അൽപ്പം സമയം മഴ കൊണ്ട് ഒരു യുവാവ് സംഗീതം ആസ്വദിക്കുവാണ്. അയാളെ പോലെ പ്രായ വിത്യാസമില്ലാതെ ഒഴുകുന്ന, നിർത്താതെ പെയ്യുന്ന ആഘോഷത്തിന്റെ പെരുംവെള്ളപ്പാച്ചിലിൽ അനേകം ചെറുപ്പക്കാർ ഇന്ന് ഒരാളുടെ താളവും, വരികളും പിന്തുടരുന്നു.
‘വേടൻ’ അതാണ് ആ നാമം. കുത്തിയൊഴുകുന്ന പുഴ പോലെ മലയാളിയുടെ നവ ആസ്വാദനത്തിന് ഭാവപകർച്ച നൽകുന്ന വ്യക്തിയായി മാറിയിരിക്കുന്നു. വേടൻ തിരസ്ക്കരിക്കപ്പെടുന്ന സമൂഹത്തിന്റെ താളവും, നൊമ്പരവും വരികളിൽ ആവാഹിച്ച് തൊടുത്തു വിടുമ്പോൾ അതു കേൾക്കുന്നവർ മാന്ത്രിക വലയത്തിനുള്ളിൽ മുന്നോട്ട് പോകുന്നു.
ഇദ്ദേഹം പല കുറി ഈ അടുത്ത കാലത്ത് അടിച്ചമർത്തൽ നേരിട്ടെങ്കിലും കുതിച്ചു പായുന്ന കുതിര പോലെ വീണ്ടും സംഗീതം പൊഴിച്ചു യുവാക്കളുടെ ഹൃദയം കീഴടക്കുന്നു. അത് എന്ത് കൊണ്ടെന്നാൽ തിരസ്കൃത സമൂഹത്തിന്റെ ഉൾപ്പിടപ്പും, പ്രതികരണവും ആ വരിയിലും താളത്തിലും കെട്ടുപിണഞ്ഞു കിടക്കുന്നു. ഈ പുരസ്‌കാരം ഒരു അറിയിപ്പാണ്, വീണ്ടും കുതിച്ചു ഉണരുന്ന പുതുമയുടെ ആവിഷ്കാരമായും ഇത് മാറുന്നു.
അനൂപ് വിഎം





