Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡിജിറ്റൽ ലോൺ ആപ്പുകളിൽ ഒളിഞ്ഞിരിക്കുന്ന മരണക്കെണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യക്ക് പിന്നിൽ ജാതി അധിക്ഷേപത്തിന് പുറമെ ലോൺ ആപ്പ് ഭീഷണിയും കാരണമായിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. അധ്യാപികയായ ലതയെ ലോൺ ആപ്പ് സംഘം നിരന്തരം വിളിച്ചതും ഇതുമൂലം നിതിന് മാനസിക സമ്മർദം കൂടിയതായും പൊലീസ് പറയുന്നു. കോളേജ് അധികൃതർ പരാതി നൽകാൻ തീരുമാനിച്ചതും വിദ്യാർത്ഥിയെ കൂടുതൽ സമ്മർദത്തിലാക്കിയെന്നാണ് വിലയിരുത്തൽ.

14,000 രൂപ വായ്പ എടുത്തിരുന്ന നിതിൻ ഏപ്രിൽ 6ന് 1000 രൂപ തിരിച്ചടച്ചിരുന്നു. ഇതിന് പിന്നാലെ നിതിന്റെ ഫോണിലേക്ക് ഏകദേശം 98 കോളുകളും സന്ദേശങ്ങളും വന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവം സംസ്ഥാനത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ഇതിനിടെ, ഡിജിറ്റൽ ലോൺ ആപ്പുകളുടെ ഉപയോഗത്തിൽ ജാഗ്രത ആവശ്യമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മൊബൈലും ഇന്റർനെറ്റും മാത്രം ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ പണം ലഭ്യമാകുന്നതാണ് ഇത്തരം ആപ്പുകളിലേക്ക് ആളുകളെ ആകർഷിക്കുന്നത്. എന്നാൽ ഇതിൽ ഒളിഞ്ഞിരിക്കുന്ന അപകടസാധ്യതകളും തിരിച്ചറിയണം.

ഏത് ആപ്പും ഇൻസ്റ്റാൾ ചെയ്യുമ്പോൾ അത് ആവശ്യപ്പെടുന്ന അനുമതികൾ ശ്രദ്ധാപൂർവം പരിശോധിക്കണം. കോൺടാക്ടുകൾ, ഗാലറിയിലെ ചിത്രങ്ങൾ, ലൊക്കേഷൻ തുടങ്ങിയ വിവരങ്ങൾക്ക് അനാവശ്യമായി അനുമതി നൽകുന്നത് അപകടകരമാണ്. ആവശ്യമായ അനുമതികൾ മാത്രം നൽകുകയും സംശയാസ്പദമായ ആപ്പുകൾ ഒഴിവാക്കുകയും ചെയ്യുന്നതാണ് സുരക്ഷിതം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix