Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വൈദ്യപരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതി രക്ഷപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കളമശേരി പൊലീസ് മോഷണക്കേസിൽ അറസ്റ്റ് ചെയ്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. അസം സ്വദേശി അബ്ദുൽ അലി (24) ആണ് പൊലീസിനെ വെട്ടിച്ച് കടന്നത്.

പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരത്തേക്കാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്. രക്ഷപ്പെടുമ്പോൾ പ്രതിയുടെ ഇരുകൈകളിലും വിലങ്ങുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

പ്രതിയെ കണ്ടെത്താൻ പൊലീസ് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. പച്ച ടി-ഷർട്ടും നീല ജീൻസുമാണ് ഇയാൾ ധരിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

കളമശേരി മെട്രോ സ്റ്റേഷൻ പരിസരത്ത് നിന്ന് ചെമ്പ് കമ്പി മോഷ്ടിക്കുന്നതിനിടെയാണ് അബ്ദുൽ അലിയെ പൊലീസ് പിടികൂടിയത്. രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Advertisement
WhiteswanTV Footer