തൃശ്ശൂർ: വൈസ്മെൻ ഇന്റർനാഷണൽ ചാലക്കുടി മെയിൻ ക്ലബ്ബിൻറെ 2025 26 കാലഘട്ടത്തിന്റെ അഭിമാന പദ്ധതിയായ ഭവന നിർമ്മാണ ത്തിന്റെ താക്കോൽദാനം പ്രസിഡണ്ട് ജോയി കരിപ്പായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇൻറർനാഷണൽ ഡയറക്ടർ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു എംഎൽഎ സനീഷ് കുമാർ താക്കോൽദാനം നിർവഹിക്കുകയും ചെയ്തു.
വൈസ് മെൻ ജോഷി പുത്തിരിക്കൽ സ്വാഗതവും ഡിസ്റ്റിക് ഗവർണർ വിജയകുമാർ ആശംസയും മെൻഡസ് കണ്ണൂക്കാടൻ നന്ദിയും രേഖപ്പെടുത്തി സെക്രട്ടറി മിനോജ് ഇ കെ ട്രഷറർ ബൈജു ജോർജ് മറ്റു സീനിയർ അംഗങ്ങളും ക്ലബ്ബ് മെമ്പർമാരും അവരുടെ കുടുംബാംഗങ്ങളും താക്കോൽ ഏറ്റുവാങ്ങിയ അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.




