സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘പടക്കള’ത്തിന് തലൈവരുടെ അഭിനന്ദനം; ഇത് എപ്പടി ഇരുക്ക്?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മനു സ്വരാജ് സംവിധാനം ചെയ്ത് ഷറഫുദീൻ സൂരജ് വെഞ്ഞാറമൂട് തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് പടക്കളം .ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണത്തോടെ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോൾ ‘പടക്കളം’ സിനിമയുടെ ടീമിനെ നേരിൽ കണ്ട് അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സൂപ്പർ താരം രജനികാന്ത്. ചിത്രത്തിന്റെ നിർമാതാവായ വിജയ് ബാബുവാണ് പടക്കളം സിനിമാതാരങ്ങളും രജനീകാന്തും ഒരുമിച്ചുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഇതിഹാസ താരം രജനികാന്തിൽ നിന്നു അഭിനന്ദനം നേടിയതിലുപരി മറ്റൊരു ബഹുമതി ഈ ചിത്രത്തിന് ലഭിക്കാനില്ലെന്ന് ചിത്രത്തോടൊപ്പം വിജയ് ബാബു കുറിച്ചു. പടക്കളത്തിലെ പ്രധാനതാരങ്ങളായ സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ, നിരഞ്ജന അനൂപ്, തുടങ്ങിയവരാണ് രജനീകാന്തിനൊപ്പം ചിത്രത്തിലുള്ളത്.

‘‘ഇത് എപ്പടി ഇരുക്ക് ? പടക്കളം സിനിമയുടെ ടീമിന് ഇതിനപ്പുറം ഒരു ബഹുമതി കിട്ടാനില്ല. അതുല്യനായ സൂപ്പർ താരം രജനികാന്ത് സാറിനെ പടക്കളം ടീമിന് നേരിൽ കാണാനും സിനിമയുടെ വിജയത്തിന് അദ്ദേഹത്തിന്റെ ആശംസ നേടാനും കഴിഞ്ഞു. സിനിമയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീമിനെയും അദ്ദേഹം അഭിനന്ദിക്കുകയും ആശംസിക്കുകയും ചെയ്തു. ’’– വിജയ് ബാബുവിന്റെ വാക്കുകൾ.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും വിജയ് സുബ്രമണ്യവും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഒരു ഫാന്റസി കോമഡി ത്രില്ലർ ചിത്രമായ പടക്കളത്തിൽ നിരഞ്ജന അനൂപ്, സാഫ് ബോയ്, അരുൺ പ്രദീപ്, അരുൺ അജികുമാർ എന്നിവരും താരനിരയിലുണ്ട്. നിതിൻ സി. ബാബുവും മനു സ്വരാജും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. കുട്ടികളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ത്രില്ലടിപ്പിക്കുന്ന ചിത്രം തിയറ്ററുകളിൽ ശ്രദ്ധനേടുകയാണ്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.