കൊച്ചി: 15കാരിയോട് ലൈംഗികാതിക്രമം നടത്തിയ ഓൺലൈൻ ടാക്‌സി ഡ്രൈവർ പിടിയിൽ. വയനാട് ചീരാൽ സ്വദേശി നൗഷാദിനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്‌തത്. പെൺകുട്ടി പഠനത്തിൽ പിന്നാക്കം പോയതോടെ മാതാപിതാക്കൾ ശ്രദിക്കാൻ തുടങ്ങി.ഇതേ തുടർന്ന് കുട്ടിയുടെ ഫോൺവിളികൾ നിരീക്ഷിക്കുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്‌തു. ഇതിനു ശേഷമാണ് വിവാഹിതനായ യുവാവുമായി പ്രണയത്തിലാണെന്ന് മാതാപിതാക്കൾ അറിയുന്നത്. രക്ഷിതാക്കൾ വിവരം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം പോക്‌സോ വകുപ്പുകൾ ചുമത്തി നൗഷാദിന്റെ പേരിൽ കേസെടുക്കുകയായിരുന്നു. എസിപി പി രാജ്‌കുമാറിന്റെ നിർദേശപ്രകാരം പാലാരിവട്ടം എസ്‌എച്ച്‌ഒ കെആർ രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

സൈബർ ആക്രമണത്തിനെതിരേ മുഖ്യമന്ത്രിക്ക് പരാതിനൽകി ഷഹനാസ്
തിരുവനന്തപുരം: സൈബർ ആക്രമണത്തിനെതിരേ കോൺഗ്രസ് സഹയാത്രികയും എഴുത്തുകാരിയും പ്രസാധകയുമായതിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി സമർപ്പിക്കുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയിൽ നിന്നുണ്ടായ മോശം പെരുമാറ്റം തുറന്നുപറഞ്ഞതിനെ തുടർന്നാണ് തനിക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടക്കുന്നതെന്ന്









