Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കലയുടെ കിളിവാല്; കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം പുതിയ തലമുറയുടെ ചിറകുകളാകുമ്പോൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കഴിഞ്ഞ ചില ദിവസങ്ങളായി കൊയിലാണ്ടി നഗരത്തെ തന്നെ ഒരു കലാമണ്ഡലമായി മാറ്റിമറിച്ചുകൊണ്ട് 64-മത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം കഴിവിന്റെയും കലാപൂജയുടെയും ഒരു വലിയ വേദിയായി മാറി. സ്കൂളുകളുടെ ചുവരുകൾ കടന്ന് കുട്ടികളുടെ മനസ്സിൽ ഉറങ്ങിക്കിടന്നിരുന്ന നാടകം, സംഗീതം, നൃത്തം, കവിത, ചിത്രരചന, കഥപറച്ചിൽ എല്ലാം ഒരുമിച്ച് ഒരേ സൂര്യപ്രകാശത്തിൽ വിരിയുന്ന ഒരു പാടം പോലെ, കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഈ വർഷവും കലയുടെ മഹോത്സവമായി ഉയർന്നു.

കലയെ മത്സരമായി കാണാതെ, കുട്ടികളുടെ സ്വപ്നങ്ങളെ പൊതുവേദിയിലെ ആഘോഷമാക്കുന്നതിലാണ് ഇത്തവണത്തെ കലോത്സവത്തിന്റെ ഏറ്റവും വലിയ ശക്തി. 22 വേദികളിലായി 300-ലേറെ ഇനങ്ങൾ. ആയിരക്കണക്കിന് പ്രതീക്ഷകൾ ഓരോ വേദിയിലും കടുത്ത മത്സരമല്ല, പകരം പരസ്പരം കൈയ്യടിക്കുന്ന കൂട്ടായ്മയായിരുന്നു ശ്രദ്ധേയമായത്. കുട്ടികളെ പാഠഭാഗങ്ങളുടെ ചങ്ങലയിൽ നിന്നു കുറച്ച് നിമിഷങ്ങൾ മോചിപ്പിച്ച്, അവർക്കുള്ളിലെ സൃഷ്ടിശക്തിയെ ലോകത്തേക്കു പരിചയപ്പെടുത്തുന്ന ഈ കലോത്സവമാണിപ്പോൾ വിദ്യാര്‍ത്ഥികളുടെ വളർച്ചയിലെ ഏറ്റവും മനോഹര അധ്യായം.

ഇത് ഒരു കലോത്സവമാത്രമല്ല സൗഹൃദത്തെയും, പരസ്പരബോധത്തെയും, ആത്മവിശ്വാസത്തെയും, വ്യക്തിത്വവികാസത്തെയും വളർത്തുന്ന ഒരു സാമൂഹിക വിദ്യാലയമാണ്. വർഷങ്ങളായി ജില്ലാ തലത്തിൽ നിന്നുള്ള ഈ വേദി വളർന്ന് വളർന്ന്, ഇന്ന് കോഴിക്കോടിന്റെ സാംസ്‌കാരിക സ്പന്ദനത്തെ തന്നെ പുതുക്കുന്ന ഒരു ഉത്സവമായി മാറിയിരിക്കുന്നു.

മത്സരങ്ങളിൽ വിജയം നേടുന്നവർക്ക് മാത്രം തൊഴുതുനിൽക്കാതെ, വേദിയിൽ ആദ്യമായി കാൽവച്ച ഭയങ്കര മനോഹരമായ ഒരു രാഗം പാടാൻ ശ്രമിച്ച ആ കുട്ടിയും, സ്ഥിരമായി ‘പരീക്ഷ’കളിൽ അളക്കപ്പെടുന്ന ജീവിതത്തിൽ നിന്ന് രണ്ടു ദിവസം മാറി നൃത്തവേദിയിൽ ചിരിയോടെ തിരിഞ്ഞു നിന്ന ആ കുഞ്ഞും എല്ലാവർക്കും ഈ കലോത്സവം ഒരു പുതിയ ആത്മവിശ്വാസമാണ്.

വിജയികളെയും തോറ്റവരെയും ഇരുവർക്കും ഒരുപോലെ കൈതട്ടി വരവേൽക്കുന്ന കോഴിക്കോടിന്റെ കലാ-സാംസ്‌കാരിക മനസാണ് ഇതിന്റെ പിന്നിലെ ഏറ്റവും വലിയ വിജയി.
മനുഷ്യനെ മുഴുവൻ വളർത്തുകയാണ് കലയെന്ന് മനസ്സിലാക്കുന്ന ഒരു സമൂഹത്തിന്റെ തെളിവാണ് ഈ കലോത്സവം

അതുകൊണ്ട് തന്നെ, കുട്ടികളുടെ കൈയ്യടിയുടെ ലളിതശബ്ദത്തിൽ നിന്നും വേദിയിലെ വെളിച്ചത്തിൽ വരെ, കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഈ വർഷവും ഒരു സന്ദേശം വീണ്ടും ഉറക്കെ പറഞ്ഞു

“കല വളർന്നിടത്ത് മനം വളരും; മനം വളർന്നിടത്ത് ഭാവിയും വളരും.”

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer