Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊച്ചിയിൽ സ്ഥാനാർഥി മുഹമ്മദ് ഷിയാസ് തന്നെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കേ മുന്നണികൾ ശക്തമായ തിരഞ്ഞെടുപ്പ് ചർച്ചകളും മുന്നൊരുക്കങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഈ സമയം കേരളത്തിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യമാണ്.

സാമുദായിക-ഗ്രൂപ്പ് സമവാക്യങ്ങളിൽ കറങ്ങി നിൽക്കുകയാണ് കോൺഗ്രസ് സ്ഥാനാർഥി ചർച്ചകൾ. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കൊച്ചി മണ്ഡലത്തിൽ മത്സരിക്കുന്നതിനെ അടിസ്ഥാനമാക്കിയാവും തൃപ്പൂണിത്തുറ, വൈപ്പിൻ മണ്ഡലങ്ങളിൽ ആരാവും സ്ഥാനാർഥിയെന്ന് വ്യക്തമാവുക.

കൊച്ചി മണ്ഡലത്തിൽ മുഹമ്മദ് ഷിയാസ് സ്ഥാനാർഥിയാകുന്നതിനുള്ള ചർച്ചകളാണ് ഇപ്പോൾ ചൂടുപിടിക്കുന്നത്. കൊച്ചി ‘ലത്തീൻ മണ്ഡല’മായാണ് കോൺഗ്രസിൽ കണക്കാക്കിയിട്ടുള്ളത്. ഷിയാസ് അവിടെ വരുമ്പോൾ വൈപ്പിൻ സീറ്റ് ലത്തീൻ സമുദായത്തിനായി മാറ്റി വെയ്ക്കേണ്ടിവരും.

കഴിഞ്ഞതവണ ദീപക് ജോയ് മത്സരിച്ച വൈപ്പിൻ ഈഴവ സമുദായത്തിന് നൽകിവന്നിരുന്ന സീറ്റായാണ് പരിഗണിക്കുന്നത്. കെ. ബാബു മത്സരരംഗത്തുനിന്ന് മാറിയതോടെ തൃപ്പൂണിത്തുറ സീറ്റ് ഈഴവ പ്രാതിനിധ്യത്തിനായി മാറ്റിവെയ്ക്കേണ്ടിവരും എന്നതും ശ്രദ്ധേയമാണ്. സാമുദായിക പരിഗണനകൾ ഈ വിധത്തിൽ വരുമ്പോൾ കോൺഗ്രസിൽ പല പ്രമുഖർക്കും സീറ്റ് കിട്ടാത്ത സാഹചര്യം ഉണ്ടാവും എന്നതാണ് നിലവിലെ അവസ്ഥ.

അതിനോടൊപ്പം, ഗ്രൂപ്പ് സമവാക്യവും പ്രധാനമാണ്. കൊച്ചി സീറ്റിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എ വിഭാഗത്തിൽനിന്നുള്ള ടോണി ചമ്മണിയാണ് മത്സരിച്ചിരുന്നത്. അവിടേക്ക് ഐ ഗ്രൂപ്പിലെ വി.ഡി. സതീശൻ വിഭാഗത്തിൽനിന്ന് മുഹമ്മദ് ഷിയാസ് വരുമ്പോൾ എ വിഭാഗം മറ്റൊരു സീറ്റ് ആവശ്യപ്പെട്ടേക്കും. വൈപ്പിനിൽ സതീശന്റെ അനുയായി ഷാരോൺ പനയ്ക്കലിന്റെയും മുൻ മേയർ ടോണി ചമ്മണിയുടെയുമെല്ലാം പേരുകളാണ് പ്രധാനമായും ഉയർന്നിട്ടുള്ളത്.

വൈപ്പിനും സതീശൻ വിഭാഗത്തിന് നൽകുകയാണെങ്കിൽ എ വിഭാഗത്തിന് രണ്ട് സീറ്റുകൾ നഷ്ടമാവും. അതുകൊണ്ടുതന്നെ തൃപ്പൂണിത്തുറ സീറ്റ് വിട്ടുകൊടുക്കാതിരിക്കാൻ എ വിഭാഗം പ്രത്യേകം ശ്രദ്ധിക്കും. ഡെപ്യൂട്ടി മേയർ ദീപക് ജോയിയെയാണ് എ വിഭാഗം അവിടേക്ക് പരിഗണിക്കുന്നത്. എന്നാൽ നേതാക്കളായ അജയ് തറയിൽ, തമ്പി സുബ്രഹ്മണ്യം, രാജു പി. നായർ തുടങ്ങിയവരുടെയും, നടൻ രമേഷ് പിഷാരടിയുടെയും മറ്റും പേരുകൾ ചർച്ചചെയ്യപ്പെടുന്നുണ്ട്.

ലത്തീൻ സമുദായത്തിനായി എറണാകുളം സീറ്റും മാറ്റിവെയ്ക്കും. അവിടെ ടി.ജെ. വിനോദ് എംഎൽഎ തന്നെയാവും മത്സരിക്കുക എന്നതും ചർച്ചയാണ് . തൃക്കാക്കര സീറ്റിനായി പലരും മോഹിക്കുന്നുണ്ടെങ്കിലും സിറ്റിങ് എംഎൽഎ എന്ന നിലയിൽ ഉമാ തോമസിനു തന്നെയായിരിക്കും അവസരം നൽകുക. ആലുവയിലും അങ്കമാലിയിലും സിറ്റിങ് എംഎൽഎമാരായ അൻവർ സാദത്തും റോജി എം. ജോണും തന്നെയാവും മത്സരിക്കുക. പെരുമ്പാവൂരിൽ സിറ്റിങ് എംഎൽഎ. എൽദോസ് കുന്നപ്പിള്ളിക്കെതിരെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ഐ ഗ്രൂപ്പിലെ ചില മുതിർന്ന നേതാക്കൾ അദ്ദേഹത്തെ അനുകൂലിക്കുന്നുമുണ്ട്.

10 വർഷം മുൻപെങ്കിലും മത്സരിക്കേണ്ട ഒരു സ്ഥാനാർത്ഥിയാണ് മുഹമ്മദ് ഷിയാസ് എന്നാണു രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഷിയാസിന് പകരം എൽദോസ് കുന്നപ്പള്ളിയെ കോൺഗ്രസ് ഇറക്കാൻ സാദ്ധ്യതകൾ വളരെ കുറവാണ്. jacobite സഭാവിഭാഗങ്ങളുടെ തീരുമാനം എന്താകുമെന്ന ചോദ്യവും ഉയർന്നു വരുന്നുണ്ട്. എറണാകുളം ജില്ലയിൽ കോൺഗ്രസ് നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ക്രിസ്ത്യൻ സഭകളെ കൈകാര്യം ചെയ്യുക എന്നത്. ഈ സഭകൾക്ക് വേണ്ടത്ര പരിഗണന നൽകാത്തതിനാൽ ആണെന്നും വ്യക്തമാണ്. ലത്തീൻ കത്തോലിക്കരുടെ ഭാഗത്ത് നിന്നും അതുപോലെ തന്നെ സിറോ മലബാർ സഭയുടെ ഭാഗത്തുനിന്നും കോൺഗ്രസിന് കടുത്ത എതിർപ്പാണ് നിലവിലെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഇനി അത് ജാക്കോബൈറ്റ് ഭാഗത്ത് നിന്ന് കൂടി ഉണ്ടായാൽ അത് കോൺഗ്രസിന് തീരാ തലവേദനയാകുമെന്ന കാര്യത്തിൽ സംശയമില്ല. മുഹമ്മദ് ഷിയാസിന് അർഹതപ്പെട്ടത് തന്നെയാണ് എംഎൽഎ സ്ഥാനം. അത് വർഷങ്ങൾക്ക് മുൻപ് തന്നെ ഒരുപക്ഷെ കിട്ടേണ്ടതുമായിരുന്നു. പെരുമ്പാവൂർ ഷിയാസിനെ കോൺഗ്രസ് ഇറക്കിയാൽ വിജയം ഉണ്ടാകുമെന്നു അഭിപ്രായപെടുന്നവരുമുണ്ട്. ഏതായാലും ഇപ്പോൾ പ്രഖ്യാപനങ്ങൾ വരുന്നതിനായിയാണ് കേരളം കാത്തിരിക്കുകയാണ്.

Recent News

Advertisement
WhiteswanTV Footer