തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണ നടപടികൾ പൂർത്തിയാക്കി അന്തിമ വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. പുതിയ പട്ടികയിൽ ആകെ 2,69,53,644 വോട്ടർമാരാണുള്ളത്. ഇതിൽ 1,38,27,319 സ്ത്രീകളും 1,31,26,048 പുരുഷന്മാരും 277 ട്രാൻസ്‌ജെൻഡർമാരും ഉൾപ്പെടുന്നു. കൂടാതെ 2,23,558 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്.
കഴിഞ്ഞ ഡിസംബർ 23-ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിന്മേൽ ലഭിച്ച പരാതികളും ഹിയറിങ് നടപടികളും പൂർത്തിയാക്കിയ ശേഷമാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി മരണപ്പെട്ടവർ, വിദേശ പൗരത്വം സ്വീകരിച്ചവർ എന്നിവരടക്കം 53,229 പേരെ അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, 4,24,518 പുതിയ വോട്ടർമാരെ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുമുണ്ട്.
കരട് പട്ടികയിൽ 2,78,50,856 വോട്ടർമാരാണുണ്ടായിരുന്നത്. വൻതോതിലുള്ള പരിശോധനകൾക്ക് ശേഷം 24.08 ലക്ഷം പേരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തിരുന്നു. നിലവിലെ പരിഷ്കരണത്തോടെ കൂടുതൽ കൃത്യതയുള്ള വോട്ടർപട്ടികയാണ് നിലവിൽ വരുന്നത്.

വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല; തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി
കൊല്ലം: പുനലൂരിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകാതിരുന്ന തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നൽകാനുള്ള തുക മരവിപ്പിച്ച് പുനലൂർ മോട്ടോർ ആക്‌സിഡന്റ് ട്രിബ്യൂണലിന്റെ









