തൃശ്ശൂർ: തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. ഏങ്ങണ്ടിയൂർ അഞ്ചാംകല്ലിൽ നിന്നാരംഭിച്ച മാർച്ച് കുണ്ടലിയൂർ പോസ്റ്റോഫീസ് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു.
എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എ.എം. സതീന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി സി.വി. ശ്രീനിവാസൻ, ജില്ല കമ്മിറ്റി അംഗം പി.കെ. രാജേശ്വരൻ, കിസാൻ സഭ ജില്ല ജോയിന്റ് സെക്രട്ടറി പി.ടി. പ്രവീൺ പ്രസാദ്, ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സേവ്യർ പുലിക്കോട്ടിൽ, എ.ഐ.വൈ.എഫ് ജില്ല ജോയിന്റ് സെക്രട്ടറി ബിനിഷ് ചില്ലിക്കൻ എന്നിവർ സംസാരിച്ചു.എ.ഐ.ടി.യു.സി ജില്ല കമ്മിറ്റി അംഗം പി.എസ്. സജീവൻ സ്വാഗതവും മണ്ഡലം കമ്മിറ്റി അംഗം വി.എം. മനോജ് നന്ദിയും പറഞ്ഞു.






