്ഷാത്കരിക്കണമെന്നും, ഫലസ്തീനികളുടെ സ്വയം നിര്‍ണ്ണയാവകാശം ഉറപ്പാക്കണമെന്നും ഉള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിക്ക് വിരുദ്ധമാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ ഏകപക്ഷീയമായി തടങ്കലില്‍ വച്ചിരിക്കുന്ന ഫലസ്തീനികളെ മോചിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ പൂര്‍ണ്ണമായും തടസ്സങ്ങളില്ലാതെയും മാനുഷിക സഹായങ്ങള്‍ അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Read more

ഭയപ്പെടുത്തുന്ന 80 വർഷങ്ങൾ; ഇന്ന് നാഗസാക്കി ഓർമ്മദിനം

നാഗസാക്കി ഓർമ്മദിനം ഓരോ വർഷവും ഓഗസ്റ്റ് 9-നാണ് ആചരിക്കുന്നത്. 1945-ലെ ഈ ദിവസത്തിൽ, രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനഘട്ടത്തിൽ, അമേരിക്കൻ ഐക്യനാടുകൾ ജപ്പാനിലെ നാഗസാക്കി നഗരത്തിൽ ആണവ ബോംബ് വീഴ്ത്തുകയായിരുന്നു. “Fat Man” എന്ന പേരിൽ അറിയപ്പെടുന്ന ഈ ബോംബ് ആക്രോശകരമായ നാശനഷ്ടങ്ങൾക്ക് വഴിവെച്ചു. ഏകദേശം 70,000-ലധികം പേർ ഉടനെ കൊല്ലപ്പെടുകയും, അനേകർ പിന്നീട് രോഗങ്ങൾ മൂലം ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഈ ദിനം, ആണവയുദ്ധത്തിന്റെ ഭീകരതയും മനുഷ്യരുടെ ദുരിതവും ഓർത്ത് സമാധാനത്തിനായുള്ള പ്രതിജ്ഞ പുതുക്കുന്നതിനുള്ള പ്രധാന അവസരമാണ്. […]
Read more

രണ്ടാം തവണയും യുഎഇയിൽ ഭൂചലനം

അബുദാബി: യുഎഇ-സൗദി അതിര്‍ത്തിക്ക് സമീപം ഭൂചലനം. സൗദി, യുഎഇ അതിര്‍ത്തിയില്‍ ബത്ഹായില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ യുഎഇയിലെ അല്‍ സിലയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം അർധരാത്രി 12.03നാണ് ഉണ്ടായതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം വ്യാഴാഴ്ച അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് പ്രദേശത്ത് നേരിയ പ്രകമ്പനം ഉണ്ടായെങ്കിലും ഇതിന്‍റെ പ്രത്യാഘാതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Read more

പാക് സൈനിക മേധാവി അസിം മുനീര്‍ വീണ്ടും അമേരിക്കയിലേക്ക്

പാകിസ്താന്‍ സൈനിക മേധാവി അസിം മുനീര്‍ വീണ്ടും അമേരിക്കയിലേക്ക്. രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അസിം മുനീർ അമേരിക്കൻ സന്ദർശനം നടത്തുന്നത്. സന്ദർശനം ഈ മാസം ഉണ്ടായേക്കും. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ മൈക്കിള്‍ കുറില്ലയുടെ യാത്രയയപ്പ് ചടങ്ങില്‍ മുനീര്‍ പങ്കെടുക്കും. പാകിസ്താനെ ഭീകരവിരുദ്ധ പോരാട്ടത്തിലെ പങ്കാളിയെന്ന് വിശേഷിപ്പിച്ചയാളാണ് മൈക്കിള്‍ കുറില്ല.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.