മലപ്പുറം: കാളികാവില്‍ റബ്ബര്‍ ടാപ്പിങ് തൊഴിലാളി മരിച്ച നിലയില്‍.പുലിപിടിച്ചതെന്ന് സംശയം. കാളികാവ് കല്ലാമൂല സ്വദേശി ഗഫൂര്‍ ആണ് മരിച്ചത്. ആര്‍ ആര്‍ ടി പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ജോലി ചെയ്യുന്നതിനിടെ പുലി പിടിച്ചതായിയാണ് സംശയം .ടാപ്പിങ്ങിനിറങ്ങിയ ഇദ്ദേഹത്തെ കാണാതായതിനെ തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. റബ്ബര്‍ ടാപ്പിങ് ചെയ്യുന്ന സ്ഥലത്തുനിന്നും 5 കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.




