മലപ്പുറം: വായന ശീലം മനുഷ്യന് നൽകുന്ന ഊർജ്ജം മഹത്തരമാണെന്നും ഡിജിറ്റൽ വായന വ്യാപിച്ചെങ്കിലും ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വായിക്കുമ്പോൾ ലഭിക്കുന്ന ഉണർവ്വും ആവേശവും അനുഭവത്തിൻ്റെ വെളിച്ചത്തിൽ ബോധ്യപ്പെട്ടതാണെന്നും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവും എഴുത്തുകാരനുമായ ബഷീർ രണ്ടത്താണി അഭിപ്രായപ്പെട്ടു. വളവന്നൂർ ബാഫഖി യത്തീം ഖാന ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥികൾ തയ്യാറാക്കിയ മാഗസിൻ നാമ്പുകൾ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂൾ പിടിഎ പ്രസിഡണ്ട് എം എ റഫീഖ് ആദ്ധ്യക്ഷ്യം വഹിച്ചു. പ്രിൻസിപ്പൽ ഐ പി പോക്കർ , പ്രസീന ടീച്ചർ , സലീം മാസ്റ്റർ , ജയദേവൻ മാസ്റ്റർ, നഫീസ ടീച്ചർ , സമീർ മാസ്റ്റർ, സ്റ്റുഡൻ്റ് എഡിറ്റർ ഫാത്തിമ റുഷ്ദ എന്നിവർ പ്രസംഗിച്ചു. മാഗസിൻ എഡിറ്റോറിയൽ അംഗങ്ങളായ ഫാത്തിമ ഷേഹ, ഫാത്തിമ റിഫ , ഫാത്തിമ ബിൻഷി , അസ്മിന ,ഷെറിൻ , സന എന്നിവർ നേതൃത്വം നൽകി.










