തൃശ്ശൂർ: എൻ.എസ്.എസ്. സപ്തദിന സ്പെഷ്യൽ ക്യാമ്പിന് കോൾക്കുന്ന് സേവനഗിരിയിൽ തുടക്കമായി. സേവനത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശവുമായി സെന്റ് ജെയിംസ് കോളേജ് ഓഫ് നഴ്സിംഗ്
ചാലക്കുടി സേവനത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശം നൽകി. സെന്റ് ജെയിംസ് കോളേജ് ഓഫ് നഴ്സിംഗ്, ചാലക്കുടിയുടെ എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സപ്തദിന സ്പെഷ്യൽ ക്യാമ്പിന് കോൾക്കുന്ന് സേവനഗിരിയിൽ പ്രൗഢമായ തുടക്കമായി. ഡിസംബർ 13 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഉദ്ഘാടന ചടങ്ങ് സെന്റ് ജെയിംസ് കോളേജ് ഓഫ് നഴ്സിംഗിന്റെ വൈസ് പ്രിൻസിപ്പലുമായ ഡോ. ക്രിസ്റ്റി ആന്റണി സ്വാഗതം ആശംസിച്ചു. സെന്റ് ജെയിംസ് കോളേജ് ഓഫ് നഴ്സിംഗിന്റെ ഡയറക്ടർ റവ. ഡോ. ആന്റൂ ആലപ്പാടൻ അധ്യക്ഷ പ്രസംഗം നടത്തി. ഇടുക്കി എൻ. എസ്.എസ്. ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ ഡോ. സി. നോയൽ റോസ് ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
തുടർന്ന്, 2-ാം വാർഡ് മെമ്പർ . ബിനിൽ, സേവനഗിരി ഡയറക്ടർ റവ. ഫാ. ലിന്റോ മാടമ്പി, ജൂബിലി നഗർ ചർച്ച് വികാർ റവ. ഫാ. സ്റ്റെൻസൺ കോടിയൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സപ്തദിന ക്യാമ്പിൽ അടുത്ത ദിവസങ്ങളിൽ വിവിധ ബോധവൽക്കരണ ക്ലാസുകൾ മെഡിക്കൽ ക്യാമ്പ്, സാമൂഹ്യ സേവന പ്രവർത്തനങ്ങൾ, എന്നിവ നടക്കും.




