കോഴിക്കോട്: റവന്യൂ ജില്ല സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികളെ വേദികളിലും ഭക്ഷണശാലകളിലും എത്തിക്കാന്‍ കലോത്സവ വണ്ടികള്‍ തയ്യാറാക്കിയത് അനുഗ്രഹമായി. നാല് ബസുകളും കൊയിലാണ്ടി ഓട്ടോ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സഹകരണത്തോടെ പത്ത് ഓട്ടോറിക്ഷകളുമാണ് കലോത്സവത്തിന് എത്തുന്ന കുട്ടികള്‍ക്കായി സൗജന്യ യാത്ര നടത്തുത്.
ഈ വണ്ടികള്‍ക്കെല്ലാം കലോത്സവ വണ്ടികളെന്ന പേര് നല്‍കിയിട്ടുണ്ട്. പ്രധാന വേദിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ബിഇഎം സ്കൂളിലാണ് ഭക്ഷണ മൊരുക്കിയത്. വേദികളില്‍ നിന്നു ഭക്ഷണം നല്കുന്ന ബിഇഎം സ്കൂള്‍ ഗ്രൗണ്ടിലേക്കും തിരിച്ചും സര്‍വീസ് ഉണ്ടാവും. ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റിയാണ് ഈ സംവിധാനം ഒരുക്കിയത്.




