ഫഹദ് ഫാസിലും കല്ല്യാണി പ്രിയദര്‍ശനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം ‘ഓടും കുതിര ചാടും കുതിര’ യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. റൊമാന്റിക് കോമഡി ജോണറിലെത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട താരവും സംവിധായകനുമായ അല്‍ത്താഫ് സലീമാണ് അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആഷിഖ് ഉസ്മാന്‍ ആണ് പ്രൊഡ്യൂസര്‍.
ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന നിവിന്‍ പോളി ചിത്രത്തിന് ശേഷം അല്‍ത്താഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. . സൂപ്പര്‍ഹിറ്റ് ചിത്രം തല്ലുമാലക്ക് ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കല്യാണി പ്രിയദര്‍ശന്‍ വീണ്ടും നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. വിനയ് ഫോര്‍ട്ട്, ലാല്‍, സുരേഷ്‌കൃഷ്ണ, ബാബു ആന്റണി, ജോണി ആന്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഓടും കുതിര ചാടും കുതിരയുടെ മറ്റ് അപ്‌ഡേറ്റുകളൊന്നും തന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല, ഈ വര്‍ഷം തന്നെ ചിത്രം റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്
സിനിമാറ്റോഗ്രാഫി: ജിന്റോ ജോര്‍ജ് , സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റര്‍: അഭിനവ് സുന്ദര്‍ നായക്, പ്രൊഡക്ഷന്‍ ഡിസൈന്‍: അശ്വിനി കാലെ, കലാ സംവിധാനം: ഔസേഫ് ജോണ്‍, വസ്ത്രാലങ്കാരം: മഷര്‍ ഹംസ, മേക്കപ്പ്: റോനെക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍: നിക്‌സണ്‍ ജോര്‍ജ്, VFX: ഡിജിബ്രിക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുധര്‍മന്‍ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനീവ് സുകുമാര്‍, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, പി.ആര്‍.ഒ: എ.ഡി. ദിനേശ്, ഡിസ്ട്രിബ്യൂഷന്‍: സെന്‍ട്രല്‍ പിക്‌ചേഴ്‌സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊമോഷന്‍സ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്.






