തൃശ്ശൂര്‍: 64ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി കെ രാജന്‍ സ്വാഗത പ്രസംഗം നടത്തി.
സര്‍വംമായ സിനിമയിലെ നായിക റിയ ഷിബുവും വേദിയിലുണ്ടായിരുന്നു. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് കലോത്സവത്തിന്റെ കൊടി ഉയര്‍ത്തിയത്. ഉദ്ഘാടനത്തിനു മുന്നോടിയായി പാണ്ടിമേളവും നടന്നിരുന്നു.
250 ഇനങ്ങളില്‍ പതിനയ്യായിരം കൗമാരപ്രതിഭകള്‍ 25 വേദികളിലായി അരങ്ങിലെത്തും.
തേക്കിന്‍കാട് മൈതാനിയിലെ ‘സൂര്യകാന്തി’ എന്ന പ്രധാന വേദിയിലായിരുന്നു ഉദ്ഘാടനം. 25 വേദികളിലായാണ് മത്സരം. വിവിധ പൂക്കളുടെ പേരുകളാണ് വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്.






